സെന്റ് പോൾസ് എൽ പി എസ് വാകക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
11:45, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32229-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

= 32229

സെന്റ് പോൾസ് എൽ പി എസ് വാകക്കാട്
വിലാസം
വാകക്കാട്

മൂന്നിലവ് പി.ഒ.
,
686586
,
കോട്ടയം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04822 286798
ഇമെയിൽlpsvakakkad1@gmail.com
കോഡുകൾ
സ്കൂൾ കോഡ്32229 (സമേതം)
യുഡൈസ് കോഡ്32100200406
വിക്കിഡാറ്റQ87659276
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ92
പെൺകുട്ടികൾ112
ആകെ വിദ്യാർത്ഥികൾ204
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. മോളി ജോസഫ് തെക്കേക്കര
പി.ടി.എ. പ്രസിഡണ്ട്ബോബി മാത്യു മാറാമറ്റം
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമോൾ ബിനോയി
അവസാനം തിരുത്തിയത്
11-03-202232229-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


{{Schoolwiki award applicant}}

ചരിത്രം

                         കോട്ടയം ജില്ലയിലെ മീനച്ചിൽ  താലൂക്കിൻറ്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഇല്ലിക്കമലയിൽ  നിന്നും  ഉൽഭവിച് മങ്കൊമ്പ്, നരിമറ്റം, മൂന്നിലവ്, വാകക്കാട് പ്രദേശം പരന്നു കിടക്കുന്നു. മേലുകാവ് പഞ്ചായത്തിൽപ്പെട്ട വാകക്കാട്  ഗ്രാമവാസികളുടേയും  സമീപ  പ്രദശങ്ങളിലെ  ജനങ്ങളുടേയും  ചിരകാല അഭിലാഷമായിരുന്നു   ഒരു എൽ.പി.സ്കൂൾ ഉണ്ടാകണമെന്നത്. അങ്ങനെ അനേകരുടെ പ്രാർത്ഥനയുടെയും പരിശ്രമത്തിന്റെയും ഫലമായി 1924 ൽ അന്നത്തെ മാനേജരായിരുന്ന റവ.ഫാ.ജോർജ് മുക്കാട്ടുകുന്നേൽ ഏവരുടെയും സഹകരണത്തോടെ എൽ.പി. സ്കൂളിനായി ഒരു കെട്ടിടം പണികഴിപ്പിച്ചു. 14 -06 -1924 ൽ ഇതിന്റെ ഉൽഘാടനകർമ്മം  നിർവഹിക്കപ്പെടുകയും അപ്പസ്റ്റോലനായ വി.പൗലോസിന്റെ നാമധേയം സ്കൂളിന് നല്കപ്പെടുകയും ചെയ്തു. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. എം.പി കേശവപിള്ള ചമ്പക്കുളം ആയിരുന്നു. 1927 ൽ  സ്കൂൾ നടത്തിപ്പിന് സഹായകരമായി ക്ലാരമടത്തിന്റെ ഒരു ശാഖ വാകക്കാട്ടിൽ ആരംഭിച്ചു. 1928  ലാണ് ഇതൊരു പൂർണ്ണ എൽ.പി. സ്കൂളായത്.
                           ഇന്ന് ലോകമെമ്പാടും വിശുദ്ധിയുടെ പുണ്യപരിമളം പരത്തിക്കൊണ്ടിരിക്കുന്ന അൽഫോൻസാമ്മയെക്കുറിച്ചു അറിവുള്ളവരെല്ലാം തന്നെ വാകക്കാട് സെന്റ്.പോൾസ്.എൽ.പി. സ്കൂളിനെക്കുറിച്ചും കേട്ടിരിക്കും.  കാരണം വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശനംകൊണ്ട് പരിപാവനമായ, അനുഗ്രഹീതമായ സ്കൂളാണിത്. 1932 -33 കാലഘട്ടത്തിൽ മൂന്നാം ക്ലാസ്സിൽ അദ്ധ്യാപനം നടത്തിയ അൽഫോൻസാമ്മയെക്കുറിച്ചുള്ള പാവനസ്മരണ  ഇന്നാട്ടിലെ ജനങ്ങൾക്കും കുഞ്ഞുങ്ങൾക്കും എന്നും ആനന്ദകരമായ ഒരനുഭവമാണ്.    

ഭൗതികസൗകര്യങ്ങൾ

• ക്ലീൻ & സേഫ് ക്യാമ്പസ് • പച്ചക്കറിത്തോട്ടം • പൂന്തോട്ടം • കൃഷിത്തോട്ടം • എക്കോഫ്രണ്ട്ലി ക്യാമ്പസ് • ലൈബ്രറി • വായനമൂല • ഹെൽത്ത് കോർണർ & നഴ്സിംഗ് സർവീസ് • വൈദ്യുതീകരിച്ച ക്ലാസ് റൂംസ് • ഇന്റർനെറ്റ് സൗകര്യം • കളിസ്ഥലം • ഓപ്പൺ സ്റ്റേജ് • ഹാൻഡ് വാഷിംഗ് ഏരിയ • ടോയ്ലറ്റ് • ചുറ്റുമതിൽ • സ്കൂൾ ബസ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

School Assembly
SCHOLARSHIP WINNERS

മുൻ സാരഥികൾ

ശ്രീ എം . പി. കേശവപിള്ള ചമ്പക്കുളം
റവ . സി .ബറോമിയ (1961 -1985 )
റവ . സി. ബേസിൽ മേരി ( 1990 - 1994 )
റവ. സി. എൽസിറ്റ് (1994 - 1998 )  റവ . സി. ബെറ്റി ( 1998 - 2002 )                                                                                                                       റവ . സി ഫേബിയൻ ( 1985 - 1990 )
റവ . സി. സിൽവി (2002 - 2008 )
റവ . സി. റോസിറ്റ് (2008 - 2012 )
റവ . സി. അന്നമ്മ ചാണ്ടി (2012 -2015 )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ ആന്റോ ആന്റണി എം പി
  2. ശ്രീമതി ജെസ്സി ജോസഫ് (ഡി പി ഐ സെക്രട്ടറി )
  3. ഡോ ജോവാൻ ചുങ്കപ്പുര


  1. നേട്ടങ്ങൾ ==2016 -17 ഈരാറ്റുപേട്ട ഉപജില്ലാ പ്രവർത്തി പരിചമേളയിൽ ഫസ്റ്റ് ഓവറോള് 2016 -17 ഈരാറ്റുപേട്ട ഉപജില്ലാ സാമൂഹിക ശാസത്രമേളയിൽ ഫസ്റ്റ് ഓവർഓൾ

വഴികാട്ടി

  •    ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ കളത്തുകടവ് വഴി  മൂന്നിലവ് ൽ ബസ് ഇറങ്ങി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ വാകക്കാട്ടു എത്താം
  •    മേലുകാവ് ഭാഗത്തു നിന്ന് വരുന്നവർ കോണിപ്പാട്ൽ ബസ് ഇറങ്ങി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ വാകക്കാട്ടു എത്താം