പിണറായി ജി.വി ബേസിക് യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:57, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14366 (സംവാദം | സംഭാവനകൾ)
പിണറായി ജി.വി ബേസിക് യു.പി.എസ്
വിലാസം
പിണറായി

പിണറായി ഗണപതി വിലാസം ബേസിക് യു പി സ്കൂൾ,പിണറായി ,
കണ്ണൂർ
,
670741
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ9495313492
ഇമെയിൽschool14366pgvbups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14366 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി എൻ റീന
അവസാനം തിരുത്തിയത്
03-05-202014366


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പിണറായി ഗണപതിവിലാസം ബേസിക്ക് യു പി സ്ക്കൂൾ : കണ്ണൂർ ജില്ലയിൽ പിണറായി ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ 1930ലാണ് സ്ഥാപിതമായത്.ആരംഭകാലഘട്ടത്തിൽ പിണറായി തെരു കുളത്തിനടുത്തായി എടക്കാടൻ വിട എന്ന പറമ്പിൽ ശാലിയ വിദ്യാലയം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.പിൽക്കാലത്ത് പിണറായി ഗണപതി വിലാസം ബി യു പി സ്ക്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. വിദ്യാലയത്തിൻ്റെ സ്ഥാപകൻ ശ്രീ കുഞ്ഞപ്പ ഗുരുക്കൾ ആയിരുന്നു. അദ്ദേഹം തന്നെയായിരുന്നു പ്രഥമ പ്രധാനധ്യാപകനും. കുഞ്ഞപ്പ ഗുരുക്കൾക്ക് ശേഷം കുറച്ചു കാലത്തേക്ക് വയലളം നാരായണൻ മാസ്റ്റർ പ്രധാനധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു. ശ്രീ. കുഞ്ഞിക്കുട്ടി മാസ്റ്റർ പ്രധാനധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ചു. ശ്രീ .ആർ ശങ്കരൻ,ശ്രീ .എൻ കരുണൻ, ശ്രീമതി. വി ലക്ഷ്മി,ശ്രീമതി. കെ കെ രാജരാജേശ്വരി , ശ്രീമതി. കെ ചന്ദ്രിക എന്നിവരും പ്രധാനധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ പ്രമുഖരായവരുൾപ്പെടെ നിരവധിപേർ ഈ വിദ്യാലയത്തിൽ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .അവരിൽപ്രധാനികളായിരുന്നു ശ്രീ. പാണ്ട്യാല ഗോപാലൻ മാസ്റ്റർ, ശ്രീ. കെ ഗോവിന്ദൻ വൈദ്യർ എന്നിവരൊക്കെ.ശ്രീ .കെ കൃഷ്ണൻ, ശ്രീമതി. കെ പി ലക്ഷ്മി,ശ്രീമതി.സി കെ മാധവി,ശ്രീ. എൻ നാരായണൻ ,ശ്രീ. എ അനന്തൻ,ശ്രീമതി. ചിരുതൈ, ശ്രീ. കെ കൊച്ചയ്യപ്പൻ, ശ്രീ.കെ ബാലകൃഷ്ണൻ,ശ്രീമതി.വത്സല കെ, ശ്രീ. കെ ചന്ദ്രൻ, ശ്രീ.പി ജയറാം , ശ്രീമതി.കെ പി വിലാസിനി ,ശ്രീമതി. എൻ പ്രേമ, ശ്രീമതി.യു പുഷ്പറാണി , ശ്രീമതി.ടി സുജാത എന്നിവരൊക്കെ ഈ വിദ്യാലയത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അധ്യാപകരായിരുന്നു. ആദ്യകാലത്തിൽ 8ാം ക്ലാസ്സ് വരെ ആയിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രീ പ്രൈമറി മുതൽ 7 വരെ ക്ലാസ്സുകളാണ് ഉള്ളത്.കലാസാംസ്കാരിക രംഗങ്ങളിൽ ഒട്ടനവധി നേട്ടങ്ങൾ ഈ വിദ്യാലയം കൈവരിച്ചിട്ടുണ്ട്. ഉപജില്ല, ജില്ല, സംസ്ഥാന മത്സരങ്ങളിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായത് സംസ്ഥാന തലത്തിൽ നടത്തിയ ചരിത്രാന്വേഷണ ഗവേഷണ പ്രോജക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും അപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബഹു. ബേബി എന്നവരിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ സാധിച്ചു.ഈ വിദ്യാലയത്തിൽ ഇപ്പോഴത്തെ അധ്യാപകരായി ടി എൻ റീന,കെ അനിതകുമാരി,എം രുഗ്മണി , പി പി ദീപപ്രഭ , ദിൽന പി സി , കെ സവിത , ഷീന ബി കെ ,ശ്രുതി വി ,സബിന എൻ സി എന്നിവർ സേവനമനുഷ്ഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ ആർ ഭാസ്കരനാണ്. ഓഫീസ് അറ്റൻ്റൻ്റായി ആർ ശ്രീകാന്തൻ എന്നിവരും സേവനമനുഷ്ഠിക്കുന്നു.'

== ഭൗതികസൗകര്യങ്ങൾ ==കണ്ണൂർ ജില്ലയിൽപ്പെട്ട  പിണറായി പഞ്ചായത്തിൽ തലശ്ശേരി - അഞ്ചരക്കണ്ടി സംസ്ഥാനപാതയോരത്ത് റോഡ്നിരപ്പിൽ നിന്നും അൽപ്പം ഉയരത്തിലായി തലയെടുപ്പോടെ നിൽക്കുന്ന സരസ്വതി ക്ഷേത്രമാണ് നമ്മുടെ വിദ്യാലയമായ ഗണപതിവിലാസം ബേസിക് യു പി സ്കൂൾ. സ്കൂൾ അങ്കണത്തിൽ ഒരു അങ്കണവാടി ഉണ്ട്. പ്രീ പ്രൈമറി മുതൽ ഏഴുവരെ ക്ലാസ്സുകളിലായി 186 വിദ്യാർഥികളും അധ്യാപകരും വിദ്യാലയത്തിൽ ഉണ്ട്. ആധുനികകാലത്ത് വിദ്യാർത്ഥികൾക്കും സാധാരണ ജനങ്ങൾക്കും ഒഴിച്ച് കൂടാനാവാത്തതാണ് കമ്പ്യൂട്ടർ വിദ്യാഭ്യാസം. മാറുന്ന ലോകത്തിനനുസരിച്ച് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളെ കഴിവുറ്റവരാക്കുന്നതിനുള്ള പരിശ്രമം നമ്മുടെ വിദ്യാലയത്തിലും ആരംഭിച്ചു. സ്മാർട്ട് ക്ലാസ്സ് റൂം ഒരുക്കിയും ഇൻഫർമേഷൻ ടെക്നോളജിയുടെ പ്രാരംഭ പാഠങ്ങൾ നൽകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയും ഇൗ വിദ്യാലയം ഐ ടി രംഗത്തും ശ്രദ്ധ പതിപ്പിക്കുന്നു. . ഇതിന്റെ ഫലമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും തങ്ങളുടെ മക്കൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിനുള്ള സൗകര്യം ഒരുക്കാൻ സാധിച്ചു. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി ഫ്രീയായി വാഹന സൗകര്യം ഏർപ്പെടുത്തി. ക്ലാസ്സിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് റാമ്പ് & റയിൽ നിർമിച്ചിട്ടുണ്ട്.നമ്മുടെ സ്കൂളിലെ വിദ്യാർഥികൾക്കാവശ്യമായ ഭക്ഷണങ്ങൾ ഒരുക്കുന്നതിനുള്ള സൗകര്യപ്രദമായ പാചകപ്പുരയും ഭക്ഷണം കഴിക്കുന്നതിനായി പ്ലേറ്റുകളും ഗ്ലാസുകളും സ്കൂളിൽ തന്നെ ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുന്നുമുണ്ട്.
കുട്ടികൾക്ക് ആവശ്യമുള്ള ലൈബ്രറി പുസ്തകങ്ങൾ ജനറലായും ക്ലാസ്സ് തലത്തിലും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് വായനയെ പരിപോഷിക്കുന്നതിന് വളരെയേറെ പ്രയോജനകരമാകുന്നു.സ്കൂളിലെ വിദ്യാർത്ഥികളുടെ മാനസിക ഉല്ലാസത്തിന് വലിയ പ്രാധാന്യമാണ് സ്കൂൾ മാനേജ്മെന്റും പി. ടി. എ. യും നൽകുന്നത്. അതുകൊണ്ട് തന്നെ ഇൗ കാര്യത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു. നമ്മുടെ സാധ്യതക്കനുസരിച്ച് മനോഹരമായ ഇന്റർ ലോക് സംവിധാനത്തോടെയുള്ള ഒരു മിനി പാർക്ക് ഒരുക്കിയിട്ടുണ്ട്. ഇത് കുട്ടികൾ വളരെ സന്തോഷത്തോടെ ഉപയോഗിക്കുന്നു. ഇത് നല്ലരീതിയിൽ പരിപാലിച്ചു കൊണ്ടുപോവാൻ സാധിക്കുന്നുണ്ട്.ജൈവപച്ചക്കറികൃഷിയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനായി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പച്ചക്കറി തോട്ടം ഒരുക്കുകയും, സ്കൂളിലേക്ക് ആവശ്യമായ പച്ചക്കറികൾ സജ്ജമാക്കുകയും ചെയ്യാറുണ്ട് . മനോഹരമായ ഒരു പൂന്തോട്ടം നമ്മുടെ സ്കൂളിലുണ്ട്. വളരെ ശ്രദ്ധാപൂർവ്വം സംരക്ഷിക്കുന്ന ഇൗ പൂന്തോട്ടത്തിൽ വിവിധതരം ചെടികളും പുഷ്പങ്ങളും ഉണ്ട്.
ഞങ്ങളുടെ സ്കൂളിൽ ശ്രദ്ധേയമായ മറ്റൊരു കാര്യമാണ് ജൈവമുളവേലി. നീളത്തിലുള്ള മുള സ്കൂളിലെത്തുന്ന ആരുടെയും ശ്രദ്ധ ആകർഷിക്കുന്നതാണ്. അതുപോലെ എടുത്ത് പറയേണ്ട ഒന്നാണ് വിദ്യാലയത്തിലെ സ്റ്റേജ്. വിദ്യാലയത്തിലും പഞ്ചായത്ത് തലത്തിലുമായി നടക്കുന്ന മിക്ക പരിപാടികൾക്കും ഇൗ സ്റ്റേജ് ഉപകരിക്കുന്നു. കുട്ടികൾക്ക് കലാപരമായ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനോടൊപ്പം കായികവിദ്യാഭ്യാസത്തിനായി വിശാലമായ കളിസ്ഥലം നമ്മുടെ വിദ്യാലയത്തിലുണ്ട്. വിദ്യാർത്ഥികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നത് ഉറപ്പുവരുത്തുന്നതിനായി നമ്മുടെ വിദ്യാലയം അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. അതിനു വേണ്ട ടോയ്‌ലറ്റ് & യൂറിനൽസ് സൗകര്യം ആവശ്യത്തിനുണ്ട്. ദിവസേന അധ്യാപകർതന്നെ വൃത്തിയാക്കി സൂക്ഷിക്കുന്നു.
    

== പാഠ്യേതര പ്രവർത്തനങ്ങൾ == ഏപ്രിൽ മെയ് മാസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും ഫോൺ ബന്ധത്തിലൂടെയും രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലർത്തി. വിദ്യാലയവും സമൂഹവുമായി ഒരു നല്ല ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു.സാമൂഹ്യ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്തി.പാഠ്യപാഠ്യേതര വിഷയങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കു വേണ്ടി 14 ക്ലബ്ബുകൾ രൂപീകരിച്ച് കൃത്യതയോടെ നടത്തിയിട്ടുണ്ട്. ഈ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ അതിനോടനുബന്ധിച്ച വാതിൽപ്പുറ പ്രവർത്തനങ്ങൾ എന്നിവ നടത്തിയിട്ടുണ്ട്. ഫീൽഡ് ട്രിപ്പ് ഇതിലെ ശ്രദ്ധേയമായ കാര്യമാണ്.കൂടാതെ ഐ.സി.ടി ഉപയോഗിച്ചുള്ള ദൈനംദിന പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്കാലിക പ്രാധാന്യമുള്ളതും ദിനാചരണങ്ങളുമായി ബന്ധപ്പെട്ടതുമായ വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തിയിട്ടുണ്ട് [ മഴക്കാല രോഗ ബോധവൽക്കരണ ക്ലാസ് ,കൗമാരക്കാർക്ക്, രക്ഷിതാക്കൾക്ക് .....]:പ്രളയവുമായി ബന്ധപ്പെട്ട് ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെയും അധ്യാപകരുടെയും സംഭാവനകൾ പ്രളയ ദുരിതാശ്വാസ നിധിയിൽ നൽകിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്. വായനയെ പരിപോഷിപ്പിക്കാൻ വായനാ വസന്തം എന്ന പേരിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എഴുത്തുപെട്ടി, അമ്മ വായനാക്കൂട്ടം' സാഹിത്യനായകൻമാരുടെ ജീവചരിത്രപ്രസന്റേഷനുകൾ, അമ്മമാർക്കുള്ള ക്ലാസ് എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.കവയത്രി ശ്രീമതിവന്ദനാ പ്രകാശ്, ശ്രീമതി ശ്രീകുമാരി ടീച്ചർ എന്നിവരുടെ ക്ലാസ് ഏറെ പ്രയോജനകരമായിട്ടുണ്ട്
മറ്റൊരു വേറിട്ട പ്രവർത്തനമാണ് നാടകപരിശീലനം. നാടകനടനും രചയിതാവുമായ ശ്രീ.രാജേഷ് കീഴത്തൂരിന്റെ ശിക്ഷണത്തിൽ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് നാടക പരിശീലനം നൽകുകയും സബ് ജില്ലയിലും ജില്ലയിലും അവതരിപ്പിച്ച് ഉയർന്ന സ്ഥാനം കരസ്ഥമാക്കുകയും ചെയ്ത: ഓണാഘോഷവുമായി ബന്ധപ്പെട്ട് സാമൂഹ്യ പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ നടത്തി.പ്രച്ഛന്ന വേഷം' ഓണപ്പാട്ടുകൾ ,ഗണിതപ്പൂക്കള മത്സരം, ഓണക്കളികൾ എന്നിവ ശ്രദ്ധേയമാണ്ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി ഐ.എസ്.ആർ.ഒ.സ്റ്റാഫ് ശ്രീറോയി തങ്കച്ചനുമായുള്ള അഭിമുഖ ക്ലാസ് കുട്ടികൾക്ക് വളരെ നേട്ടമുണ്ടാക്കി:വർണത്തുമ്പികൾ എന്ന സഹവാസ ക്യാമ്പ് രക്ഷിതാക്കളിലും കുട്ടികളിലും സമൂഹത്തിലും ഏറെ സംതൃപ്തി ഉണ്ടാക്കി. ബോട്ടിൽ ആർട് ,സാരീ പെയിന്റിംഗ് എന്നിവ ഏറെ ശ്രദ്ധേയമാണ്.ഇതിന്റെ പ്രതിഫലനം കുട്ടികളിലുണ്ടായിട്ടുണ്ട്. മറ്റൊരു സഹവാസ ക്യാമ്പായിരുന്നു ഗ ണി തോത്സവം. വിദഗ്ധരുടെ ക്ലാസുകളിലൂടെ ഗണിതം മധുരമാക്കാനും താൽപ്പര്യം ജനിപ്പിക്കാനും കുട്ടികൾക്ക് കഴിഞ്ഞു.:കലാകായിക മേളയിലും, ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളയിലും സബ് ജില്ലയിലും ജില്ലയിലും ഉയർന്ന സ്ഥാനങ്ങൾ കൈവരിക്കാൻ കഴിഞ്ഞത് പറയത്തക്ക നേട്ടം തന്നെയാണ്:നന്മ മറ്റൊരു എടുത്തു പറയേണ്ട പ്രവർത്തനം തന്നെയാണ്.കുട്ടികളുടെ നല്ല മനസ്സിന്റെ ഭാഗമായി അവശത അനുഭവിക്കുന്ന നമ്മുടെ സ്കൂളിലെ സിദ്ധി സുനിലിന് സഹായം നൽകാൻ കഴിഞ്ഞിട്ടുണ്ട്.കൂടാതെ ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി പ്രസ്തുത കുട്ടിയെ അനുമോദിക്കുകയും ചെയ്തു.:കൃഷി വകുപ്പിൻറെ നിർദ്ദേശത്തെ തുടർന്ന് നെൽപ്പാടം സന്ദർശിക്കുകയും കർഷകനുമായി അഭിമുഖം നടത്തുകയും ചെയ്തു. കൃഷി വകുപ്പിന്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും പച്ചക്കറിവിത്ത് വിതരണം ചെയ്തു. നമുക്ക് രക്ഷിതാക്കളുടെ സഹകരണത്തോടെ വിപുലമായ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഒരുക്കുവാൻ കഴിഞ്ഞു.പ്രതിഭയെത്തേടി എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കലാകാരനും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ എലിയൻ ഗോപാലൻ അവർകളെ ആദരിക്കുകയും അവരുമായി കുട്ടികൾ അഭിമുഖം നടത്തുകയും ചെയ്തുവലയസൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ശാസത്രസാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ ബോധവൽക്കരണ ക്ലാസ് നടത്തി.എല്ലാ കുട്ടികൾക്കും ഗ്രഹണം നിരീക്ഷിക്കാൻ കണ്ണട നൽകി.ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
നൃത്തം, അബാക്കസ്, കരാട്ടെ, ചെസ്സ്, ഏറോബിക്സ് എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്. ഇതോടനുബന്ധിച്ച് മേഖലാ തലത്തിൽ പങ്കെടുക്കുകയും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.:ഭിന്നശേഷി റിസോഴ്സ് പേഴ്സണനായ ശാന്തി ടീച്ചർ ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് പരിശീലനം നൽകുന്നു.കൂടാതെPET അധ്യാപികയായ ഷിൽ ന ടീച്ചറും ആഴ്ചയിൽ ഒരുദിവസം പരിശീലനം നൽകുന്നുണ്ട്. പ്രവൃത്തി പരിചയ അധ്യാപകനായ ബാബു മാസ്റ്റു ടെ ആഴ്ചയിൽ രണ്ട് ദിവസത്തെ പരിശീലനം എടുത്തു പറയേണ്ടതാണ്:പ്രതിമാസമാഗസിൻ., കുട്ടികളുടെ പത്രം, ദൈനംദിന ഭാഷാ അസംബ്ലി ക ൾ എന്നിവയിലൂടെ കുട്ടികളുടെ കഴിവുകൾ മാറ്റുരയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓൺലൈൻ അവധിക്കാലപ്രവർത്തനങ്ങൾ രക്ഷിതാക്കളിൽ ഏറെ സംതൃപ്തി ഉണ്ടാക്കി.ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസ്സിൽ ബണ്ണി യൂണിറ്റ് പ്രവർത്തിച്ചു വരുന്നു .കൂടാതെ ബുൾബുൾ ,ഗൈഡ് ,സ്കൗട്ട് എന്നിവയും പ്രവർത്തിക്കുന്നുണ്ട് ..ഇക്കോ ക്ലബ്ബിന്റെ വകയായി ചെറിയൊരു പച്ചക്കറി തോട്ടം ഉണ്ട് .



മാനേജ്‌മെന്റ്

ശ്രീ കുഞ്ഞപ്പ ഗുരിക്കൾ  -സ്ഥാപകനും ആദ്യത്തെ മാനേജരും

ശ്രീ കുഞ്ഞിക്കുട്ടി ,ശ്രീമതി കെ സി കല്ല്യാണി എന്നിവരാണ് തുടർന്നുളള മാനേജർമാർ

ഇപ്പോഴത്തെ മാനേജർ ശ്രീ ആർ ഭാസ്ക്കരൻ

ചിത്രശാല

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി=={{#multimaps:11.804584, 75.493118|width=800px|zoom=16}}