എ.എം.എൽ..പി.എസ് .ചാത്രത്തൊടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1961 ജൂൺ ഒന്നാം തിയ്യതി കെ.കെ മമ്മദീശക്കുട്ടി ഹാജി മാനേജ്‌മെന്റിന് കീഴിൽ തുടക്കം കുറിച്ച സ്ഥാപനം പരമ്പരാഗത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ആധുനിക വിദ്യാഭ്യാസ രംഗത്തെ അധ്യയന മികവിലൂടെയും ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകളുടെയും സഹായത്തോടെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും ഒരു പുത്തൻ തലമുറക്ക് രൂപം നൽകി മുന്നേറുകയാണ് .

പാഠ്യ പാഠ്യേതര രംഗത്തെ പ്രവർത്തനങ്ങളുടെ മികവിന്റെ ഫലമായി വേങ്ങര ഉപജില്ലയിലെ തന്നെ ഏറ്റവും വലിയ പ്രൈമറി വിദ്യാലങ്ങളിലൊന്നായി ചാത്രത്തൊടി എഎംഎൽപിയുടെ നാമധേയം ആലേഖനം ചെയ്യപ്പെട്ടു കഴിഞ്ഞു. കുഞ്ഞിളംകൈകളിൽ മഴത്തുള്ളിയുടെ പരിശുദ്ധിയോടെ വിജ്ഞാനം പകർന്നു നൽകുന്ന പ്രീപ്രൈമറി ബ്ലോസ്സം പ്രീ സ്‌കൂളിന്റെ പഠനനേട്ടവും ശ്രദ്ധേയമാണ് .

പ്രീ പ്രൈമറി മുതൽ നാലാം ക്‌ളാസ് വരെ 19  പ്രൈമറി അധ്യാപകരും  5 പ്രീ പ്രൈമറി അധ്യാപകരും നാല് അനധ്യാപകരും 650 ൽ പരം വിദ്യാർത്ഥികളുമുണ്ട് .