കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/ലിറ്റിൽകൈറ്റ്സ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
19032-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 19032 |
യൂണിറ്റ് നമ്പർ | KL/2018/19032 |
അംഗങ്ങളുടെ എണ്ണം | 26 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ലീഡർ | അനുശ്രീ.എ .വി |
ഡെപ്യൂട്ടി ലീഡർ | ശ്രീപ്രസാദ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷറഫുദ്ദീൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിന്ദുമോൾ സി കെ |
അവസാനം തിരുത്തിയത് | |
30-01-2022 | 19032 |
ഒരു ലക്ഷത്തിലധികം വിദ്യാർത്ഥി അംഗങ്ങളെ ഉൾക്കൊള്ളുന്ന കേരളസർക്കാരിന്റെ ഒരു സംരംഭമാണ് 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകൾ. 2018 ജനുവരി 22ന് തിരുവനന്തപുരത്ത് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് ഈ അതുല്യ സംരംഭത്തിന് തുടക്കം കുറിച്ചത്. 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകളിലൂടെ ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കംപ്യൂട്ടിംഗ്, ഹാർഡ്വെയർ, ഇലക്ട്രോണിക്സ് മൊബൈൽ ആപ്ലിക്കേഷനുകളുടെ വികസനം, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ഇ-ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രപരിശീലനം നൽകിവരുന്നു
ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ :
- ഐസിടി മേഖലയിൽ വിദ്യാർത്ഥികളുടെ സ്വാഭാവിക താൽപ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതികവിദ്യയുടെയും സോഫ്റ്വെയറിന്റെയും ഉചിതമായ ഉപയോഗത്തിന് ഒരു സംസ്കാരം സൃഷ്ടിക്കുകയും ചെയ്യുക .
- വിവിധ ഐസിടി ടൂളുകൾ പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുക, അതുവഴി അവരുടെ പഠനപ്രവർത്തനങ്ങൾക്ക് പിന്തുണയേകുക
- സ്കൂളുകളിലെ ഐസിടി ഉപകരണങ്ങളുടെ ഉപയോഗത്തിലും പരിപാലനത്തിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക, അതുവഴി സ്കൂളിന്റെ കാര്യക്ഷമത വർധിപ്പിക്കുക. ICT ഉപകരണങ്ങളുടെ ചെറിയ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക.
- ശരിയായതും സുരക്ഷിതവുമായ ഇന്റർനെറ്റ് ഉപയോഗവും സൈബർസുരക്ഷയും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക, കൂടാതെ ഭാഷാകമ്പ്യൂട്ടിംഗിന്റെ പ്രാധാന്യം വളർത്തുക.
ക്ലബ്ബ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ്
അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വർഷാവർഷം ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. എട്ടാംക്ളാസ്സ് വിദ്യാർത്ഥികൾക്കായാണ് അഭിരുചിപരീക്ഷ നടത്താറുള്ളത്.ഇതുവരെ നടന്ന പ്രവേശനപരീക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ താഴെകൊടുത്തിരിക്കുന്നു.
അക്കാദമിക്
വർഷം |
പങ്കെടുത്ത
കുട്ടികളുടെ എണ്ണം |
തിരഞ്ഞെടുക്കപ്പെട്ട
കുട്ടികളുടെ എണ്ണം |
കൂടുതൽ വിവരങ്ങൾ |
---|---|---|---|
2019 - 20 | |||
2020 - 21 | |||
2021 - 22 |