സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ മഹാമാരി ........!

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43027 (സംവാദം | സംഭാവനകൾ) (സൃഷ്ടി കവിത)
മഹാമാരി ........!

'കൊറോണയോ? കോവി ഡോ? മഹാമാരിയല്ലേ!
മഹാനെന്നു പറഞ്ഞാലതു മഹത്തായ തല്ലോ
മഹത്തായതെല്ലാം നന്നല്ലോ
എന്തിനിതിനെ മഹത്താക്കി
 അതല്ലേ ഇത് ലോകവ്യാപിയായി വിലസുന്നത്
ലോകം മുഴുവൻ ചുറ്റി നടക്കും ലോക സഞ്ചാരി
നിൻ്റെ മുൻപിൽ മുട്ടുകുത്തും ലോകനേതാക്കൾ
ഇതൊരു യുദ്ധമോ? അതോ ഭീതിയോ?
യുദ്ധമാണേൽ തോൽവിക്കാർ മാത്രം
കൂട്ടത്തോൽവിയിൽ ലോക രാഷ്ട്രങ്ങൾ,
കൂട്ടത്തോടെ മരണം വരിക്കുന്നവർ
ആയുധങ്ങൾ കൂട്ടി വച്ച ലോക രാഷ്ട്രങ്ങളേ,
ആ ആയുധങ്ങൾ എടുത്ത് വീശരുതോ?
വെട്ടുകവനെ മുഴുവനായി ചുട്ടു കൊല്ലുക
എരിഞ്ഞിട്ടെയവൻ്റെ ആയുസ്സ് മുഴുവനായ്
തകർക്കണം തകർക്കണം ആ കണ്ണിയെ
കൊറോണയെന്ന മഹാമാരിയെ ......'


 

ഗൗരിനന്ദന
12 C സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത