ചങ്ങങ്കരി ജിഎൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചങ്ങങ്കരി ജിഎൽ പി എസ് | |
---|---|
വിലാസം | |
ചങ്ങംകരി, എടത്വ ചങ്ങംകരി, എടത്വ , ചങ്ങംകരി പി.ഒ. , 689573 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1865 |
വിവരങ്ങൾ | |
ഇമെയിൽ | changankaryglps123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46305 (സമേതം) |
യുഡൈസ് കോഡ് | 32110900402 |
വിക്കിഡാറ്റ | Q87479607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലളിതാംബിക അന്തർജനം |
പി.ടി.എ. പ്രസിഡണ്ട് | ജിജിമോൻ അട്ടിയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജീനസ് ജയകുമാർ |
അവസാനം തിരുത്തിയത് | |
07-01-2022 | GLPS46305 |
.ആലപ്പുഴ നഗരത്തിൽ തലവടി ഉപ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്.
ചരിത്രം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് സർക്കാർ വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1865 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.
1865ൽ മാടത്താനി മാധവൻപിള്ള എന്ന വ്യക്തി അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്കായി ക്ഷേത്രത്തിനോട് ചേർന്ന് ആരംഭിച്ച പള്ളിക്കൂടമാണ് ഇന്നത്തെ സ്ക്കൂളായി പരിണമിച്ചത്. തുടക്കത്തിൽ ഉയർന്ന ജാതിയിലുള്ള ഹിന്ദുക്കൾ മാത്രമാണ് ഇവിടെ അധ്യയനം നടത്തിയിരുന്നത്. ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷമാണ് എല്ലാ ജാതിക്കാർക്കുമായി സ്ക്കൂൾ തുറന്നു നൽകിയത്.
ആദ്യകാല രേഖകളിൽ സ്കൂളിൻറെ പേര് കോഴിമുക്ക് എൽ.പി.എസ് എന്നാണുള്ളത്. G. 348637 Edn dtd 24/7/79 എന്ന ഓർഡർ നമ്പർ പ്രകാരം മുതൽ ഗവ:എൽ.പി.സ്ക്കൂൾ ചങ്ങങ്കരി എന്നായി മാറി. പ്രവേശന രേഖകൾ പ്രകാരം ഇതുവരെ 4442 കുട്ടികൾ പഠനം നടത്തി.
ഭൗതിക സൗകര്യങ്ങൾ
ചുറ്റുമതിലോടു കൂടിയ 50 സെന്റ് സ്ഥലം. അതിൽ ആകർഷകമായ കെട്ടിടം.ആധുനിക സൗകര്യങ്ങളോടു കൂടിയ സുസജ്ജമായ ക്ലാസ്സ് മുറികൾ. കുട്ടികൾക്ക് കളിക്കാനായി മനോഹരമായ ചെറിയ പാർക്ക്. ആകർഷകമായ പൂന്തോട്ടം. ചെറിയ പച്ചക്കറിത്തോട്ടം. മികവാർന്ന ഐ. ടി ലാബ്. ശുദ്ധജലത്തിനായി പ്യൂരിഫയറുകൾ. ഇന്റർനെറ്റ് സൗകര്യം. ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര. ക്ലാസ്സ് ലൈബ്രറി. യഥേഷ്ടം വായിക്കാൻ പുസ്തകങ്ങൾ. വൃത്തിയുള്ള ശൗചാലയങ്ങൾ.
- പാഠ്യേതരപ്രവർത്തനങ്ങൾ
കലാ കായിക പരിശീലനം, യോഗ ക്ലാസുകൾ, ഐ ടി പരിശീലനം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പ്രവൃത്തി പരിചയ ക്ലാസുകൾ, പാരിസ്ഥിക അവബോധം വളർത്താനുതകുന്ന പ്രവർത്തനങ്ങൾ, എഴുത്തും വായനയും പരിപോഷിപ്പിക്കുവാൻ അധിക പ്രവർത്തനങ്ങൾ, മികച്ച തനതു പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ.
മുൻ സാരഥികൾ
1999-2003 ജോസ് സാർ 2003-2004 പദ്മാ വതിയമ്മ 2004-2005 കെ എസ് ശോഭ 2006-2007 ഉഷ ടീച്ചർ 2007-2008 ടി എം ലതാകുമാരിയമ്മ 2008-2009 പി ശശികല ദേവി 2009-2015 വത്സലാ ദേവി 2015-2018 കെ ബീനാമോൾ 2018-2019 കെ സുധർമ 2019- പി ലാളിതാംബിക അന്തർജ്ജനം
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....
- ....
- ....
- .....
വഴികാട്ടി
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46305
- 1865ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ