സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ നാം ഒന്നായി

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43027 (സംവാദം | സംഭാവനകൾ) (ലേഖനം)
നാം ഒന്നായി

മറ്റൊരു പതിറ്റാണ്ടിലെ വരവേല്കാനുള്ള ഒരുക്കത്തിലായിരുന്നു ലോകം . അപ്പോൾ ആണ് അധികമാരും ശ്രെദ്ധിക്കാതെയിരുന്ന ഒരു സന്ദേശം ചൈന പുറത്തു വിട്ടത് . ഡിസംബർ 31 നായിരുന്നു അത് . ഇതുവരെ കണ്ട് പിടിക്കാൻകഴിയാത്ത കാരണത്താലുള്ള നിമോണിയ തെക്കൻ ചൈനയിലെ വുഹാൻ നഗരത്തിൽ കണ്ടെത്തിയിരിക്കുന്നു എന്നതായിരുന്നു ചൈന ലോകത്തെ അറിയിച്ചത് . ലോകം പക്ഷെ കാര്യമായി ആ വാർത്ത ശ്രെധിച്ചില്ല . എന്നാൽ പിന്നീട് ഇന്നേവരെയുള്ള ദിവസങ്ങളിൽ ലോകത്തെ ഇതുപോലെ ഉലച്ചുകളഞ്ഞ മറ്റൊരു സംഭവം അധികം ഉണ്ടായിട്ടില്ല . കൊറോണ വൈറസ് അയൽരാജ്യങ്ങളില്ലേക്ക് വ്യാപിക്കാൻ തുടങ്ങി . ആളുകൾ സമുഹത്തെ അകറ്റി പുറത്തേക്ക് മാറ്റിനിർത്തി, വീട്ടിലേക്ക് ചുരുങ്ങി. ലോകമേബാടും ലോക്‌ഡോൺ പ്രെഖ്യാപിക്കപ്പെട്ടു . ലോകത്തെ നിയന്ത്രിച്ചു നിർത്തിയിരുന്ന വൻകിട രാജ്യങ്ങൾ തങ്കളുടെ ദൗർ ബല്യം വെളിപ്പെടുത്തി . നീതിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിച്ച അവികസിതമെന്നു കളിയാക്കപ്പെട്ട രാജ്യങ്ങൾ കൂടുതൽ ഫലപ്രദമായി കൊറോണ വൈറസിനെ നേരിടുന്നതിന്റെ ഫലങ്ങൾ പുറത്തുവന്നു . അതിൽ ഒന്നന്നാണ് നമ്മുടെ കൊച്ചു കേരളം . കോറോണയെ പ്രീതിരോധിക്കുന്നതിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനം എന്നാ സ്ഥാനം കേരളത്തിനും കേരളീയജനതയ്‌ക്കും അവകാശപെട്ടതാണ് ആരോഗ്യ പ്രവർത്തകർ ഊണും ഉറക്കവുമില്ലാതെ ഓരോ ജീവനും നിലനിർത്താൻ കഠിനപ്രയത്നം ചെയ്തു വരികയാണ്. ലോകത്ത് മരണ സംകിയ ഉയർന്നു കൊണ്ടീരിക്കുന്നു . കൊറോണ വൈറസിനെ ലോകത്തിൽ നിന്നും പൂർണമായി തുരത്തുകയെന്നത് സാത്യമാകണമെങ്കിൽ നാം ഓരോരുത്തരും സർക്കാർ നൽകുന്ന നിർദേശം പാലിക്കണം. കേരളത്തിന് കൊറോണ വൈറസിൽ നിന്നും പൂർണമായി മുക്തി നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും പരിശ്രമം എന്നു സാത്യമാകും എന്നാ വിശ്വാസം കേരളീയ ജനതയ്ക്ക് ഉണ്ട് . സമുഖ വ്യാപനം തടയാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട ഒന്നാണ് ഭയം അല്ലാ ജാകരത ആണ് വേണ്ടത് . പ്രളയത്തെയും നിപ്പാ വൈറസ്സിനെയും കിഴ്പെടുത്തിയ കേരള ജനതയ്ക്ക് ഇതു സാത്യമാകുമെന്ന് നിസംശയം പറയാം . നമ്മൾ അതിജീവികതന്നെയും ചെയ്യും .


സോന
12 C സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത / കഥ / ലേഖനം