എസ്.റ്റി.എച്ച്.എസ് പുന്നയാർ/അക്ഷരവൃക്ഷം/ വീട്ടിലിരിക്കൂ ....പ്രതിരോധിക്കൂ

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29055 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വീട്ടിലിരിക്കൂ ....പ്രതിരോധിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിലിരിക്കൂ ....പ്രതിരോധിക്കൂ

ലോകം മുഴുവൻ കോവിഡ് 19 എന്ന വലിയൊരു മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. നമ്മുടെ സഹോദരി സഹോദരന്മാർ മരണപ്പെടുകയും രോഗ ബാധിതരാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ കൊറോണ എന്ന രോഗത്തെ പ്രതിരോധിക്കുകയാണ് ഏറ്റവും വലിയ ദൗത്യം. നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസും ഉൾപ്പെടെയുള്ള ആളുകൾ ഇവിടെ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയാണ്. സാധാരണക്കാരായ നമ്മളോരോരുത്തരും ഈ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളാകണം. എങ്ങനെയാണ് നാം ഇത് ചെയ്യേണ്ടത് എന്നുള്ളതാണ് അടുത്ത ചോദ്യം.

ഇന്ത്യാ മഹാരാജ്യം ബ്രിട്ടീഷുകാരുടെ കീഴിൽ ആയിരുന്നപ്പോൾ ഗാന്ധിജി പറഞ്ഞ ഒരു കാര്യമുണ്ട് "നിങ്ങൾ ബ്രിട്ടനെ എതിർക്കാൻ സത്യാഗ്രഹം ഇരിക്കേണ്ട, സമരം ചെയ്യണ്ട, പോലീസിന്റെ മർദ്ദനമേൽക്കണ്ട, ജയിലിൽ കഴിയേണ്ട പകരം വീട്ടിലിരുന്ന് നൂൽ നൂറ്റാൻ മതി. നിങ്ങൾ ബ്രിട്ടനെതിരാകുന്നു". ഈ വാചകങ്ങളോട് ചേർന്നുനിന്നു പറയട്ടെ, നിങ്ങൾ കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെടുവാൻ വേണ്ടി ആരോഗ്യ സന്നദ്ധ പ്രവർത്തകരെ പോലെ കഷ്ടപ്പെടണം എന്നില്ല പകരം വീട്ടിലിരുന്ന് കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാൻ നിങ്ങൾക്കും സാധിക്കും സാമൂഹിക അകലം പാലിച്ച് ശുചിത്വം പാലിച്ച് നമുക്ക് വീട്ടിൽ ഇരിക്കാം. കോവിഡ് 19 എന്ന മഹാമാരിയെ നേരിടാം

ജൂബിറ്റ് ബോബി
9 C സെന്റ് തോമസ് ഹൈസ്കൂൾ , പുന്നയാർ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം