ജി.യു.പി.എസ് തോട്ടുമുക്കം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് തോട്ടുമുക്കം | |
---|---|
വിലാസം | |
THOTTUMUKKAM തോട്ടുമുക്കം പി ഒ , THOTTUMUKKAM പി.ഒ. , 673639 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 0483 2759382 |
ഇമെയിൽ | gupsthottumukkam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47337 (സമേതം) |
യുഡൈസ് കോഡ് | 32041501104 |
വിക്കിഡാറ്റ | Q64551402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടിയത്തൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 180 |
പെൺകുട്ടികൾ | 185 |
ആകെ വിദ്യാർത്ഥികൾ | 365 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗിരീഷ് കുമാർ.എം |
പി.ടി.എ. പ്രസിഡണ്ട് | ബാബു. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സെയ്ഫുന്നീസ / |
അവസാനം തിരുത്തിയത് | |
11-01-2022 | 47337 |
ചരിത്രം
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മലയോരമേഖലയിലെ ആദ്യ വിദ്യാലയമായ നമ്മുടെ സ്കൂൾ 1973 ൽ സ്ഥാപിച്ചു.തലമുറകൾക്ക് ആദ്യക്ഷരം പകർന്നു നൽകിയ ഈ സ്ഥാപനം അക്കാദമിക,തൊഴിൽ,കലാകായിക രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖരെ സൃഷ്ടിച്ചിട്ടുണ്ട്.LKG മുതൽ 7-ാം ക്ലാസുവരെ 16 ഡിവിഷനുകളിലായി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നു.2014 മുതൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിച്ചിട്ടുണ്ട്.വഒന്നര ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ടിൽ 4 കെട്ടിടങ്ങളും വിശാലമായ ഗ്രൗണ്ടും ഉണ്ട്. ആവശ്യമായ ക്ലാസ്മുറികൾ ,സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,ദൃശ്യശ്രാവ്യസംവിധാനം,പരിമിതമെങ്കിലും ലാബ് സൗകര്യം ശുദ്ധജലവിതരണ സൗകര്യം,ടോയ് ലറ്റ് തുടങ്ങിയവ സ്കുളിൽ ലഭ്യമാണ്. ഉച്ചഭക്ഷണ പരിപാടി,പോഷകാഹാര വിതരണം ആരോഗ്യ രക്ഷാപദ്ധതികൾ എന്നിവയും നടന്നു വരുന്നു.സ്പോർട്സ്,കലാമേള ,സാഹിത്യ സമാജം തുടങ്ങിയ പരിപാടികൾക്കു പുറമേഒന്നാം ക്ലാസുമുതൽ പ്രത്യേക ഇംഗ്ലീഷ്,ഹിന്ദി പഠനപരിപാടിയും കമ്പ്യൂട്ടർ വിദ്യാഭ്യാസവും നൽകിവരുന്നു.ഓരോ വർഷവും നേരത്തെ ആസൂത്രണം ചെയ്ത വാർഷിക പദ്ധതിയുടെ അടിസ്ഥാനത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.പഠനനിലവാരം ഉയർത്തുന്നതിനായി വിവിധ പരിപാടികൾ നടത്തി വരുന്നു.പെഡഗോജി പാർക്ക്,എല്ലാ ക്ലാസുകളിലും ഓഡിയോ വീഡിയോ സൗകര്യം,സ്കൂൾ അയൽക്കൂട്ടം എന്നിവയും നടപ്പാക്കാനുദ്ദേശ്ശിക്കുന്നു.
സ്കൂൾ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി പി.ടി.എ ക്കു പുറമേ SMC (സ്കൂൾ മാനേജേമെൻറ് കമ്മിറ്റി) മാതൃസമിതി,S.R.G.(സ്കൂൾ വിഭവസംഘം)S.S.G.(സ്കൂൾ പിന്തുണാസംഘം),സ്കൂൾ പാരൻറ് കൗൺസിൽ,ജാഗ്രതാസമിതി എന്നിവയും പ്രവർത്തിച്ചു വരുന്നു.അധ്യാപകർ, രക്ഷിതാക്കൾ,നാട്ടുകാർ,പ്രാദേശികസർക്കാറുകൾ എന്നിവരുടെ കൂട്ടായ്മയിലൂടെ മാത്രമെ അയൽപക്കവിദ്യാലയം എന്ന ആശയം സാക്ഷാൽക്കരിക്കാനും പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താനും സാധിക്കുകയുള്ളൂ.
ഭൗതികസൗകരൃങ്ങൾ
- ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം
- ചിട്ടയായ ദൈനംദിന പ്രവർത്തനങ്ങൾ.
- പരിസ്ഥിതിസൗഹൃദ ഹരിതവിദ്യാലയാന്തരീക്ഷം
- ക്ലാസ്സ് ലൈബ്രറി സംവിധാനം
- വൈദ്യുതീകകരിച്ച ക്ളാസുമുറികൾ
- കമ്പ്യൂട്ടർ ലാബ്
- കുടിവെള്ളസൗകര്യം
- ടോയിലറ്റുകൾ
- എല്ലാ ദിവസവും പ്രഭാത ഭക്ഷണം - പാൽ കഞ്ഞി
- കൃത്യമായ മെനുവോടു കൂടിയ ഉച്ചഭക്ഷണവിതരണം
മികവുകൾ
ദിനാചരണങ്ങൾ
2016-17
- പ്രവേശനോത്സവം
- ലോകപരിസ്ഥിതിദിനപരിപാടികൾ
- വായനാവാരാചരണം
- ബഷീർചരമദിനം അനുസ്മരണപരിപാടികൾ
- സ്കൂൾ പാർലിമെന്റ് ഇലക്ഷൻ
- പ്രേംചന്ദ് ജയന്തി സിനിമാ പ്രദർശനം
- ലോക അഹിംസാദിനം-ഗാന്ധിജയന്തി
- ചങ്ങമ്പുഴ ജൻമദിനം
- ദേശീയ പക്ഷിനിരീക്ഷണ ദിനം
- ലോക അറബി ഭാഷാദിനം
- ലോക ഹിന്ദി ദിനം
- ബഷീർ ജന്മദിനം
അദ്ധ്യാപകർ
- അബ്ദുൽ അസീസ്.ടി.പി
- ലീലാമ്മ.കെ.
- എ,റോസമ്മ.കെ.എം
- തോമസ്.ടി.വി
- ജമീല മധുരക്കുഴി
- റജീന കാടാംപള്ളി
- ശ്രീജ ബേബി ടി
- ജിവാഷ്.എം
- പ്രശാന്ത്.പി
- ഹണി മേരി സെബാസ്റ്റ്യൻ
- ഖൈറുന്നിസ എം.പി
- ഷിജി.കെ.
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹിന്ദി ക്ളബ്
കുട്ടികളുടെ ഹിന്ദി പഠനം ആയാസരഹിതമാക്കാൻ' ജുഗുനു ഹിന്ദി മഞ്ച് 'ഇവിടെ പ്രവർത്തിക്കുന്നു.പുതിയ പദങ്ങൾ പരിചയപ്പെടാൻ നോട്ടീസ് ബോർഡിൽ ആഴ്ചതോറും പുതിയ പദങ്ങൾ പ്രദർശിപ്പിക്കുന്നു.ആഴ്ചയിൽ രണ്ടു തവണ ഹിന്ദി പ്രാർത്ഥന ചൊല്ലുന്നു.പ്രേംചന്ദ് ജയന്തിക്ക് ഹിന്ദി ഫിലിം ഫെസ്ററിവൽ നടത്തി.ഇതിൽ പ്രേംചന്ദിന്റെ 'ഈദ്ഗാഹ്',മഹാദേവീവർമ്മയുടെ 'ഗില്ലു'എന്നീ ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു.
അറബി ക്ളബ്
അലിഫ് വാർത്താബോർഡ് സ്ഥാപിച്ചു.അതിൽ കുട്ടികളുടെ മികച്ച ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു.ഹിരോഷിമ ,നാഗസാക്കി,ശിശുദിനം എന്നിവ ആചരിച്ചു.എൽ.പി,യു.പി മാഗസിനുകൾ അറബി ഡെ യുടെ ഭാഗമായി ഇറക്കി.
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.278324,76.05639200000000|zoom=350px}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47337
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ