എം .റ്റി .എൽ .പി .എസ്സ് വലിയവട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംത്തിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ വലിയവെട്ടം എന്ന സ്ത്ലലതുള്ള ഒരു ഐഡഡ് സ്കൂൾ ആണ് എം റ്റി എൽ പി എസ് വലിയവെട്ടം
എം .റ്റി .എൽ .പി .എസ്സ് വലിയവട്ടം | |
---|---|
വിലാസം | |
വലിയവെട്ടം ഇലന്തൂർ , ഇലന്തൂർ പി.ഒ. , 689643 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 20 - 05 - |
വിവരങ്ങൾ | |
ഇമെയിൽ | mtlpsvaliyavettom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38428 (സമേതം) |
യുഡൈസ് കോഡ് | 32120401002 |
വിക്കിഡാറ്റ | Q87598081 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 3 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 3 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എലിസബത്ത് കോശി |
പി.ടി.എ. പ്രസിഡണ്ട് | ദീപ കെ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഗോപിക പ്രശാന്ത് |
അവസാനം തിരുത്തിയത് | |
26-01-2022 | Mtlps valiyavettom |
|
ചരിത്രം
ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. ഇലന്തൂർ വലിയപ്പള്ളി ഇടവകയിൽ പെട്ട വല്ല്യവട്ടം ഭാഗത്തുള്ള നാല് പ്രാർത്ഥന യോഗങ്ങളുടെ ആവശ്യത്തിനു വേണ്ടി ഞുണ്ണിക്കൽ മാത്തച്ചൻ എന്നയാളിൽ നിന്നും വിലയിക്ക് വാങ്ങിയ സ്ഥലത്ത് അന്നത്തെ വികാരിയായിരുന്ന പരേതനായ പുത്തെൻവീട്ടിൽ ദിവ്യ. ശ്രീ.പി. കെ തോമസ് കശ്ശിശ്ശായുടെ നേതൃത്വത്തിൽ പ്രാർത്ഥനാ യോഗക്കാർ നടത്തിയ പരിശ്രമ ഫലമായി 1915 ൽ സ്ഥാപിതമായിട്ടുള്ള പ്രാർത്ഥനാലയത്തിൽ 1918 മെയ് മാസം 20 തീയതി രണ്ട് ക്ലാസ്സിന്റെ അംഗീകാരത്തോട് കൂടി പ്രസ്തുത സ്കൂൾ ആരംഭിച്ചു. അന്നത്തെ ഹെഡ് മാസ്റ്റർ ശ്രീ. പി എം മാത്തുണ്ണി ആയിരുന്നു.
1948-ൽ പ്രസ്തുത സ്കൂൾ നാല് ക്ലാസുകൾ ഉള്ള ഒരു പൂർണ്ണ പ്രൈമറി സ്കൂൾ ആയി തീർന്നു. 1951-ൽ അഞ്ചാം ക്ലാസ്സിന് അനുവാദം ലഭിക്കുകയാൽ സ്കൂൾ കെട്ടിടം കുറേകൂടി നീട്ടി പണിയിച്ചു. പിന്നീട് ഉണ്ടായ ഗവ. ഓർഡർ അനുസരിച്ച് 1961-ൽ അഞ്ചാം ക്ലാസ്സ് നിൽക്കുന്നതിന് ഇടയായി.
1971-ൽ ഇടവക വികാരി ദിവ്യ. ശ്രീ. എൻ. കെ യോഹന്നാൻ കശ്ശിശ്ശായുടെ ഉത്സാഹത്തിൽ പ്രാർത്ഥന യോഗംഗങ്ങളുടെ പരിശ്രമ ഫലമായി 3000 രൂപയോളം ശേഖരിച്ച് സ്കൂളിനോട് ചേർന്ന 20 സെന്റ് സ്ഥലം സ്കൂളിനു വേണ്ടി സമ്പാദിച്ചു. പ്രസ്തുത ആവശ്യത്തിനു ബഹുമാനപ്പെട്ട ഇടവക 500 രൂപ സംഭാവന നൽകി എന്നുള്ളത് പ്രത്യേഗം പ്രസ്ഥാവ്യമത്രേ. ഈ സ്കൂൾ ഇലന്തൂർ ഗ്രാമ പഞ്ചായത്തിന്റെ അതിർത്തിയിലും കൊഴഞ്ചേരി വിദ്യാഭ്യാസ ഉപ ജില്ലയിലും ഉൾപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
2019 – 2020 അധ്യയന വർഷത്തെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾമെച്ചപ്പെടുത്താൻ കഴിഞ്ഞു. 2019 മധ്യ വേനൽ അവധി കാലത്ത് സ്കൂൾ കെട്ടിടം നവീകരിക്കുകയും പുതിയ പാചക പുര, ഓഫീസ് റൂം, ടോയ്ലറ്റ്, ഇവ നിർമിച്ചു. എല്ലാ ക്ലാസ്സിലും പാൽ, കുടിവെള്ളം, ശുദ്ധീകരിക്കുന്നതിനുള്ള ഫിൽറ്റർ ഇവ സജ്ജീകരിച്ചു. മാനേജ്മെന്റിന്റെയും ഇലന്തൂർ മാർത്തോമാ വലിയപള്ളിയുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും, ലോക്കൽ അഡ്വൈസറി കമ്മറ്റി പ്രസിഡന്റ് Rev. ഡേവിഡ് ഡാനിയൽ മാർത്തോമാ സഭാ കൗൺസിൽ അംഗവും മാർത്തോമാ സ്കൂൾ ഗവേണിങ് ബോർഡ് മെമ്പറുമായ ശ്രീ. അജി അലക്സ്, അഡ്വ. തോമസ് ശാമുവേൽ, ശ്രീ. എബ്രഹാം സഖറിയ, ശ്രീ. കെ പി തോമസ്, ശ്രീ. ശാമുവേൽ തോ. തോമസ് എന്നിവരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് സ്കൂളിന്റെ ഭൗതിക സൗകര്യം ഇത്രയും മെച്ചപ്പെടുത്താൻ കഴിഞ്ഞത്.
പാഠ്യേതര പ്രവർത്തനങ്ങൾ
.
1 ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പതിപ്പുകൾ
2 പൂന്തോട്ട പരിപാലനം
3 സർഗ്ഗവേള
4 സ്പോകെൻ ഇംഗ്ലീഷ്
5 ഹെൽത്ത് ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
പഠന പ്രവർത്തനങ്ങളും പാട്യേതര പ്രവർത്തനങ്ങളും ഏറ്റവും മെച്ചപ്പെട്ട രീതിയിൽ നടത്താൻ കഴിയുന്നു. ഹലോ ഇംഗ്ലീഷ്, മലയാള തിളക്കം, ഗണിത വിജയം, ഉല്ലാസ ഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജ്ജീവമായി നടന്നു വരുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു. കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യത്തിനായി യോഗാ പരിശീലനം നടത്തുന്നു. എല്ലാ വെള്ളിയാഴ്ചയും 3 മണിക്ക് സർഗ്ഗവേള നടത്തുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പതിപ്പുകൾ, ക്വിസ് പരിപാടികൾ, പോസ്റ്ററുകൾ എന്നിവ തയാറാക്കുന്നു. സബ് ജില്ലാ തലത്തിൽ നടത്തുന്ന കലാകായിക ശാസ്ത്ര മേളകളിൽ പങ്കെടുത്ത് വിജയികളാവാനും സർട്ടിഫിക്കറ്റുകൾ കരസ്തമാക്കുവാനും കഴിഞ്ഞു. യൂറിക്ക വിജ്ഞാജനോത്സവം, LSS പരീക്ഷ, ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവയിൽ പങ്കെടുത്ത് വിജയികളായി.
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|