വിജയോദയം യു പി എസ്സ് ചെമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45267 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

സ്കൂളിനെക്കുറിച്ച് == കോട്ടയം ജില്ലയിലെ  കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ ചെമ്പ് എന്ന മനോഹര ഗ്രാമത്തിൽ 1964 മുതൽ അക്ഷര വെളിച്ചമേകുന്ന വിദ്യാലയം - വിജയോദയം യു പി സ്കൂൾ .

ചരിത്രമുറങ്ങുന്ന അക്ഷര നഗരിയുടെ തിലകക്കുറിയായ വൈക്കത്തിന്റെ വിദ്യാഭ്യാസ സംസ്ക്കാരിക സാമൂഹിക മേഖലകളിൽ ചിരസ്ഥായിയായ മഹത്വം തുളുമ്പുന്ന കലാകാരൻമാരെയും സാംസ്കാരിക , സാമൂഹിക പ്രതിബന്ധതയുള്ളവരേയും വാർത്തെട്ടുക്കുന്ന അറിവിന്റെ കളികളുടെ, വിനോദത്തിന്റെ ലോകം.

വിജയോദയം യു പി എസ്സ് ചെമ്പ്
വിലാസം
ചെമ്പ്

ചെമ്പ് പി.ഒ.
,
686608
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഇമെയിൽvijayodayamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്45267 (സമേതം)
യുഡൈസ് കോഡ്32101300105
വിക്കിഡാറ്റQ87661336
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ66
ആകെ വിദ്യാർത്ഥികൾ131
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആർ .മീനാറാണി
പി.ടി.എ. പ്രസിഡണ്ട്സുധീർ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു ഷാജി
അവസാനം തിരുത്തിയത്
29-01-202245267


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗ്രാമത്തിന്റെ വശ്യതയും നന്മതിന്മകളും  സ്വീകരിച്ച്  തെളിനീരോഴുക്കുന്ന ഒരു പുഴപോലെ , നാടിന് ഉൽക്കർഷമേകുന്ന വിജയോദയത്തിന്റെ ചരിത്രം ഈ നാടിന്റെ വികസനന്തിന്റെ പ്രതിഫലനം കൂടിയാണ് . ഒരു ഗ്രാമത്തിൻ്റെ വിശപ്പകറ്റാൻ, സാമൂഹിക സംസ്കാരിക മേഖലയിൽ പുത്തനുണർവേകാൻ ഒരു വിദ്യാലയത്തിനാകും എന്ന കാഴ്ച്ചപ്പാടോടെ അക്ഷീണം പ്രയത്നിച്ച ഒരു തലമുറയുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇന്ന് വളർച്ചയുടെ പടവുകൾക്കയറുന്ന നമ്മുടെ വിദ്യാലയം

അങ്ങനെ ഒരു സുദിനത്തിൽ   1964  ജൂൺ ഒന്നാം തീയതിയാണ് നമ്മുടെ വിദ്യാലയത്തിന് തുടക്കം കുറിക്കുന്നത്.... ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വൈക്കം എറണാകുളം റോഡിന് കിഴക്ക് ഭാഗത്തായി ' മന്ദിരം ' എന്ന് അന്ന് പറഞ്ഞിരുന്ന സ്ഥലത്ത് ഒരു  താൽകാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്..

അതിനു ശേഷം 1967 ൽ  ചെമ്പ് പോസ്റ്റ് ഓഫീസിൽ നിന്ന് അയ്യങ്കോവിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ  ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും ഏകദേശം 200 മീറ്റർ മാറി സ്കൂൾ കെട്ടിടം പണിയുകയും ക്ലാസ്സുകൾ അങ്ങോട്ട് മാറ്റുകയും ചെയ്തു.

സ്കൂളിന്റെ പ്രഥമ മാനേജർ കെ ജി രാമ പണിക്കർ ആയിരുന്നു...അതിനുശേഷം മണ്ണാമ്പിൽ കെ നാരായണ പണിക്കർ മാളേയ്ക്കൽ ജി ഗോപാലകൃഷ്ണ പണിക്കർ മുതലായ നിരവധി പ്രശസ്ത  വ്യക്തിത്വങ്ങൾ സ്കൂളിന്റെ മാനേജർമാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനായി ഈ നാട്ടിലെ ജനങ്ങൾ നൽകിയ അകമഴിഞ്ഞ ത്യാഗങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വിസ്മരിക്കാൻ സാധിക്കില്ല..... പിടിയരിയായും , ഫല വൃക്ഷങ്ങൾ നൽകിയും ഓരോരുത്തരും അവരുടേതായ സംഭാവനകൾ നൽകി...58 വയസു തികഞ്ഞു നിൽക്കുന്ന ഈ സരസ്വതി ഭവനം ചെമ്പിന്റെ വികസന ഭൂപടത്തിൽ ഒരു  തിലകക്കുറിയായി നിലകൊള്ളുന്നു. നിരവധി പ്രശസ്ത വ്യക്തിത്വങ്ങൾ ഈ സ്കൂളിൻ്റെ അക്ഷര വെളിച്ചം നേടിയവരുണ്ട്

ഭൗതികസൗകര്യങ്ങൾ

ഒന്നരയേക്കർ ഭൂമിയിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്.... 10 ക്ലാസ്സ് മുറികളും, വിശാലമായ കളിസ്ഥലവും, വിവിധ പരിപാടികൾ നടത്തുന്നതിനായി സ്റ്റേജും, ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.

പ്രധാന അദ്ധ്യാപകർ

പ്രധാന അദ്ധ്യാപകർ സേവനമനുഷ്ടിച്ച വർഷം
1 എസ് നളിനിക്കുഞ്ഞമ്മ 1964-199
2 എൻ . വി രാധാമണിയമ്മ 1999 ഏപ്രിൽ
3 എൻ ഗോപാലകൃഷ്ണൻ നായർ 1999-2004
4 ജി . വിശ്വനാഥപണിക്കർ 2004-2010
5 എസ് ഗീതാദേവി 2010-2019
6 പി.ആർ സലില 2019-2020
7 ആർ.മീനാറാണി 2020 -

പാഠ്യേതര പ്രവർത്തനങ്ങൾ

സോഷ്യൽ സയൻസ് ക്ലബ്ബ്

  • കുട്ടികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ്. കുട്ടികളിൽ വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണ ത്വര, ഗവേഷണ ബുദ്ധി, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക. മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബദ്ധത്തെക്കുറിച്ച് അറിവു നേടുകയും ഈ അറിവ് അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കുകയും ആണ് ഈ ക്ലബ്ബിന്റെ ലക്ഷ്യം.               സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ നല്ല രീതിയിൽ നടത്തുകയും ദിനാചരണ സന്ദേശങ്ങൾ നൽകി കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. സ്കൂളിൽ ശാസ്ത്ര മേളകൾ നടത്തുകയും ഉപജില്ല മത്സരങ്ങളിൽ എല്ലാ വർഷവും കൃത്യമായി കുട്ടി കളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കു കയും ചെയ്യാറുണ്ട്. പ്രവർത്തനങ്ങൾ- 1.സ്കൂളിൽ എല്ലാ വർഷവും പുരാവസ്തു പ്രദർശനം സംഘടിപ്പിക്കുന്നു. 2. ചരിത്രപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളിൽ സന്ദർശനം തൃപ്പൂണിത്തുറ  ഹിൽ പാലസ് എടക്കൽ ഗുഹ പഴശ്ശി രാജ സ്മരകം എന്നിങ്ങനെ എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിച്ച് സന്ദർശനം നടത്താറുണ്ട്. സോഷ്യൽ സയൻസ് നേച്ചർ  ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എല്ലാ വർഷവും നേച്ചർ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. ചിന്നാർ, ഇരവികുളം, പാമ്പാടും ഷോല എന്നിവിടങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ചു. മറ്റ് നിരവധി ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.

ഹിന്ദി വിഭാഗം

  • വിജയോദയത്തിന്റെ  തിളക്കമാർന്ന ചരിത്രത്തിൽ ഹിന്ദി അദ്ധ്യാപകർ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. ആദ്യത്തെ ഹിന്ദി അദ്ധ്യാപക പങ്കിടിച്ചർ . ( പങ്കജാക്ഷിയമ്മ) പൊന്നുമണി ടിച്ചർ ( ചന്ദ്രമതി ) എന്നിവരായിരുന്നു . ഇവർക്ക് ശേഷം പി. വിജയൻ മാഷ് നിയമിതനായി . മുൻഗാമികൾക്ക് അഭിമാനകരമായി ഹിന്ദി വിഷയത്തെ ശിശു സൗഹൃദമാക്കുവാൻ ഒട്ടനവധി കാര്യങ്ങൾ 28 വർഷത്തെ അദ്ധ്യാപന പരിചയത്തിന്റെ അടിസ്ഥാനത്തിൽചെയ്യുകയുണ്ടായി അദ്ധ്യാപകരെ സംസ്ഥാന തലത്തിൽ പരിശീലനം നൽകുന്ന ചുമതല വർഷങ്ങളായി വിജയോദയത്തിന്റെ കുത്തകയായിരുന്നു.. 14 ഹിന്ദി നാടകങ്ങൾ . 9 മലയാള നാടകങ്ങൾ. ഒട്ടനവധി കവിതകൾ എന്നിവ കുട്ടികൾക്കായ് രചിച്ച് സ്കൂൾ  വാർഷികത്തിൽ സ്റ്റേജിൽ അവതരിപ്പിച്ചു.. അക്ഷരം പഠിക്കുന്നതിനായി രണ്ട് പ്രത്യേക രീതിയിലുള്ള പഠനോപകരണം (മനൗഖി) സംസ്ഥാന തലത്തിൽ വികസിപ്പിച്ചു .     സുഗമ ഹിന്ദി പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് അതിൽ             ഒന്നാമത് എത്തിയതിനുള്ള സമ്മാനം 12 വർഷം ലഭിച്ചു. മനോരമയുടെ നല്ല പാഠം പരിപാടിയിൽ 5 വർഷം മികച്ച അവാർഡ് നേടി കൊടുക്കാൻ കഴിഞ്ഞു. കൂടാതെ സ്കൂളും പരി സരവും മനോഹരമാക്കാൻ  അതത് കാലത്ത് ചാലക ശക്തിയായി ഇവർ പ്രവർത്തിച്ചു. . ഹിന്ദി ക്ലബ്ബ് കളിലൂടെ നിരവധി കുട്ടികൾ ഹിന്ദി അഭിരുചി വർദ്ധിപ്പിക്കാൻ കഴിഞ്ഞു. ഹിന്ദിയെക്കുറിച്ച് എന്നും ഓർത്തിരിക്കാൻ പറ്റുന്ന നിരവധി കവിതകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുവാൻ വിജയോദത്തിന് കഴിഞ്ഞു.

ഗണിത ക്ലബ്

കുട്ടികളിലെ ഗണിത അഭിരുചി വർധിപ്പിക്കുന്നതിനും ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയും ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതക്ലബ്ബ് പ്രവർത്തിക്കുന്നു.

എല്ലാ ആഴ്ച്ചകളിലും ബുധനാഴ്ച്ച 01.15 മുതൽ  02.00 വരെയാണ് ക്ലബിലെ അംഗങ്ങൾ ഒന്നിച്ചുകൂടി പുതിയ പ്രവർത്തന രീതികൾ ചർച്ച ചെയ്യുന്നത്..രണ്ട് കുട്ടികൾ ക്ലബ്ബിന് നേതൃത്യം നൽകുന്നതിനായി ലീഡേഴ്സായി ഉണ്ടാകും. കുട്ടികളെ ശാസ്ത്രഞ്ജൻമാരുടെ പേരുകളിലുള്ള വിവിധ ഗ്രൂപ്പുകളായിതിരിച്ച് പ്രവർത്തനങ്ങൾ നൽകുന്നു. വിവിധ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള പരീശീലനവും, പതിപ്പുകൾ നിർമ്മിക്കുകയും , പസ്സിൽ സ്, ജ്യോമെട്രിക്കൽ പാറ്റേൺ, നമ്പർ ചാർട്ട്, മോഡൽസ് എന്നിവയുടെ മത്സരം സ്കൂൾ തലത്തിൽ നടത്തി വേണ്ട പ്രോത്സാഹനം നൽകി വരുന്നു. 2019 വരെ ഗണിത മേളയിൽ രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിങ്ങനെ എല്ലാ വർഷവും തന്നെ സബ് ജില്ലാ വിഭാഗത്തിൽ നേടുകയുണ്ടായി. വൈക്കം ഉപജില്ലാ തലത്തിൽ പ്രൊജക്ടിന് 2019 ൽ രണ്ടാം സ്ഥാനം നേടുകയുണ്ടായി.മികവാർന്ന പ്രവർത്തനങ്ങളുമായി ഗണിത ക്ലബ്ബ് മുന്നേറികൊണ്ടിരിക്കുന്നു

എന്റെ നാട് -ചെമ്പ്

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വൈക്കം ബ്ളോക്കിലാണ് 18.42 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചെമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.1953-ൽ ആണ് ചെമ്പ് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. സിനിമാതാരം മമ്മൂട്ടിയുടെ ജന്മദേശവുമാണ് ഇവിടം. പുഴ, കായൽ, പാടങ്ങൾ, തെങ്ങിൻ തോപ്പുകൾ എന്നിവയാൽ അനുഗൃഹീതമാണ് ഈ പ്രദേശം. മത്സ്യം ധാരാളം ലഭിച്ചിരുന്നു പ്രദേശമാണ് ഇവിടം. മത്സ്യത്തിന് തമിഴ് ബ്രഹ്മണർ ചമ്പ എന്നും പറഞ്ഞിരുന്നു, ഇത് പിന്നീട് ചെമ്പായി മാറിയതാകാം. മറ്റൊന്ന് ചുവന്ന മണ്ണുള്ള ഭൂമി എന്നർഥം വരുന്ന ചെംഭൂവാണ് ചെമ്പ് ആയിത്തീർന്നത് എന്നും വിശ്വസിക്കപ്പെടുന്നു.

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വൈക്കം ബ്ളോക്കിലാണ് ചെമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന.  പുഴകളും, കായലും, പാടങ്ങളും, തെങ്ങിൻ തോപ്പുകളും കൊണ്ട് മനോഹരമായ ചെമ്പ് പഞ്ചായത്തിന്റെ ആസ്ഥാനം ബ്രഹ്മമംഗലം ആണ്. ബ്രാഹ്മമംഗലമാണ് പിന്നീട് ബ്രഹ്മമംഗലായി മാറിയത്. ദേശീയ ഫുട്ബോൾ താരം മധു, ശില്പി സുബ്രഹ്മണ്യനാചാരി, സാഹിത്യകാരാന്മാരായ ബ്രഹ്മമംഗലം മാധവൻ, ചെമ്പിൽ ജോൺ ചെമ്പിൽ അരയൻ എന്നീ പ്രശസ്ത വ്യക്തികളെകൊണ്ട് അനുഗ്രഹീതമാണ് ഈ നാട്. തിരുവിതാംകൂർ ചരിത്രത്തിൽ സുപ്രസിദ്ധമായ ഇല്ലിക്കോട്ട ഈ പഞ്ചായത്തിലാണുള്ളത്. രാജഭരണകാലത്ത് കള്ളക്കടത്തു തടയാനായി മുറിഞ്ഞപുഴയിലും, നീർപ്പാറയിലും ചൌക്കകൾ സ്ഥാപിച്ചിരുന്നു. ഈ നാടിനടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരി വിമാനത്താവളവും, റെയിൽവേസ്റ്റേഷൻ വെള്ളൂർ റെയിൽവേസ്റ്റേഷനും, തുറമുഖം നാട്ടകവുമാണ്. ബ്രഹ്മമംഗലം, പാലാംകടവ് എന്നീ ബസ് സ്റ്റാന്റുകളാണ് ഈ നാട്ടിലെ പ്രധാനപ്പെട്ട തൊട്ടടുത്തുള്ള ബസ്സ്റ്റാന്റുകൾ. മൂലേക്കടവ് കടത്ത്, കാട്ടിക്കുന്ന്-തുരുത്തേൽ, മുറിഞ്ഞപുഴ-വാലേൽ, ചെമ്പ്-അങ്ങാടി പഞ്ചായത്ത്, ഇടത്തിൽചിറ എന്നിവ ഇവിടുത്തെ ജലഗതാഗതം കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളാണ്. 

തൈലം പറമ്പിൽ കുടുംബം, മണ്ണാമ്പിൽ കുടുംബം, കണ്ണിമിറ്റത്ത് കുടുംബം , കുഴിവേലിൽ കുടുംബം, കാക്കമുള്ളുങ്കൽ കുടുംബം, ചിറ്റേത്ത് മന കുടുംബം , കുന്നത്ത് കുടുംബം, ചുള്ളിമംഗലത്ത്  ഇല്ലം എന്നിവയായിരുന്നു ചെമ്പിലെ പ്രധാനപ്പെട്ട കുടുംബങ്ങൾ...

ഈ ഗ്രാമത്തിൻ്റെ പ്രധാന അതിർത്തികൾ

വടക്ക് - ആമ്പല്ലൂർ പഞ്ചായത്ത്

തെക്ക് - മുവാറ്റുപുഴയാറ്

പടിഞ്ഞാറ് - വേമ്പനാട് കായൽ

കിഴക്ക് - വെള്ളൂർ പഞ്ചായത്ത്

ചെമ്പിലെ പ്രധാന ആരാധനാലയങ്ങൾ :-  പനങ്കാവ് ദേവി ക്ഷേത്രം, അയ്യൻ കോവിൽ ക്ഷേത്രം, ചെമ്പ് പള്ളി , ജഗദാംബിക ക്ഷേത്രം, മുസ്ലീം പള്ളി എന്നിവയാണ്.. പനങ്കാവ് ദേവിക്ഷേത്രത്തിലെ ഭരണി പാട്ടിനെ ക്കുറിച്ച് മന:ശാസ്ത്ര സമീപനം ഉള്ളതായി അറിവുണ്ട്, അതുപോലെ ചെമ്പ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ടുകാലത്ത് കുഴിവേലിൽ കുടുംബത്തിൻ്റെത് ആയിരുന്നു എന്ന് പറയപ്പെടുന്നു. കണ്ടത്തിൽ കുടുംബം ചെമ്പിലെ ഒരു പ്രധാന ക്രിസ്ത്യൻ കുടുംബം ആയിരുന്നു. 

ചെമ്പിൻ്റെ ഭൂമിശാസ്ത്രം :- 99 ലെ വെള്ളപ്പൊക്കത്തിൽ ഉണ്ടായ പ്രദേശങ്ങളാണ് ചെമ്പിൻ്റെ പടിഞ്ഞാറൻ മേഖല, ചെമ്മനാകരി പ്രദേശങ്ങൾ എന്നിവയെന്ന് കണക്കാക്കുന്നു. അതിൻ്റെ തെളിവുകളാണ് ഈ പ്രദേശങ്ങൾ കുഴിക്കുമ്പോൾ മണ്ണിനടിയിൽ നിന്ന്   ലഭിക്കുന്ന വലിയ മരങ്ങളുടെ അവശിഷ്ടങ്ങൾ  . അതുപോലെ മണ്ണിനടിയിൽ നിന്നും ലഭിക്കുന്ന കക്കയുടെ  അവശിഷ്ടം  ഇവിടം പണ്ട് കടൽ കയറിക്കിടന്ന സ്ഥലമായിരുന്നു എന്നതിനുള്ള സൂചനകളാണ് .

പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയ ചെമ്പിന്റെ താരകങ്ങൾ

1 ചെമ്പിൽ ജോൺ സാഹിത്യകാരൻ
2 മമ്മൂട്ടി സിനിമ
3 എൻ .പി പണിക്കർ സാഹിത്യം
4 എൻ പി ഭാസ്ക്കര പണിക്കർ സ്വാതന്ത്ര സമര സേനാനി
5 ചെമ്പിലരയൻ സ്വാതന്ത്ര സമര ചരിത്രത്തിലെ കണ്ണി
6 മീരാബെൻ കവിയത്രി
7 ചെമ്പിൽ അശോകൻ അഭിനേതാവ്

വഴികാട്ടി

{{#multimaps:9.810699,76.3937401| width=500px | zoom=10 }} വൈക്കത്ത് നിന്ന് എറണാകുളം റൂട്ടിൽ 11 K.M സഞ്ചരിച്ചാൽ ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ എത്താം. അവിടെ നിന്നും 200 മീറ്റർ സ്കൂളിലേക്ക്.

തലയോലപ്പറമ്പിൽ നിന്നും പാലാംകടവ്, മറവന്തുരുത്ത് കുലശേഖരമംഗലം വഴി 12 കിലോമീറ്റർ സഞ്ചരിച്ചും സ്കൂളിൽ എത്താം.

തൊട്ടടുത്ത വിമാനത്താവളം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 50 കിലോ മീറ്റർ ദൂരം.

തൊട്ടടുത്ത റയിൽവേ സ്റ്റേഷൻ വെള്ളൂർ റയിൽവേ സ്റ്റേഷനിൽ നിന്നും 14 കിലോ മീറ്റർ ദൂരം.