എ.എം.എൽ..പി.എസ് .ചാത്രത്തൊടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ..പി.എസ് .ചാത്രത്തൊടി | |
---|---|
വിലാസം | |
വട്ടപ്പറമ്പ് പറമ്പിൽ പീടിക പി.ഒ. , 676317 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - JUNE - 1966 |
വിവരങ്ങൾ | |
ഫോൺ | 9846690945 |
ഇമെയിൽ | amlpschathrathody@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19806 (സമേതം) |
യുഡൈസ് കോഡ് | 32051301013 |
വിക്കിഡാറ്റ | Q64567040 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുവളളൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 258 |
പെൺകുട്ടികൾ | 243 |
ആകെ വിദ്യാർത്ഥികൾ | 501 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമദ് ഇസ്മയിൽ എ.കെ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് മുസ്തഫ യു.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ആസ്യ |
അവസാനം തിരുത്തിയത് | |
18-01-2022 | Amlpschathrathody |
മലപ്പുറം ജില്ലയിലെ വേങ്ങര സബ്ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ വട്ടപ്പറമ്പിന്റെ ഹൃദയഭാഗത്താണ് ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ സ്ഥിതിചെയ്യുന്നത് . 1966 ൽ കെ.കെ മമ്മദീശക്കുട്ടി ഹാജി മാനേജ്‌മെന്റിന് കീഴിൽ തുടക്കം കുറിച്ച സ്ഥാപനം നൂറ്റാണ്ടുകൾക്ക് മുന്നേ സാമൂഹികപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന പെരുവള്ളൂരിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു .
ചരിത്രം
മത സൗഹാർദ്ദത്തിന്റെ പ്രതീകമായ മലപ്പുറം ജില്ലയിലെ പെരുവള്ളൂരിന്റെ നെടുംതൂണായി വരും തലമുറക്ക് അറിവിന്റെ വെളിച്ചമേകി വട്ടപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ . പൊതുവിദ്യാഭ്യാസ മേഖലയിൽ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ സജീവമായ പങ്കാളിത്തവും മാതൃകാപരമായ പ്രവർത്തനങ്ങളുമായി കുതിക്കുകയാണ് ഈ കലാലയം .
1961 ജൂൺ ഒന്നാം തിയ്യതി കെ.കെ മമ്മദീശക്കുട്ടി ഹാജി മാനേജ്‌മെന്റിന് കീഴിൽ തുടക്കം കുറിച്ച സ്ഥാപനം പരമ്പരാഗത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ആധുനിക വിദ്യാഭ്യാസ രംഗത്തെ അധ്യയന മികവിലൂടെയും ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകളുടെയും സഹായത്തോടെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും ഒരു പുത്തൻ തലമുറക്ക് രൂപം നൽകി മുന്നേറുകയാണ് .
പാഠ്യ പാഠ്യേതര രംഗത്തെ പ്രവർത്തനങ്ങളുടെ മികവിന്റെ ഫലമായി വേങ്ങര ഉപജില്ലയിലെ തന്നെ ഏറ്റവും വലിയ പ്രൈമറി വിദ്യാലങ്ങളിലൊന്നായി ചാത്രത്തൊടി എഎംഎൽപിയുടെ നാമധേയം ആലേഖനം ചെയ്യപ്പെട്ടു കഴിഞ്ഞു. കുഞ്ഞിളംകൈകളിൽ മഴത്തുള്ളിയുടെ പരിശുദ്ധിയോടെ വിജ്ഞാനം പകർന്നു നൽകുന്ന പ്രീപ്രൈമറി ബ്ലോസ്സം പ്രീ സ്‌കൂളിന്റെ പഠനനേട്ടവും ശ്രദ്ധേയമാണ് .
പ്രീ പ്രൈമറി മുതൽ നാലാം ക്‌ളാസ് വരെ 19 പ്രൈമറി അധ്യാപകരും 5 പ്രീ പ്രൈമറി അധ്യാപകരും നാല് അനധ്യാപകരും 650 ൽ പരം വിദ്യാർത്ഥികളുമുണ്ട് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- യൂനിവേഴ്‌സിറ്റിയിൽ നിന്നും 6 കിലോമീറ്റർ അകലം.
- വേങ്ങരയിൽ നിന്ന് 13 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 25 കി.മി. അകലം.
{{#multimaps: 11°7'4.80"N, 75°55'36.19"E |zoom=18 }}
- -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19806
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ