കൊല്ലം യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KOLLAM UP SCHOOL (സംവാദം | സംഭാവനകൾ) (KOLLAM UP SCHOOL (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1231702 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൊല്ലം യു പി എസ്
വിലാസം
കൊല്ലം

കൊല്ലം പി.ഒ.
,
673307
,
കോഴിക്കോട് ജില്ല
സ്ഥാപിതം5 - 1903
വിവരങ്ങൾ
ഇമെയിൽkollamups001@gmail.com
കോഡുകൾ
സ്കൂൾ കോഡ്16350 (സമേതം)
യുഡൈസ് കോഡ്32040900808
വിക്കിഡാറ്റQ64552894
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ222
പെൺകുട്ടികൾ134
ആകെ വിദ്യാർത്ഥികൾ356
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിസ്‌ന. എം
പി.ടി.എ. പ്രസിഡണ്ട്ബിജു.പി.എം
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ.
അവസാനം തിരുത്തിയത്
10-01-2022KOLLAM UP SCHOOL


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

ഒരു നാടിൻറെ സാസ്കാരിക ചരിത്രത്തിൽഏറെ പ്രധാനപ്പെട്ടതാണ് വിദ്യാലയങ്ങളുടെ ചരിത്രം.നമ്മുടെ നാടിൻറെ സാംസ്കാരിക ഉന്നതിയിൽ ഏറെ പങ്കു വഹിച്ച വിദ്യാലയങ്ങളാണ് കൊല്ലം യു പി സ്കൂൾ. ,പുളിയഞ്ചേരി യു പി സ്കൂൾ ,നടുവത്തൂർ യു പി സ്കൂൾ ,നമ്പ്രത്ത്കര എൽ പി സ്കൂൾ എന്നിവ ഇവയൊക്കെ ഒരു കുടുംബത്തിലെ തന്നെ ജ്യേഷ്ഠ സഹോദരങ്ങളായ സർവ്വശ്രീ കൊടക്കാട്ട് കേളപ്പൻ ഗുരുക്കൾ, ചാത്തപ്പൻ ഗുരുക്കൾ ,കരുണാകരൻ ഗുരുക്കൾ എന്നിവർ സാഥാപിച്ചതാണ്. അടുക്കളയുടെ നാലു ചുമരുകൾക്കുള്ളിൽ നിന്നും പെൺ കിടാങ്ങളെ അറിവിൻറെ സ്വാതന്ത്ര്യത്തിൻറെ പുതിയ ലോകത്തിലേക്ക് ആനയിക്കാൻ വേണ്ടി 1903 ൽ ശ്രീ കൊടക്കാട്ട് കേളപ്പൻ ഗുരുക്കൾ സ്ഥാപിച്ച പെൺപളളിക്കൂടമാണ് പിന്നീട് കൊല്ലം യു പി സ്കൂളായത്.2014 ഫെബ്രുവരി 28 ,മാർച്ച് 1 ദിവസങ്ങളിൽ 110- ാം വാർഷികം ഒരു വർഷം നീണ്ടുനിന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.ഇന്ന് വിദ്യാലയം 113 വർഷത്തിലേക്ക് കടന്നിരിക്കുകയാണ്.ഇളയടുത്ത് വേണുഗോപാൽ, DR.രാമചന്ദ്രൻ, പ്രമുഖ ബോംബെ വ്യവസായി രാമചന്ദ്രൻ ,കെ നൌഷാദ് ഇബ്രാഹിം(സിനിമാ താരം)റിട്ട.ആർ ഡി ഒ രാജൻ ,റിട്ട.ഡിഡി ഫസൽ റഹ്മാൻ,കൊല്ലം പ്രദേശത്ത് നാടകപ്രവർത്തന മേഖലയിൽനിറഞ്ഞു നിന്ന ഗോപാലൻ മാസ്റ്റർ ,പ്രശസ്ത മാന്ത്രികൻ ശ്രീ. ശ്രീകുമാർ തുടങ്ങിയവർ സമൂഹത്തിലെ വിവിധ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടേറെ പ്രതിഭാധനർ ഇ വിദ്യാലയത്തിലൂടെ കടന്നു പോയവരാണ്. പ്രാദേശിക പ്രമുഖരുടെ സേവനം ഉപയോഗപ്പെടുത്തികൊണ്ട് സ്കൂളിന് കൂടുതൽ ശക്തമായ പ്രാദേശിക ബന്ധം സ്ഥാപിക്കാൻകഴി‍‍ഞ്ഞിട്ടുണ്ട്.കർമ്മ ശേഷിയുളളതും കരുത്തുറ്റതുമായ PTA യും MPTA യും SSG യും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും സ്കൂളിൻറെ വളർച്ചയെ ഏറെ സഹായിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി –കൊല്ലത്ത് ദേശീയ പാതയോരത്ത് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യം ഏറെ ഉളള കൊല്ലം പിഷാരികാവും ,പാറപ്പള്ളിയും ഈ സ്കൂളിൻറെ സമീപപ്രദേശം ആയാണ് സ്ഥിതി ചെയ്യുന്നത്.വിയ്യൂർ,പുളിയഞ്ചേരി ,കൊല്ലം –പാറപ്പള്ളി തീരദേശം ,പാലക്കുളം എന്നീ ഭാഗത്തുനിന്നുളള വിദ്യാർതഥികളാണ് ഈ വിദ്യാലയത്തിൽഉളളത്.1970 -80 കാലയളവിൽ ഓരോ വർഷവും 1000ത്തിലധികം വിദ്യാർത്ഥികൾ നിലനിന്നിരുന്ന ഈ വിദ്യാലയത്തിൽ പിന്നീട് വിദ്യാർത്ഥികൾ കുറയുന്നൊരു അവസ്ഥയുണ്ടായി.സമീപ പ്രദേശങ്ങളിൽ കൂടുതൽ അൺഎയ്ഡഡ് സ്ഥാപനങ്ങൾ ഉയർന്നു വന്നതായിരുന്നു ഇതിൻറെ പ്രധാന കാരണം.ഒരു ഘട്ടത്തിൽ മൊത്തം കുട്ടികളുടെ എണ്ണം 97 എന്ന നിലയിലേക്ക് വരെ എത്തിച്ചേർന്നു. ഇന്ന് വിദ്യാലയം തിരിച്ചു വരവിൻറെ പാതയിലാണ് .10 ക്ലാസുകളിലായി 255 കുട്ടികളും 12 അധ്യാപകരും ഇവിടെയുണ്ട്.പാഠ്യപാഠ്യേതര രംഗത്ത് കൊയിലാണ്ടി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ശോഭിക്കാൻ കൊല്ലം യു പിക്ക് കഴിയുന്നുണ്ട്. ഇക്കഴിഞ്ഞ ജില്ലാ സാമൂഹ്യ ശാസ്ത്രമേളയിൽ എൽ പി വി ഭാഗത്തിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തത് ഈ വിദ്യാലയത്തെയാണ്.......................

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

ശാസ്ത്രോത്സവം 2015 ജില്ലാ പ്രവൃത്തി പരിചയമേളയിൽ യു പി വിഭാഗം വുഡ് വർക്കിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ സി ഗ്രേഡും – അഭിനവ് വി യു പി വിഭാഗം ചന്ദനത്തിരി നിർമ്മാണത്തിൽ സബ്ജില്ലയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ജില്ലാ മത്സരത്തിൽ എ ഗ്രേഡും –ദേവനന്ദ എസ് ബി


സാമൂഹ്യ ശാസ്ത്രമേള കൊയിലാണ്ടി സബ്ജില്ലയിൽ എൽ പി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം കൊയിലാണ്ടി സബ്ജില്ലയിൽ യു പി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് എൽ പി വിഭാഗം ഒന്നാം സ്ഥാനം- ദേവാഞ്ജന ബി എം & അലൻ ഭരത് യു പി വിഭാഗം ഒന്നാം സ്ഥാനം - തേജ ജെ എസ് ,അഹന ഭരത് യുറീക്ക വിജ്ഞാനോത്സവം – കൊയിലാണ്ടി മുനിസിപ്പൽ തലത്തിൽ യു പി വിഭാഗം ഒന്നാംസ്ഥാനം- ആര്യ ലക്ഷ്മി എ സി രണ്ടാം സ്ഥാനം –അഹന ഭരത് മേഖലാ മത്സരത്തിൽ രണ്ടാം സ്ഥാനം – അഹന ഭരത് ദേശാഭിമാനി അക്ഷര മുറ്റം ക്വിസ് 2015 സബ്ജില്ലയിൽ എൽപി വിഭാഗം ഒന്നാം സ്ഥാനം ദേവാഞ്ജന ബി എം ,അലൻ ഭരത് കെ.പി.എസ്.ടി.യു സ്വദേശ് ക്വിസ് 2015 സബ്ജില്ലയില് യു പി വിഭാഗം ഒന്നാം സ്ഥാനം തേജ.ജെ.എസ് എല്.പി.വിഭാഗം രണ്ടാം സ്ഥാനം ഹൃദയ് ജയറാം കെ.എസ്.ടി.എ. രജത ജൂബിലി ക്വിസ്സ് സബ്ജില്ലയിൽ എൽ പി വിഭാഗം രണ്ടാം സ്ഥാനം ദേവാഞ്ജന ബി.എം , അലൻ ഭരത് ഗാന്ധിസ്മൃതി താലൂക്ക് തല ക്വിസ്സ് എൽ.പി. വിഭാഗം ഒന്നാം സ്ഥാനം- ഹൃദയ് ജയറാം& അലൻ ഭരത് സബ്ജില്ലാ തല സ്വാതന്ത്ര്യദിനക്വിസ്സ് യു പി വിഭാഗം രണ്ടാം സ്ഥാനം – അഹന ഭരത് & തേജ സബ്ജില്ലാ തല ഉറുദു ടാലൻറ് ടെസ്റ്റ് വിജയികൾ അസ്ഹാഫ് ടി ടി ,ഫെമിന സി കെ മലർവാടി ലിറ്റിൽ സ്കോളർ കൊയിലാണ്ടി സബ്ജില്ല എൽപി വിഭാഗം ഒന്നാം സ്ഥാനം ദേവാജ്ഞന ബി എം രണ്ടാം സ്ഥാനം-,അലൻ ഭരത് മികവ് 2015-16 2015-16 സ്കൂൾ തല പ്രവർത്തനത്തിൻറെ അടിസ്ഥാനത്തിൽ സി ആർ സി തലത്തിൽ രണ്ടാം സ്ഥാനം 2016-17 മികവ് കൊയിലാണ്ടി മുൻസിപ്പൽ തല സ്വാതന്ത്ര്യദിന ക്വിസ് യു പി വിഭാഗം രണ്ടാം സ്ഥാനം താലൂക്ക് തല ഗാന്ധി ക്വിസ് എൽ പി വിഭാഗം ഒന്നാം സ്ഥാനം ദേശാഭിമാനി അക്ഷരമുറ്റം എൽ പി വിഭാഗം സബ്ജില്ലയിൽ ഒന്നാം സ്ഥാനം കെ പി എസ് ടി എ സ്വദേശ് ക്വിസ് എൽ പി വിഭാഗം സബ്ജില്ലയിൽ ഒന്നാം സ്ഥാനം –ജില്ലയിൽ ഒന്നാം സ്ഥാനം ഗണിത ശാസ്ത്ര മേള –എൽ പി വിഭാഗം ഗണിത ക്വിസ് – ഒന്നാം സ്ഥാനം സാമൂഹ്യ ശാസ്ത്രമേള –എൽ പി വിഭാഗം സാമൂഹ്യ ശാസ്ത്ര ചാർട്ട് ഒന്നാം സ്ഥാനം സാമൂഹ്യ ശാസ്ത്രക്വിസ് –എൽപി വിഭാഗം ഒന്നാം സ്ഥാനം സബ്ജില്ലാ സാമൂഹ്യ ശാസ്ത്രമേള –എൽ പി വിഭാഗം ചാമ്പ്യൻമാർ ജില്ലാ സാമൂഹ്യ ശാസ്ത്രമേള മികച്ച വിദ്യാലയ പുരസ്കാരം ഉപജില്ലാ പ്രവൃത്തി പരിചയമേള ചന്ദനത്തിരി നിർമ്മാണം എ ഗ്രേഡ് രണ്ടാം സ്ഥാനം ചിരട്ടകൊണ്ടുളള നിർമ്മാണം –സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ജില്ലാതലത്തിൽ ബി ഗ്രേഡ് ബാംബൂ പ്രൊഡക്ട്-ബി ഗ്രേഡ് ഉപജില്ലാ കലോത്സവം എൽ പി വിഭാഗം ഭരതനാട്യം ഒന്നാം സ്ഥാനം എ ഗ്രേഡ് യു പി വിഭാഗം നാടകം - രണ്ടാം സ്ഥാനം –മികച്ച നടൻ ബഹുമതി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഇളയടുത്ത് വേണുഗോപാൽ,
  2. DR.രാമചന്ദ്രൻ
  3. പ്രമുഖ ബോംബെ വ്യവസായി രാമചന്ദ്രൻ
  4. കെ നൌഷാദ്ഇബ്രാഹിം(സിനിമാ താരം)
  5. ഡി ഒ രാജൻ

വഴികാട്ടി

  • കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 66 ൽ സ്ഥിതിചെയ്യുന്നു.



{{#multimaps:11.4593,75.6784|zoom=16}}


"https://schoolwiki.in/index.php?title=കൊല്ലം_യു_പി_എസ്&oldid=1231781" എന്ന താളിൽനിന്ന് ശേഖരിച്ചത്