എ.എം.യു.പി.എസ്.എരവിമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.യു.പി.എസ്.എരവിമംഗലം | |
---|---|
വിലാസം | |
എരവിമംഗലം എരവിമംഗലം (പി.ഒ) , ചെറുകര(വഴി) , മലപ്പുറം , കേരളം , 679340 | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 04933205169 |
ഇമെയിൽ | amupschoolevm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18748 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹംസ.പി |
അവസാനം തിരുത്തിയത് | |
11-01-2022 | AMUP SCHOOL ERAVIMANGALAM |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ എരവിമംഗലം എന്ന സ്ഥലത്തുള്ള ഒരു ഐഡഡ് വിദ്യാലയമാണ് എരവിമംഗലം AMUP സ്കൂൾ.
ചരിത്രം
1911- ൽ പ്രവർത്തനം ആരംഭിച്ചു. 1911-ൽ ഒരു നാട്ടെഴുത്തു പള്ളിക്കൂടമായിട്ടാണ് യശ :ശരീരനായ ആട്ടീരി രാമനെഴുത്തച്ഛൻ ഈ വിദ്യാലയം സ്ഥാപിച്ചതെന്ന് പഴമക്കാർ പറഞ്ഞു വരുന്നു.വാർദ്ധക്യം കാരണം രാമനെഴുത്തച്ഛൻ തന്റെ സന്തത സഹചാരിയായ കരിമ്പനക്കൽ സെയ്താലി മൊല്ലക്ക് ഏല്പിച്ചു കൊടുത്തു.വിദ്യാഭ്യാസ തല്പര്നായിരുന്ന അദ്ദേഹം നാടിനെ മനസ്സിലാക്കിക്കൊണ്ട് തന്നെ മുസ്ലിം ഭൂരിപക്ഷമായിരുന്ന ഈ പ്രദേശത്ത് മത പഠനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്ഥാപിക്കാൻ ആഗ്രഹിച്ചു.തുടർന്ന് വിദ്യാഭ്യാസ താല്പര്നായിരുന്ന ചെത്താണക്കുറുശ്ശി വാരിയത്ത് ഉക്കണ്ടൻ വാരിയർ തന്റെ ഒഴിഞ്ഞു കിടന്ന സ്ഥലം വിദ്യാലയത്തിനായി സൗജന്യമായി നൽകി.കൊല്ലങ്ങൾക്ക് ശേഷം സെയ്താലി മൊല്ല ഈ സ്ഥാപനം ഉണ്ടാക്കൻ വാര്യരെ ഏല്പിച്ചു.1951 മുതൽ വിദ്യാലയം ഇപ്പോഴത്തെ മാനേജ്മെന്റിന്റെ കീഴിൽ വരികയും ചെയ്തു.
ഒരു ലോവർ എലിമെന്ററി സ്കൂളായിരുന്ന ഈ വിദ്യാലയം ഹയർ എലിമെന്ററി ആയി ഉയർത്താൻ ശ്രീ K. K നായരുടെ നേതൃത്വത്തിൽ 1952-ൽ പരിശ്രമം തുടങ്ങി.1954 ജൂൺ മാസത്തിൽ 6 തരം തുടങ്ങുകയും 1955 ആദ്യത്തിൽ തന്നെ ഇപ്പോഴുള്ള സ്ഥലത്ത് പുതിയ കെട്ടിടങ്ങൾ സ്ഥാപിച്ച് പ്രവർത്തിക്കാൻ തുടങ്ങി.1957 ആയപ്പോഴേക്കും താൽക്കാലിക അംഗീകാരമുള്ള ഒരു പൂർണ്ണ എലിമെന്ററി വിദ്യാലയമായി ഉയർന്നു.1966- ൽ സ്കൂളിന് സ്ഥിര അംഗീകാരം ലഭിച്ചു.
വിദ്യാഭ്യാസ തല്പരനായിരുന്ന ശ്രീ K K നായർ മാനേജറും ഹെഡ്മാസ്റ്ററുമായി സ്കൂളിനെ നയിച്ചു.1969 മുതൽ ഈ സ്ഥാപനത്തിന് വളർച്ചയുടെ കാലഘട്ടമായിരുന്നു. കുട്ടികളുടെയും ക്ലാസ്സ് ഡിവിഷനുകളുടെയും കെട്ടിടങ്ങളുടെയും എണ്ണത്തിൽ വർധനവുണ്ടായി.
1982-ൽ അപ്പർ പ്രൈമറി ആയതിന്റെ രജത ജൂബിലി വിപുലമായി ആഘോഷിച്ചു.1017-18 കാലഘട്ടത്തിൽ സുവർണ ജൂബിലി ആഘോഷവും വിപുലമായി നടത്തുകയുണ്ടായി.വിദ്യാലയത്തിന്റെ വികസനത്തിനും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും ശ്രീ K.K നായർ അതീവ തല്പര്നായിരുന്നു.കൂടാതെ സ്പോർട്സ് കലാ സാംസ്കാരിക രംഗങ്ങളിലും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു.കുട്ടികൾക്ക് കളിക്കുന്നതിനു നല്ലൊരു ഫുട്ബോൾ ഗ്രൗണ്ട് നിർമ്മിച്ചിട്ടുണ്ട്.2008 -ൽ 12 ക്ലാസ്സ് മുറികളുള്ള പുതിയ 3 നില കെട്ടിടം CV ഉക്കണ്ടൻ വാരിയർ മെമ്മോറിയൽ ബ്ലോക്ക് നിർമ്മിക്കുകയുണ്ടായി.കുട്ടികൾക്ക് ശാസ്ത്ര പരീക്ഷണങ്ങൾ നടത്താൻ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളിൽ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എ
- ബി
CLUBS
SS CLUB
MATHS CLUB
ARABIC CLUB
GALLERY
വഴികാട്ടി
{{#multimaps:10.940595,76.247276|zoom=18}}