എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ ശുചിത്വം

ശുചിത്വം


ഞാൻ ഇന്നത്തെ സാഹചര്യങ്ങളിൽ വളരെ പ്രാധാന്യമുള്ള ഒരു വിഷയത്തെക്കുറിച്ച് പറയാൻ ആഗ്രഹിക്കുകയാണ്. ഇത് ഇന്നത്തെ ജനതയുടെ ജീവിത സാഹചര്യങ്ങളിൽ വളരെ കൃത്യമായി അനുസരിക്കേണ്ടതും, തുടർന്നുള്ള ജീവിതത്തിൽ പാലിക്കേണ്ടതുമായ ഒരു പ്രധാന വസ്തുതയാണ്. ഞാൻ എന്റെ വിഷയത്തിലേക്ക് കടക്കുകയാണ്. വ്യക്തികൾ സ്വയം പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും, ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. അതിലൊന്നാണ് ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകുക എന്നത്. നമ്മുടെ ശരീരവും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ രോഗം നമുക്കൊരു ഭീഷണി ആവുകയില്ല. ശുചിത്വം പാലിച്ചാൽ വിരകൾ, കൃമികൾ തുടങ്ങിയ ജീവികളിൽനിന്നും കൊറോണയിൽ നിന്നും നമുക്ക് രക്ഷനേടാം. കൂടാതെ പൊതുസ്ഥലങ്ങളിൽ പോയി വന്ന ശേഷവും കൈകൾ വൃത്തിയായി കഴുകുക. ഇന്നത്തെ അവസ്ഥയെ മുൻനിർത്തി ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും വായ് മറച്ചുപിടിക്കുക.വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. രണ്ടുനേരം കുളിക്കുക. ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം. അതുകൊണ്ട് കൂട്ടുകാരെ നിങ്ങൾ നിങ്ങളുടെ ശരീരവും, വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കുക.

ആദിയ അനീഷ്
6 എ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം