ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും
പരിസ്ഥിതിയും_ശുചിത്വവും
പരിസ്ഥിതി എന്നത് നാം ഉൾപ്പെടുന്ന നമ്മുടെ ചുറ്റുപാടാണ്.ഇന്ന് നമ്മെ കാർന്നുതിന്നുന്ന പലരോഗങ്ങളുടേയും കാരണം പരിസരശുചിത്വമില്ലായ്മയാണ്.അതുകൊണ്ട് ഇന്നത്തെ സാഹചര്യത്തിൽ ഏറെ ചർച്ചചെയ്യപ്പെടുന്നതും പ്രാവർത്തികമാക്കേണ്ടതുമായ ഒരു സ്വഭാവഗുണമാണ് ശുചിത്വമെന്നത്.സ്വയം ശുദ്ധിയാകുന്നത് പോലെ തന്നെ നമ്മുടെ പരിസരവും ശുദ്ധിയാകുന്നത് ആവസാധ്യമാണ്.പരിസര ശുചിത്വമില്ലായ്മയാണ് മലേറിയ,ഡെങ്കിപ്പനി,ചിക്കൻഗുനിയ,മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾക്ക് കാരണം.നമ്മുടെ നാട് എന്തൊക്കെ വികസനം കൈവരിച്ചു എന്ന് അവകാശപ്പെട്ടാലും പരിസ്ഥിതി ശുചിത്വം കൈവരിക്കാതെ അതിന്റെ അന്തസത്ത നേടി എന്ന അവകാശപ്പെടാൻ ആവില്ല.പരിസ്ഥിതി ശുചിത്വം എന്നത് നിര്ബന്ധബുദ്ധിയോടെ കാണേണ്ട ഒന്നാണ്.പരിസരശുചിത്വമില്ലാത്തതു കാരണം കൊതുകുകൾ വർധിക്കുകയും ജലാശയങ്ങൾ നശിക്കുകയും മണ്ണിനെയും അതിന്റെ ഫലഭൂയിഷ്ഠതയെയും ബാധിക്കുകയും ചെയ്യും.നമ്മുടെ നദികളും തോടുകളുമെല്ലാം അന്യം നിന്നുപോകുകയാണ്അതിനെല്ലാം ഉത്തരവാദി മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തിയാണ്.അവൻ നദികളും തോടുകളുമെല്ലാം കയ്യേറി കൂറ്റൻ ഫാക്ടറികളും ഫ്ളാറ്റുകളും നിർമ്മിക്കുന്നു.അതിൽ നിന്നുള്ള മാലിന്യങ്ങൾ ആ ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്നു.തന്മൂലം പരിസ്ഥിതിയെയും വരും തലമുറയേയും അവർ നശിപ്പിക്കുന്നു.പ്ലാസ്റ്റിക്ക്,കെമിക്കലുകൾ ചേർന്ന മലിനജലം എന്നിവ മണ്ണിനെയും ജലത്തെയും അന്തരീക്ഷത്തെയും സാരമായി ബാധിക്കുന്നു. പരിസരശുചിത്വവും വ്യക്തിശുചിത്വവുമുണ്ടെങ്കിൽ ഏതു രോഗത്തെയും നമുക്ക് പ്രതിരോധിക്കാം.രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും എത്രയോ മഹത്തരമാണ് അവയെ പ്രതിരോധിച്ച് അകറ്റി നിർത്തുന്നത്.ഇന്നത്തെ രോഗങ്ങളെയും രോഗവാഹകരെയും തിരിച്ചറിയാൻ പറ്റാത്തവിധമായിരിക്കുന്നു.ഇന്ന് നയുടെ ലോകത്തെ പിടിച്ചടക്കിയ മഹാമാരിയായ കോവിഡ്-19 ന്റെ ഉറവിടം എവിടെ നിന്നാണെന്നോ എന്തിൽ നിന്നാണെന്നോ അറിയാതെ ശാസ്ത്രലോകം പകച്ചുനിൽക്കുകയാണ്.ഇത്രെയും ജനങ്ങളെ മരണത്തിലേക്ക് തള്ളിവിട്ട ഈ വൈറസിനെ കൈകഴുകിയും,മുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിച്ചും നമുക്ക് പരമാവധി ആകാട്ടിനിർത്താം. ഇന്ന് മനുഷ്യന്റെ ശുചിത്വമില്ലായിമ പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥക്ക് കാരണമാകുകയും അതുമൂലം അവന്റെ നിലനിൽപ്പിനെ ബാധിക്കുകയും ചെയ്തിരിക്കുന്നു.വ്യക്തിശുചിത്വവും പരിസരശുചിത്വവും കൈമുതലാക്കി നമുക്ക് രോഗങ്ങളെ പ്രതിരോധിക്കുകയും നല്ലൊരു നാളേക്കായി കൈ കോർക്കുകയും ചെയ്യാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം