പൂക്കോം മുസ്ലിം എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
09:27, 15 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂക്കോം പ്രദേശത്തെ വിദ്യാഭ്യാസപുരോഗതിക്ക് അടിത്തറയിട്ട് പൂക്കോം മുസ്ലിം എൽപി സ്കൂൾ പ്രയാണം തുടങ്ങിയിട്ട് 97ആം വർഷം. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പൂക്കോം പ്രദേശത്തിന്റെ പുരോഗതിക്കായി ഈ സ്ഥാപനം അർപ്പിച്ച സേവനം ചരിത്രത്തിലെ താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യ പെട്ടതാണ്.

ആയിരക്കണക്കായ ആളുകൾ ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു ഇവിടെ നിന്നും കൊളുത്തിയ വിജ്ഞാനത്തിന് ദീപശിഖയുമായി യാത്ര തുടങ്ങിയ പലരും പില്ക്കാലത്ത് വിജ്ഞാനത്തിന് സൂര്യതേജസ്സായി മാറി. സുകൃതംചെയ്ത മുൻകാല മാനുഷികൾക്ക് സായൂജ്യമടയാം. എഴുത്തുപള്ളിക്കൂടം എന്ന നിലയിലും വയോജന ക്ലാസ് എന്ന നിലയിലും ചോരപ്പന്റവിട പറമ്പിൽ നടത്തിവന്ന കേന്ദ്രമാണ് പിൽക്കാലത്ത് സ്കൂൾ ആയി രൂപാന്തരം പ്രാപിച്ചത്. ഈ പ്രദേശത്തെ പ്രഗൽഭരായ പലരും ഇവിടെ പഠിച്ചിരുന്നു 1975 ലാണ് കോരൻ ഗുരുക്കൾ യുടെയും അബ്ദുല്ല സീതി യുടെ മാനേജ്മെന്റ് കീഴിൽ സ്കൂളായി പ്രവർത്തനം ആരംഭിക്കുന്നത്. രണ്ടുപേരുടെ മാനേജ്മെന്റ് പിന്നീട് അംഗീകാരം ലഭിക്കാൻ നിയമപരമായ ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്ന്  കോരൻ ഗുരുക്കൾ ഒഴിയുകയുംസ്കൂൾ അബ്ദുല്ല സീതിയുടെ മാനേജ്മെന്റിൽ ആവുകയും ചെയ്തു. ആരംഭംമുതൽ മനയത്ത് പറമ്പിലെ സ്വന്തം കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചുവന്നത്. അബ്ദുല്ല സീതയുടെ മാനേജ്മെന്റ് കീഴിൽ നല്ലനിലയിൽ നടന്നുവന്ന സ്കൂൾ അഞ്ചാം തരം വരെയുള്ള സ്കൂൾ ആയി ഉയർത്തപ്പെട്ടു. നാട്ടുകാരുടെ സഹായ സഹകരണത്തോടെ അദ്ദേഹം സ്കൂളിലെ മികച്ച നിലയിൽ മുന്നോട്ടു നയിച്ചു. അബ്ദുല്ല സീതി രോഗശയ്യയിൽ ആയതിനെതുടർന്ന് 1958ലെ അദ്ദേഹത്തിന്റെ മകൻ പി എ അബൂബക്കർ മാനേജ്മെന്റ് ഏറ്റെടുത്തു.

        പൂക്കോം മഹല്ലിലെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഐ എം എസി ന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു പൂക്കോം മുസ്ലിം എൽപി സ്കൂൾ കമ്മിറ്റി ഏറ്റെടുക്കുക എന്നത്. നാട്ടുകാരുടെ നിരന്തരമായ അഭ്യർഥന മാനിച്ചു സ്ഥാപനത്തിന്റെ ഉന്നതി കണക്കിലെടുത്തും പിഎ അബൂബക്കർ മുസ്‌ലിയാർ പി സ്കൂൾ ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കൈമാറാൻ സന്നദ്ധമായി. ആ സമയത്ത് സ്കൂൾ നിൽക്കുന്ന കെട്ടിടം ഒഴികെ ബാക്കി സ്ഥലം എല്ലാം സ്വകാര്യവ്യക്തിയുടെ കൈവശമായിരുന്നു മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ഒരേക്കർ സ്ഥലം ഉണ്ടായിരിക്കണം എന്ന് നിർബന്ധം ഉള്ളതിനാൽ ഈ ആവശ്യത്തിനായി കമ്മിറ്റിക്ക് വളരെയധികം പരിശ്രമിക്കേണ്ടി വന്നു. നാട്ടുകാരുടെ നിർലോഭമായ സഹകരണം കൊണ്ടും സഹൃദയനായ ബി അഹമ്മദ് ഹാജി യിൽ നിന്നും സ്കൂൾ നിൽക്കുന്ന ഭൂമി കമ്മിറ്റി വിലക്കുവാങ്ങി. മദ്രസ നിൽക്കുന്ന പറമ്പിലെ വടക്കുഭാഗത്ത് 25 സെന്റ് സ്ഥലം വൈ എം ഇസ്മായിൽ ഹാജി വിലക്കുവാങ്ങി കമ്മിറ്റിക്ക് സംഭാവന ചെയ്തു. വളരെയധികം പ്രയത്നിച്ച ട്ടും മാനേജ്മെന്റ് കൈമാറ്റം സംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് തലത്തിൽ അനുകൂലതീരുമാനം ഉണ്ടാവാൻ വളരെയധികം കാത്തിരിക്കേണ്ടിവന്നു.  ഒടുവിൽ ഒടുവിൽ 1991 പൂക്കും മുസ്ലിം എൽപി സ്കൂളിന്റെ മാനേജ്മെന്റ് ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കീഴിലായി.

       ഐ എം എസ് കമ്മിറ്റി ഏറ്റെടുത്തതിനു ശേഷം വിപുലമായ വികസന പ്രവർത്തനങ്ങൾ സ്കൂളിന് വേണ്ടി നടത്തിയിട്ടുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളിലെ കഴിഞ്ഞ കാലയളവിലെ സ്കൂളിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം