സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ എൻ്റെ Lock down
എൻ്റെ Lock down
ലോകം മുഴുവൻ ഒരു കുടുംബമായി മാറണമെന്ന ഉദാത്തമായ ദർശനം ആദ്യം മുന്നോട്ട് വച്ച രാജ്യം വേദകാല ഭാരതമാണ്. വസുദൈവ കുടുംബക "മെന്നും യ ത്ര വിശ്വംഭവത്യേക നീഡമെന്നുമെല്ലാം നാം പാടി. ലോകം മുഴുവനും ഒരൊറ്റ കുടുംബമാണെന്നും ലോകം ഒരു പക്ഷിക്കുടുപൊലെയാണന്നുമൊക്കെയാണ് ഇതിൻ്റെ അർത്ഥം. രാജ്യം, മതം, ജാതി, വർഗ്ഗം, വർണ്ണം എന്നീ അതിർവരമ്പുകൾക്കപ്പുറത്തുള്ള ഒരു വിശാലമായ സങ്കൽപ്പമാണിത്.വെൽഡർ വിൽക്കി, തൻ്റെ വിശ്വ പ്രസിദ്ധമായ Oneworld എന്ന കൃതിയിലൂടെ സാക്ഷാത്കരിക്കുന്ന സ്വപ്നം. ലോകമിന്ന് ഇത്തരം സ്വപ്നങ്ങളെ നേടുന്നത് പ്രതിസന്ധികരമായ അല്ലെങ്കിൽ ദു:ഖകമായ ഘട്ടങ്ങളിലൂടെ കടന്ന് പോകുമ്പോൾ മാത്രമാണ്. അതു തന്നെയാണ് വേണ്ടതെങ്കിലും, പലപ്പോഴും സ്വന്തം കാര്യം സിന്ദാബാദ് എന്ന അവസ്ഥയിലേക്ക് മനുഷ്യർ മാറാറുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ മാത്രമല്ല മറിച്ച് എപ്പോഴും ഇതുപോലെ ലോകം ഒന്നിച്ചു തന്നെ നിൽക്കണം. Corona അഥവാ Co vid - 19 എന്ന പേര് കേൾക്കുമ്പോൾ തന്നെ ലോകം വിറകൽകൊള്ളുന്നു. ഈ ചെറിയ virus നമ്മുടെ ഒരോരുത്തരുടെയും ജീവിതങ്ങളെ എത്രയോ മാറ്റി മറിക്കപ്പെട്ടിരിക്കുന്നു. ഇതാദ്യമായി നമുക്കുള്ള ഒരു അനുഭവമാണ് ലോക് ഡൗൺ എന്നത്. ഇന്ന് ഒരിടത്തും പെരുമ്പറകളോ, ഘോഷങ്ങളോ ഇല്ല. ശതകോടികളായ മനുഷ്യർ അവരുടെ ആവാസ കേന്ദ്രത്തിലാണ്. എന്നാലിത് നൈരാശ്യത്തിൻ്റെ നിശ്ചലചിത്ര പടമല്ല, ശ്മശാന മൂകതയുമല്ല മറിച്ച് ഏതു ഘോര വിപത്തിനെയും അതിജീവിക്കുന്നതിന് മാനവരാശിക്ക് കരഗതമായ ധൈഷണിക ഔന്നിത്യത്തിൻ്റെ സംഭവഗതിയാണ്.ഇതിനെ പതുങ്ങി നിൽപ്പായല്ല പോരാട്ടമായി കാണണം. നമ്മുടെ ജീവിതത്തിൽ ക്ഷണമില്ലാതെ കയറി വന്ന അതിഥിയായി Lock down മാറുമ്പോൾ എൻ്റെ Lock down നയം എങ്ങനെ എന്ന് പറയുന്നതിന് ഞാൻ ആഗ്രഹിക്കുന്നു . +2 വിലെ 2 Exam ബാക്കി നിൽക്കെയാണ്Lock down വീട്ടിൽ വന്നത്.പിന്നീട് പതുക്കെ പതുക്കെ അവരുമായി ചങ്ങാത്തത്തിലായി. സ്കൂളിനോടും കൂട്ടുകാരോടും പെട്ടന്ന് വിട പറയേണ്ടതില്ല എന്നാണ് Lock down ൻ്റെ തീരുമാനം.രാവിലെയും വൈകിട്ടും Simple -10 yoga ശീലമാക്കിയും, സംഗീതം കേട്ടും, പുസതകങ്ങൾ വായിച്ചും മറ്റ് ജോലികളിൽ ഏർപ്പെട്ടും ഒഴിവു സമയം ഞാൻ നീക്കാറുണ്ട്.കൂടാതെ വീടിൻ്റെ ടെറസ്സിൽ വെള്ളവും മറ്റ് ധാന്യങ്ങളും വച്ച് കിളികൾക്ക് ഭക്ഷണം നൽകുന്നതും എനിക്കൊരു ഹരമാണ്.Smart Phone ഇല്ലാത്തതിനാൽ out going games കളിക്കാനും, സൈക്കിൾ ചവിട്ടാനും സമയം കണ്ടെത്തുന്നു. Lock down കാലം Smart phone ൽ ഒതുക്കാതെ നമ്മുടെ പരിസരത്ത് നിന്ന് കളിക്കാൻ പറ്റുന്ന Healthy കളികൾ ശീലമാക്കണം. നമ്മുടെ വീടാണല്ലോ ഇപ്പോൾ ഏറ്റവും safe.വീട്ടിൽ എല്ലാവരും ഒന്നിച്ചുള്ള സമയമാണല്ലോLockdownമാതാപിതാക്കളും കുട്ടികളും തമ്മിലുള്ള interation വളരുന്ന ഒരു സമയമാകട്ടെ ഈ Lock down പക്ഷെ എൻ്റെ വീടിനെ സംബന്ധിച്ച് ഞങ്ങൾ എല്ലാവരും മുൻ മ്പും ഒരുമിച്ചിരുന്ന് ഒരോ ദിവസത്തെ കാര്യങ്ങൾ പരസ്പരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴും അങ്ങനെ തന്നെ അതു കൊണ്ട് അതിൽ പുതുമ തോന്നാറില്ല. പിന്നെ അയൽവീട്ടിലെ എല്ലാവരും വീട്ടിൽ തന്നെ കാണും. ഒരു മതിലിനപ്പുറത്തുള്ള സൗഹൃദം വളർത്താൻ കഴിയാറുണ്ട്. അയൽപ്പക്കങ്ങളെ കൂടുതൽ ദൃഡമാക്കാൻ പറ്റുന്ന സമയം കൂടിയല്ലേ ഈ കാലം. ചെടികൾ നട്ടുവളർത്താനും അവയ്ക്ക് വെള്ളവും വളവും നൽകാനും ശ്രദ്ധിക്കാറുണ്ട്.അങ്ങനെ നിരവധി കാര്യങ്ങൾ കൊണ്ട് ഈ Lock down കാലം എനിക്ക് ആസ്വാദ്യകരമാകുന്നു. 21 ദിവസത്തെ Lock down കൊണ്ട് covid വ്യാപനത്തെ തടഞ്ഞ് നിർത്താനാകില്ലന്ന് നമുക്ക് വ്യക്തമായി കഴിഞ്ഞു. പക്ഷെ Lock down ഉം Corona ഉം നൽകിയ കുറെ നല്ലകാര്യങ്ങളും ഇല്ലേ? ലോകത്ത് എത്രയോ പീഢനങ്ങളും, കൊലപാതകങ്ങളുമാണ് കുറഞ്ഞത്.റോഡപകടങ്ങുടെ നിരക്കുകൾ കുറയുമ്പോൾ ഓരോ മാതാപിതാക്കളുടെയും കണ്ണുനീർ ഉണ്ടാകുന്നില്ല. മനുഷ്യനെ മനുഷ്യനാക്കാൻ പഠിപ്പിക്കുകയാണ് corona പ്രകൃതിയെ സംരക്ഷിക്കാനും corona ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോൾ ജലാശയങ്ങളും തോടുകളും എത്രയോ വൃദ്ധിയായിരിക്കുന്നു. സമയം സൂക്ഷമമായി ചലിക്കുന്നതിൻ്റെ ആവശ്യകതയും Corona നമ്മെ പഠിപ്പിക്കുന്നു. അങ്ങനെ ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും conona മാറ്റം കൊണ്ട് വന്ന് കഴിഞ്ഞു.ഇപ്പോൾ കാണിക്കുന്ന ഈ നല്ല ശീലം തുടർന്നും ഉണ്ടാകണമെന്നാണ് എൻ്റെ ആഗ്രഹം. അങ്ങനെ തന്നെയാകട്ടെ.ഈ മഹാമാരിയെ ഒരുമിച്ച് കീഴടക്കണം അതിനായി ഇതിനു വേണ്ടി പരിശ്രമിക്കുന്നവരെ ഓർക്കാം. അവർ പറയുന്ന നിർദ്ദേശങ്ങർ പാലിക്കാം. വ്യാജ വാർത്തകൾ അവഗണിച്ച് വീട്ടിലിരുന്നു നമുക്കു സാമൂഹ്യ അകലം ഉറപ്പാക്കം. അത്ര എളുപ്പത്തിൽ കീഴടക്കാൻ പറ്റാത്ത അദൃശ്യനായ Corona-19 നെ സാമൂഹ്യ അകലത്തിലൂടെ തുരത്താം. ലോക് ഡൗണിൽ വേണ്ടത് മടുപ്പല്ല മുന്നൊരുക്കമാണ്. ഭാവിയിലെക്കായ് അനവധി കാര്യങ്ങൾ ചെയ്ത് തിർക്കാന്നുണ്ട്. ജാഗ്രതയോടെ ഇരിക്കാം ജീവിതത്തിനായ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ