ഗവ. എൽ.പി.എസ്. ചാങ്ങ

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 6 ഓഗസ്റ്റ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42504 (സംവാദം | സംഭാവനകൾ)
ഗവ. എൽ.പി.എസ്. ചാങ്ങ
OUR SCHOOL
വിലാസം
ചാങ്ങ

ഗവ.എൽ .പി .എസ് .ചാങ്ങ , ചാങ്ങ .പി .ഒ
,
695542
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0472-2884545
ഇമെയിൽgovtlpschanga2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്42504 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻS.R.ഉഷാദേവി
അവസാനം തിരുത്തിയത്
06-08-202042504


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം ==തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് പഞ്ചായത്തിൽവെള്ളനാടിനും .ചാങ്ങയ്ക്കുമിടയിൽ കമ്പനിമുക്ക് എന്ന പ്രദേശത്താണ് ചാങ്ങഗവ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ആദ്യകാലങ്ങളിൽ ഭൗതികസാഹചര്യങ്ങളിൽ അപര്യാപ്തത ഉണ്ടായിരുന്നെങ്കിലും 2016 മുതൽ കാര്യമായ മാറ്റം വന്നു തുടങ്ങി.2017 ഡിസംബർ 30 ആയപ്പോഴേക്കും പഴയഓടിട്ട കെട്ടിടംപൊളിച്ചുമാറ്റുകയും 2018 ജനുവരി 6 ന് പുതിയ മന്ദിരത്തിന്റെ തറക്കല്ലിടുകയുംചെയ്തു.ഒരു കോടിയോളം രൂപ ചിലവിൽ പുതിയ സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് ഏതാണ്ട് പൂർത്തിയായി.


== ഭൗതികസൗകര്യങ്ങൾ ==

NEW BUILDING OF GOVT.LPS CHANGA


== പാഠ്യേതര പ്രവർത്തനങ്ങൾ ==

PRAVESANOLSAVAM UDGHADANAM VELLANAD SASI
KEREEDAM ANINJ NAVAGATHAR


== മികവുകൾ ==പ്രവേശനോത്സവം ആദ്യദിനം കേമം ...കെങ്കേമം .... അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ ജനാവലിയെ സാക്ഷിനിർത്തി പഞ്ചവാദ്യത്തിന്റെയും തെയ്യത്തിന്റെയും അകമ്പടിയോടെ കിരീടം അണിയിച്ചും , മധുരം നൽകിയും സ്വീകരിച്ചു.ഉത്സവത്തിന് വിരുന്നുമായി കൊട്ടും, പാട്ടും , കുട്ടിക്കവിതകളും ,കുഞ്ഞിക്കണ്ണുകളെ വിസ്മയിപ്പിക്കുന്ന മായാജാലവും ........കുഞ്ഞുങ്ങൾ മതിമറന്നു ആഘോഷിച്ചു ... എന്നും പ്രവേശനോത്സവമായിരുന്നെങ്കിൽ ......... ഇന്നത്തെ പഞ്ചായത്ത്തല പ്രവേശനോത്സവം വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വെള്ളനാട് ശശി ഉദ്‌ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് ശ്രീ.വി.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.ഉഷാദേവി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി.എൽ.പി.മായാദേവി,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വെള്ളനാട് ശ്രീകണ്ഠൻ,വാർഡ് മെമ്പർ ശ്രീ .എം വി രഞ്ജിത്ത്, ചെറുകുളം ബിജു(വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ), വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളനാട് യൂണിറ്റ് പ്രസിഡന്റ് എം സുകുമാരൻനായർ,എം പി ടി എ പ്രസിഡണ്ട് ലാലി അനിൽ ,സ്റ്റാഫ് സെക്രട്ടറി ശ്രീമതി .ഇ.ജോളി എന്നിവർ സംസാരിച്ചു.കവി വിനോദ് വെള്ളായണി,മജീഷ്യൻ മനു പൂജപ്പുര എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.പ്രവേശനോത്സവം

വായനവാരാഘോഷം.....

പുസ്തകങ്ങളുടെ ചിറകിലേറി അറിവിന്റെ ആകാശത്തിൽ പറന്നുയരാം .......... കഥകളുടെയും,കവിതകളുടെയും വർണചിത്രങ്ങളുടെയും , ലോകത്തേയ്ക്ക് കുഞ്ഞുങ്ങളെ നയിക്കാനായി പുസ്തകപ്രദർശനം .... പുതുതലമുറ ഉറങ്ങിയെണീക്കുന്നത് സ്മാർട്ട് ഫോണുകളിലാണ്.നമ്മുടെ നാടിനെ നയിക്കേണ്ട പുതുതലമുറയെ വായനയിലേക്ക് നയിക്കാനായി ഈ വായനദിനത്തിൽ നമുക്കൊരുമിച്ച് കൈകോർക്കാം....അതിനാദ്യം വേണ്ടത് അമ്മമാർ വായിക്കുക എന്നത് തന്നെ. നമ്മുടെ സ്കൂളിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകം എടുത്തു വായിക്കുകയും ,ഏറ്റവും മികച്ച ആസ്വാദനകുറിപ്പ് എഴുതുകയും ചെയ്യുന്ന അമ്മമാർക്ക് സുവർണസമ്മാനം '............ നമ്മുടെ മക്കൾ നല്ല വായനക്കാരായി വളരട്ടെ ...... വായനയുടെ പടവുകൾ കയറട്ടെ .........

VAYANADINAM GOVT.L.P.S CHANGA
VAYANADINAM LIBRARY BOOKS PRADARSANAM
VAYANADINAM UDGHADANAM SRI.VELLANAD RAMACHANDRAN
AMMA VAYANA

== കുട്ടിക്കൂട്ടത്തിന് ചിക്കൻകൂട്ട്.... കഴിഞ്ഞ അധ്യയനവർഷം നമ്മുടെ സ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് കുട്ടിക്കൂട്ടത്തിന് ചിക്കൻകൂട്ട് എന്ന പരിപാടി..മാസത്തിലൊരു ദിവസം ഊണിനൊപ്പം ചിക്കനും..

KUTTIKKOOTTATHIN CHICKEN KOOT
KUTTIKKOOTTATHIN CHICKAN KOOT

ഗാന്ധിജയന്തി ഗാന്ധിജിയുടെ 150-ാ० ജന്മദിനം 150 മൺചിരാതുകൾ തെളിയിച്ചുകൊണ്ട് ആർഭാടപൂർവ० ആഘോഷിച്ചു... സ്കൂളു० പരിസരവും വൃത്തിയാക്കാൻ രക്ഷകർത്താക്കളു०, കുട്ടികളു०, ഒരുമിച്ചപ്പോൾ സ്കൂളിൽ ഒരു ഉത്സവാന്തരീക്ഷ० തന്നെയായിരുന്നു...... പിടിഎ പ്രസിഡന്റ് ശ്രീ. വി. ചന്ദ്രശേഖരൻ, ഹെഡ്മിസ്ട്രസ് ശ്രീമതി. ഉഷാദേവി എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി....

GANDHIJAYANTHI
GANDHIJAYANTHI
GANDHIJAYANTHI SCHOOL SUCHEEKARANAM

ചാന്ദ്രദിനം-- ആദ്യ ചാന്ദ്രയാത്രയൂടെഅമ്പതാം വാർഷികം ആഘോഷമാക്കി കുട്ടികൾ .............. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താനായി ചാന്ദ്രദിനത്തോടനുബന്ധിച്ച് ഇന്ന് ചാന്ദ്രദിന ക്വിസ് ,ചാന്ദ്രദിന പതിപ്പ് ,പ്രദർശനം എന്നിവ സംഘടിപ്പിച്ചു .എല്ലാ കുട്ടികളും റോക്കറ്റിന്റെ മാതൃകകൾ കൊണ്ടുവന്നു.അമ്പതോളം റോക്കറ്റുകൾ,പതിപ്പുകൾ ,എന്നിവ ഒരുക്കി രക്ഷിതാക്കളും കുട്ടികളും ചേർന്ന് ചാന്ദ്രയാന്റെ വിജയം ആഘോഷമാക്കി.

CHANDRADINAM ROCKET MODELS
CHANDRADINAM ,PATIPPUKAL
CHANDRADINAM ROCKET MODELS CHANDRAYAN

സ്വാതന്ത്ര്യദിനാഘോഷം ഒന്നാണ് നമ്മൾ..... സ്വാതന്ത്ര്യം എല്ലാവരെയും ഹര०കൊള്ളിക്കുന്ന പദം. ഏതൊരു ഭാരതീയനു० അഭിമാനത്തോടെ ഓർക്കുന്ന ദിവസം ആഗസ്റ്റ് 15.മുറിവേറ്റ മനസുകൾക്ക് പ്രതീക്ഷയോടെ അതിജീവിക്കാൻ കരുത്ത് പകരുന്ന ദിവസം. ഭാരതത്തിന്റെ 73-ാ०സ്വാതന്ത്ര്യദിനം ആർഭാടങ്ങളില്ലാതെ ,..... ഹെഡ്മിസ്ട്രസ് ശ്രീമതി. ഉഷാദേവി ദേശീയപതാക വാനിലുയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നേതൃത്വം നല്കി. പിടിഎ പ്രസിഡന്റ് ശ്രീ. വി. ചന്ദ്രശേഖരൻ, വാർഡ് മെമ്പർ ശ്രീ. എം. വി. രഞ്ജിത്ത് എന്നിവർ സന്നിഹിതരായിരുന്നു. ജനനി സാ०സ്ക്കാരികസ०ഘടന എല്ലാ കുട്ടികൾക്കു० മിഠായി വിതരണ० ചെയ്തു.

ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷാദേവി പതാക ഉയർത്തുന്നു
INDEPENDENCE DAY CELEBRATION CHILDREN

മുൻ സാരഥികൾ ==


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ചാങ്ങ&oldid=962183" എന്ന താളിൽനിന്ന് ശേഖരിച്ചത്