ഗവ.എച്ച്എസ്എസ് തരിയോട്/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
13:31, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15019. (സംവാദം | സംഭാവനകൾ) (ചിത്രശാല-എച്ച് എസ് എസ്)

വയനാട് ജില്ലയിലെ ആദ്യ ഹയർസെക്കണ്ടറി സ്ക്കൂളുകളിലൊന്ന്. 1990 ൽ സ്ഥാപിച്ചു.അക്കാലത്ത് സുൽത്താൻ ബത്തേരി താലൂക്കിൽ നിന്നൊഴികെ വയനാടിന്റെ മറ്റു ഭാഗങ്ങളിൽ നിന്നൊക്കെ കുട്ടികളിവിടെ എത്തിയിരുന്നു. തുടക്കത്തിൽ 1992 ൽ 48% ആയിരുന്നു റിസൾട്ട്. 1995 ൽ അത് 98% ആയി ഉയർത്താൻ കഴിഞ്ഞു. 2008 ൽ കൊമേഴ്സ് ബാച്ച് ആരംഭിച്ചു. വിവിധ രാജ്യങ്ങളിൽ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾ ജോലി ചെയ്യുന്നുണ്ട് .ശ്രീധന്യ സുരേഷിന്റെ IAS നേട്ടം എടുത്ത് പറയേണ്ടതാണ്. 2003 മുതൽ 2010 വരെ ഹയർ സെക്കണ്ടറിയിൽ നിന്നും ആദ്യമായി പ്രിൻസിപ്പൾ ആയ ശ്രീ ഇ.കെ. ജയരാജൻ ചുമതലയേറ്റു. 2013 ൽ കോഴിക്കോട് RDD ആയി റിട്ടയർ ചെയ്രു. FEJ പോൾ, ശ്രീധരൻ മാസ്റ്റർ,അബ്രഹാം സർ, ഇ. കെ ജയരാജൻ സർ തുടങ്ങിയവർ ഏറ്റവും കൂടുതൽ സേവനം ചെയ്ത അധ്യാപകരാണ്. 1990 ൽ ഒരു ബ്ലോക്കിൽ ഒരു ലാബിൽ ആരംഭിച്ച സ്ക്കൂളിൽ ഇപ്പോൾ എല്ലാ വിഷയങ്ങൾക്കും ലാബുകളും ആവശ്യത്തിന് ക്ലാസ്സ് മുറികളും ഉണ്ട്. അധ്യാപക വിദ്യാർത്ഥീ ബന്ധം ആരോഗ്യകരമാണ്. 2021 രണ്ട് കൊമേഴ്സ് ബാച്ചുകളും രണ്ട് സയൻസ് ബാച്ചുകളും കൂടുതലായി ലഭിച്ചു.

സ്ക്കൂളിലെ വിവിധ ക്ലബ്ബുകൾ

NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാംപ്, കാനസർ നിർണ്ണയ ക്യാംപ്, പച്ചക്കറിത്തോട്ട നിർമ്മാണം, ഒരു ഗ്രാമത്തിൽ വിവിധ പ്രവർത്തനങ്ങൾ എന്നിവ നടത്താറുണ്ട്.

കരിയർ ഗൈഡൻസ് ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

ഗൈഡ്സ് യൂണിറ്റ്, ഇക്കോ ക്ലബ്ബ്, സൗഹൃദ ക്ലബ്ബ് , ASAAP എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം