പള്ളിക്കൽ നടുവിലെമുറി എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പള്ളിക്കൽ നടുവിലെമുറി എൽ പി സ്കൂൾ | |
---|---|
വിലാസം | |
പള്ളിക്കൽ നടുവിലെമുറി പള്ളിക്കൽ നടുവിലെമുറി , പള്ളിക്കൽ നടുവിലെമുറി പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഇമെയിൽ | pnmlps36425@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36425 (സമേതം) |
യുഡൈസ് കോഡ് | 32110600208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Sherly p mammen |
പി.ടി.എ. പ്രസിഡണ്ട് | Santheesh kumar. S |
എം.പി.ടി.എ. പ്രസിഡണ്ട് | Sindhu Dinesh |
അവസാനം തിരുത്തിയത് | |
10-01-2022 | Pallickal Naduvilemuri LPS |
................................
ചരിത്രം
1919-ൽ ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. മൂത്തോട്ടിൽ വീട്ടിൽ കൊച്ചുണ്ണിത്താൻ ആയിരുന്നു ആദ്യ മാനേജർ. പിന്നീട് കൊല്ല കൽ എം. കെ. കൃഷ്ണപിള്ള മലയാളവർഷം 1110-ൽ മാനേജ്മെന്റ് വിലയ്ക്ക് വാങ്ങി. ഇപ്പോൾ പൗർണ്ണമിയിൽ എൻ.മുരളീധരൻ പിള്ളയാണ് മാനേജർ. പള്ളിക്കലിന്റെ പുരോഗതിയിൽ ഈ വിദ്യാലയത്തിന്റെ സേവനം മഹത്തരമാണ്.
പി.റ്റി.എ. അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, എസ്.എസ്.ജി, സന്ന സംഘടനകൾ എന്നിവരുടെ കൂട്ടായ്മയിൽ രൂപീകരിച്ച പദ്ധതികൾ പ്രായോഗികമാക്കി മെച്ചപ്പെട്ട പഠനാന്തരീക്ഷം ഉണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. അക്കാദമികവും ഭൗതികവും സാമൂഹ്യവുമായി പുരോ ഗതി കൈവരിച്ച വിദ്യാലയമാണ് ഞങ്ങളുടെ സ്വപ്നം.
ഭരണിക്കാവിലെ അക്ഷരവസന്തമായപള്ളിക്കൽ നടുവിലേ മുറി എൽപി എസ് നാട്ടുകാരുടെ ഇടയിൽ ഈരിക്കലേത്ത് സ്ക്കൂൾ എന്നും വിദ്യാലയ മുത്തശ്ശി അറിയപ്പെടുന്നു. തലമുറകൾക്ക് വിദ്യപകർന്നു നല്കി ഇന്നും പ്രൗഡിയോടെ നിലനില്ക്കുന്നു. ശതാബ്ദി പിന്നിട്ട അക്ഷര പൂന്തോപ്പായ പള്ളിക്കൽ നടുവിലേ മുറി എൽ പി.എസ്സ് തലമുറകൾക്ക് അറിവും ആനന്ദവും അതിലേറെ ഉൾക്കരുത്തും നല്കി കർമ്മമേഖലയിൽ പുത്തനുണർവ് നേടിക്കൊണ്ടിരിക്കുകയാണ്. പി.ടി.എ. യുടെ സജീവ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പഠന പാഠ്യേതര വിഷയങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.
ഭൗതികസൗകര്യങ്ങൾ
സുരക്ഷിതമായ ക്ലാസ് മുറികൾ,വൃത്തിയുള്ള ശൗചാലയം.ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര,സ്ക്കൂളിൽ സ്വന്തമായി വാഹനം,ഗ്രിപ്പുള്ള ടൈൽസുകൾ പാകി മനോഹരമാക്കിയ ക്ലാസ് മുറികൾ,ചുറ്റുമതിലുകൾ കെട്ടി സുരക്ഷിതമാക്കിയ പ്രവേശന കവാടം,വിശാലമായ കളിസ്ഥലം,ഓട് പാകിയ മേൽക്കൂരയായതിനാൽ കുളിർമ്മയുള്ള അന്തരീക്ഷം,ജൈവ വൈവിധ്യ ഉദ്യാനം,മികച്ച IT ലാബുകൾ,കുടിവെള്ള സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്ര ക്ലബ്
ഗണിത ക്ലബ്
സുരക്ഷാ ക്ലബ്ബ്
ശുചിത്വ ക്ലബ്
ജാഗ്രതാ സമിതി
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പരമേശ്വരൻ പിള്ള
ഗുരുനാഥൻ
ഭാർഗവൻ പിള്ള
പി.എസ്. മാമ്മൻ
ശങ്കരപ്പിള്ള
രാമചന്ദ്രക്കുറിപ്പ്
രാധമ്മ ബി
ലക്ഷ്മി കുട്ടി പിള്ള
കെ.എൽ വൽസല ദേവി
നേട്ടങ്ങൾ
2016 ൽ മലയാള മനോരമയുടെ നല്ല പാഠം ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം( മലിനാവതാരം എന്ന ബോധവത്കരണ നാടകം , വല്ലാതാകുന്ന പാടങ്ങൾ എന്ന പുസ്തകം,ജൈവ പച്ചക്കറി എന്നിവയുടെ അടിസ്ഥാനത്തിൽ).2018 ൽ അക്ഷര പൂന്തോപ്പിലൊന്ന പോകാം (പുസ്തക പ്രചാരണം ),2017ൽ ജില്ലാ തലത്തിൽ വീണ്ടും നല്ലപാഠം അംഗീകാരം . കുടിലിൽ വിളയുന്നു വ്യവസായങ്ങൾ എന്ന ഡോക്യുമെന്ററി "നാടിനെ അറിയാം " എന്ന പുസ്തകം തയ്യാറാക്കൽ എന്നിവയെ അടിസ്ഥാനമാക്കി). ആകാശവാണിയിൽ ബാലലോകം പരിപാടി അവതരണം. പഥമാധ്യാപികക്കുള്ള എ.ജി.പി. ഫൗണ്ടേഷൻ പുരസ്കാരം ശ്രീ ശ്രീമതി കെ.എൽ വൽസലാദേവിക്കു ലഭിച്ചു. (സമഗ്ര സംഭാവനക്ക് )വൃക്ഷത്താലപ്പൊലി (പരിസ്ഥിതി സംരക്ഷണ സന്ദേശ പരിപാടി ),ഭക്ഷ്യ മേള (101 വിഭവങ്ങൾ ഉൾപ്പെടുത്തി ),രുചിത്താലം .. പാചക പുസ്തകം തയ്യാറാക്കൽ
2019 ൽ നല്ലപാഠം A grade (മുറ്റത്ത് ഒരു പിടി നെല്ല് കാർഷിക പരിപാടി )
മലയാളമനോരമ നല്ലപാഠം പദ്ധതിയുടെ ജില്ലാതല വിജയികൾക്കുള്ള പുരസ്കാരം കഴിഞ്ഞ അദ്ധ്യയന വർഷം ഏറ്റുവാങ്ങി. 16-17 ൽ A+ ഉം കരസ്ഥമാക്കി. ദേശീയസെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. പ്രദേശിക സാംസ്കാരിക സംഘടനകൾ നടത്തുന്ന മൽസരങ്ങളിലും മുൻപന്തിയിലാണ് ഈ വിദ്യാലയം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
https://goo.gl/maps/naQsWwsvs6e7LcGc8 വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മൂന്നാം കുറ്റി ജംഗ്ഷനിൽ നിന്നും 2 km വടക്കോട്ട് പോകുക.
- ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
{{#multimaps:9.1902879,76.5464814|zoom=18}}
വർഗ്ഗങ്ങൾ:
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36425
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ