എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ സബ് ജില്ലയിലെ പട്ടരു പറമ്പ് എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് നായനാർ മെമ്മോറിയൽ എൽപി സ്കൂൾ.
| എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം | |
|---|---|
| വിലാസം | |
K.puram K.Puram പി.ഒ. , 6776307 , Tirur ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഇമെയിൽ | nmalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19643 (സമേതം) |
| യുഡൈസ് കോഡ് | 150516B564 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | Tirur |
| വിദ്യാഭ്യാസ ജില്ല | Tiruragadi |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | Ponnani |
| നിയമസഭാമണ്ഡലം | Tanur |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | Tanur |
| തദ്ദേശസ്വയംഭരണസ്ഥാപനം | Tanalur |
| വാർഡ് | 21 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | Panchayath |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | LP |
| മാദ്ധ്യമം | Malayalam |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 178 |
| പെൺകുട്ടികൾ | 177 |
| ആകെ വിദ്യാർത്ഥികൾ | 355 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | Subin A A |
| പി.ടി.എ. പ്രസിഡണ്ട് | KVA Kader |
| എം.പി.ടി.എ. പ്രസിഡണ്ട് | Najmas |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 19643 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സ്കൂൾ ചരിത്രം
പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവും ഇല്ലാതിരുന്ന താനാളൂർ വില്ലേജിലെ കേരളാധീ ശ്വര പുരം പട്ടരു പറമ്പിൽ 1952 ഓഗസ്റ്റ് ആറിനാണ് നായനാർ മെമ്മോറിയൽ എൽപി സ്കൂൾ സ്ഥാപിതമായത്. ഈ പ്രദേശത്ത് പണ്ട് ധാരാളം പട്ടന്മാർ താമസിച്ചിരുന്നു.ഈ പ്രദേശം പട്ടർ തെരു എന്ന പേരിൽ അറിയപ്പെട്ടു. പട്ടർ തെരു പിന്നീട് പട്ടരു പറമ്പ് ആയി മാറി.മലബാറിലെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വി. ആർ.നായനാരുടെ സ്മരണയ്ക്കായി ശ്രീ.ഇ.ചോയി മാസ്റ്റർ സ്ഥാപിച്ചതാണ് പ്രസ്തുത സ്കൂൾ. ശ്രീ.ഇ.ചോയി മാസ്റ്റർ ഡി.എം.ആർ.ടി സ്കൂൾ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നതുകൊണ്ട് പിന്നീടാണ് മാനേജറും പ്രധാന അധ്യാപകനും ആയി മാറിയത്.
1921 ൽ മലബാർ കലാപത്തിന് ഇരയായവരെ സഹായിക്കുന്നതിനു വേണ്ടി രൂപീകരിച്ച സെർവെന്റ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ പ്രവർത്തകനായി രാഷ്ട്രീയ -സാമൂഹ്യസേവന രംഗങ്ങളിൽ പ്രവർത്തന മാരംഭിച്ച ചോയി മാസ്റ്റർ 1944 ലെ കോളറ ബാധിത പ്രദേശങ്ങളിൽ വി. ആർ നായനാരോടൊപ്പം വളണ്ടിയർ ആയി പ്രവർത്തിച്ചു. ആദ്യകാലത്ത് കോൺഗ്രസ് പ്രവർത്തകനും പിന്നീട് താനാളൂർ കേരളാധീശ്വരപുരം ഭാഗത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘാടകൻ ആയി പ്രവർത്തിച്ചു.
25 വിദ്യാർത്ഥികളും ഒരു അധ്യാപകനുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ നിന്ന് അയ്യായിരത്തിനടുത്ത് കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 1952 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് എം.കെ സെയ്താലി കുണ്ടുങ്ങൽ നിർമ്മിച്ച് വാടകക്ക് നൽകിയ കെട്ടിടത്തിലായിരുന്നു. പിന്നീട് കെട്ടിട ഉടമസ്ഥനും മാനേജറും തമ്മിലുണ്ടായിരുന്ന തർക്കത്തെതുടർന്ന് 1989 ൽ സ്കൂൾ സർക്കാർ താൽക്കാലികമായി ഏറ്റെടുത്തു .1997 നവംബർ എട്ടിന് മാനേജർ ചോയി മാസ്റ്റർ നിര്യാതനായ തിനെത്തുടർന്ന് മകളും സ്കൂളിലെ പ്രധാന അധ്യാപികയുമായ ഇ.ശാന്തകുമാരി ടീച്ചർ സ്കൂളിന് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കുകയും അതിനെതുടർന്ന് 2002 മെയ് 18ന് സർക്കാർ മാനേജ്‌മന്റ് ചോയി മാസ്റ്ററുടെ
അവകാശിയായ ശ്രീമതി.ശാന്തകുമാരി ടീച്ചറിനു തിരിച്ചു നൽകുകയും ചെയ്തു.ആ അധ്യായന വർഷാരംഭ ത്തിൽ സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ പ്രസ്തുത സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 424 കുട്ടികൾ വിദ്യ അഭ്യസിക്കുകയും HM സുബിൻ മാസ്റ്ററുടെ നേതൃത്വത്തിൽ 11 അധ്യാപകർ മികച്ച അധ്യാപനം നടത്തുകയും ചെയ്യുന്ന ഈ വിദ്യാലയം താനൂർ സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്.
ഭൗതികസൗകര്യങ്ങൾ
IT Lab
Library
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- IT Club
വഴികാട്ടി
കോഴിക്കോട് ഭാഗത്തു നിന്ന് വരുകയാണെങ്കിൽ താനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കാളാട് വഴി തിരൂരിലേക്ക് പോകുന്ന ബസ്സിൽ തട്ടുപറമ്പ് ഇറങ്ങിയാൽ സ്കൂളിലെത്താം.തൃശൂർ ഭാഗത്ത് നിന്ന് വരുകയാണെങ്കിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കാളാട് വഴി ബസ് മാർഗ്ഗം പട്ടര് പറമ്പിൽ സ്കൂളിലെത്താം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Tiruragadi വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- Tiruragadi വിദ്യാഭ്യാസ ജില്ലയിലെ Panchayath വിദ്യാലയങ്ങൾ
- Tirur റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- Tirur റവന്യൂ ജില്ലയിലെ Panchayath വിദ്യാലയങ്ങൾ
- 19643
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- Tirur റവന്യൂ ജില്ലയിലെ LP ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ