ഗവ. .എൽ.പി.ജി..എസ്.മണ്ണടി
ഗവ. .എൽ.പി.ജി..എസ്.മണ്ണടി | |
---|---|
വിലാസം | |
മണ്ണടി മണ്ണടി പി.ഒ , പത്തനംത്തിട്ട 691530 | |
വിവരങ്ങൾ | |
ഫോൺ | 04734281176 |
ഇമെയിൽ | govtlpsmannadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38213 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | അടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ലോവർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രേണുക.എൻ |
അവസാനം തിരുത്തിയത് | |
07-10-2020 | Anieabraham |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ വളരെ അകലെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വന്ന ഒരു വലിയ വിഭാഗം ജനങ്ങളുടെ ആഗ്രഹം മാനിച്ചികൊണ്ട് കൊല്ലവർഷം 1087-മാണ്ടിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. സ്ഥലമുടമകളായ പൂവറ്റുർ പടിഞ്ഞാറേ മുറിയിൽ വേങ്ങശ്ശേരി വീട്ടിലെ അവകാശികൾ കൊല്ലവർഷം 1090 -മാണ്ടു തുലാമാസം 17 -ആം തിയതി ഗവണ്മെന്റ് ലേക് ദാനമായി നൽകിയ ഇരുപത്തി രണ്ടര സെന്റ് ഭൂമിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിതമായ ഈ സ്കൂളിൽ തുടക്കത്തിൽ 3 ക്ലാസ്സുവരെ ഉണ്ടായിരുന്നുള്ളു . ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു തുടക്കം. കാലക്രമേണ നാലാം ക്ലാസ്സുവരെയുള്ള മിക്സഡ് സ്കൂൾ ആയി മാറി . ഇന്ന് വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന ധാരാളം പേർ ഈ സ്കൂളിലെ പൂർവ വിദ്ധ്യാർഥികകൾ ആണെന്നെത് അഭിമാനകരമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
അടൂർ സെൻട്രൽ ജംഗ്ഷനിൽ കൊട്ടാരക്കരക്കു പോകുന്ന വഴിയിൽ നെല്ലിമൂട്ടി പടിയിൽ നിന്ന് ശാസ്താംകോട്ട റൂട്ടിൽ 1 km പോകുമ്പോൾ വെള്ളകുളങ്ങര റോഡിലേക്കു തിരിച്ചു ഏകദേശം 6 km സഞ്ചരിക്കുമ്പോൾ കടമ്പനാട് ഏനാത്ത് റോഡിൽ കല്ലുവിളയത്തു് ജംഗ്ഷനിൽ എത്തുന്നു. അവിടെ നിന്നും കടമ്പനാട് റൂട്ടിൽ 1 km പടിഞ്ഞാറോട്ട് സഞ്ചരിക്കുമ്പോൾ S വളവിൽ മണ്ണടി പുതിയകാവ് ദേവീക്ഷേത്രത്തിനു സമീപമാണ് സ്കൂൾ.