എച്ച്എഫ് എൽ പി എസ് പുലക്കാട്ടുകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എച്ച്എഫ് എൽ പി എസ് പുലക്കാട്ടുകര | |
---|---|
വിലാസം | |
Pulakkattukara Holy Family L.P..S.Pulakkattukara , 680301 | |
സ്ഥാപിതം | 07 - 06 - 1954 |
വിവരങ്ങൾ | |
ഇമെയിൽ | hflpspulakkattukara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23326 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Thrissur |
വിദ്യാഭ്യാസ ജില്ല | Irinjalakuda |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | Primary |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SR. JIJI MATHEW |
അവസാനം തിരുത്തിയത് | |
22-12-2021 | Subhashthrissur |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ നെന്മണിക്കര പഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തൃശൂർ അതിരൂപതയിലെ കല്ലൂർ ഇടവക വികാരിയായി സേവനം ചെയ്തിരുന്ന ബഹുമാന ജോൺ ചിറയത്തച്ചൻ പുലക്കാട്ടുക്കര ദേശത്തുളള ജനങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞ് 1954 ജൂൺ മാസത്തിൽ ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചു. സ്ഥലപരിമിതി കണക്കിലെടുത്ത് കുരുശുപളളിയുടെ വരാന്തയിലാണ് ആദ്യം സ്കൂൾ തുടങ്ങിയത്. ആദ്യ ബാച്ചിൽ 50 കുട്ടികളാണ് ഉണ്ടായിരുന്നത്. കല്ലൂർ, തലവണിക്കര, തൃക്കൂർ, പൊന്നൂക്കര എന്നീ സ്ഥലങ്ങളിൽ നിന്നുമാണ് കുട്ടികൾ വന്നിരുന്നത്. തുടർന്ന് ചിറയത്തച്ചൻ സ്കൂളിന്റെ നേതൃത്വം ചാരിറ്റി സന്യാസിനി സമൂഹത്തെ ഏല്പിച്ചു. സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 2012 ൽ നിലവിലുളള വിദ്യാലയം പൊളിച്ച് നീക്കുകയും 2013 ൽ പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട ഉപജില്ലയിൽ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണിത്.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കാറ്റും വെളിച്ചവും ലഭിക്കുന്ന എട്ട് ക്ലാസ്സ് മുറികൾ. കൂടാതെ രണ്ട് ക്ലാസ്സ് മുറികൾ വേറെയുമുണ്ട്. അതോടൊപ്പം വിശാലമായ ഓഫീസ് റൂം നൂതന സംവിധാനങ്ങളും വിദ്യാലയത്തെ മികവുറ്റതാക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യമുണ്ട്. മഴവെളളം പാഴാകാതെ സംഭരിക്കുന്നതിനായി മഴവെളള സംഭരണി ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി നല്ലൊരടുക്കളയും സ്റ്റോർ റൂം ഉണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനം നടത്തുന്നതിനായി കന്പ്യൂട്ടറും പ്രൊജക്റ്ററും പ്രിൻററും ഉണ്ട്. ഒൗഷധസസ്യ തോട്ടവും ജൈവകൃഷിയും പൂന്തോട്ടവും വിദ്യാലയത്തെ മനോഹരമാക്കുന്നു.