എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കൊച്ചു കൊച്ചു വലിയ നേട്ടങ്ങൾ

ചാലക്കുടി സബ്ജില്ലാ കലോത്സവത്തിൽ വർഷങ്ങളോളം  ജേതാക്കൾ ആക്കുകയും സംസ്ഥാന കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളുകളുടെ പട്ടികയിൽ എല്ലാ വർഷവും പേര് വരികയും ചെയുന്നു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുട്ടികൾ പഠിക്കുന്ന ഒരു സ്കൂൾ എന്ന നിലയിൽ ഇത് ഞങ്ങളുടെ വലിയ നേട്ടമാണ്.

ദേശീയ സ്കൂൾ മീറ്റ്

ക്രിക്കറ്റ് ഫുട്ബോൾ തുടങ്ങിയവയിൽ  പരിശീലനം കൊടുത്തു കൊണ്ടിരിക്കുന്നു  ദേശീയ സ്കൂൾ മീറ്റിൽ 4 x 100 മീറ്റർ . റിലേ മത്സരത്തിൽ പങ്കെടുത്ത് വെങ്കലം നേടിയ കേരള ടീമിന്റെ അംഗമാകാൻ  ഈ സ്കൂളിൽ നിന്നുള്ള ധനുഷ് പി സുനിലിനു (2020)കഴിഞ്ഞു.

ക്രിക്കറ്റ് ജില്ല ടീമിൽ അംഗങ്ങളായ അതുൽ സിഎസ്,അഭിഷേക് കെ എ, അമൽ പ്രകാശ്, കൃഷ്ണപ്രിയ,ശ്രീലക്ഷ്മി പവിത്ര, ചൈത്ര തുടങ്ങിയവരും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളായിരുന്നു.

കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത് കരാട്ടേക്ക് വെങ്കലമെഡലും ഈ സ്കൂളിലെ വിദ്യാർത്ഥി അൽ അഷിം കരസ്ഥമാക്കിയിട്ടുണ്ട്.

കലാകായിക മേഖല യോടൊപ്പം തന്നെ അക്കാദമിക് മികവുപുലർത്തുന്ന തുടർച്ചയായ വർഷങ്ങളിൽ എസ്എസ്എൽസിക്ക്  നൂറുശതമാനം വിജയം നേടുന്ന സ്കൂൾ കൂടിയാണിത്.

2020ലെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളുടെ എണ്ണം 29 2021 ലെ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർത്ഥികളുടെ എണ്ണം 103 ആണ്. ഇവിടത്തെ വിദ്യാർഥികൾ യു എസ് എസ് എൻ എം എം എസ് തുടങ്ങിയ കോളർഷിപപ്പിന് അർഹരാകാറുണ്ട്.. 2021 എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് നടത്തിയ NMMS പരീക്ഷയിൽ മൂന്നു പേർ അർഹരായി.


2019-2020