ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/ഒരു പ്രവാസിയുടെ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
10:46, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15006 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു പ്രവാസിയുടെ നൊമ്പരം<!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു പ്രവാസിയുടെ നൊമ്പരം
കോവിഡ് വരുന്നതിന് മുമ്പ്, നമ്മുടെ വീട്ടിൽ ഒരു പ്രവാസി വന്നാൽ നമുക്ക് എന്ത് സന്തോഷമാണ് ! സ്ത്രീകൾക്ക് വീട്ടുസാധനങ്ങളും തുണികളും ആണുങ്ങൾക്ക് തുണികളും കുട്ടികൾക്ക് മധുരമുള്ള മിഠായികളും പുത്തനുടുപ്പുകളും തരും. അവർക്കും നമുക്കും സന്തോഷം. എന്നാൽ ഇന്നത്തെ സ്ഥിതി ഇങ്ങനെയാണോ? ഇന്ന് പ്രവാസികൾ വന്നാൽ നമുക്ക് പേടി ..... ഇന്ന് അവർ കൊണ്ടുവരുന്ന മിഠായികളും മറ്റ് സാധനങ്ങളും വേണ്ടാ ---

പ്രവാസികൾ നമ്മുടെ വീട്ടിൽ വന്നാൽ അവരോട് വരണ്ട എന്ന് പറയാൻ നമുക്ക് മടിയാണ്. അതുകൊണ്ട് അവർ വരുമ്പോൾ നാം ഇല്ലാത്ത സന്തോഷം പ്രകടിപ്പിക്കുന്നു. അവർ തരുന്ന സാധനങ്ങൾ മനസ്സില്ലാമനസ്സോടെ വാങ്ങുന്നു. അവർ ഇറങ്ങിയാൽ ഈ സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞ് സോപ്പുപയോഗിച്ച് കൈ കഴുകുന്നു. ഇത് പ്രവാസി കണ്ടാൽ എന്തായിരിക്കും അവസ്ഥ ? ഇങ്ങനെ ചെയ്യുന്നതിന് മുമ്പ് ഒരു നിമിഷം ആലോചിക്കുക, അവർ സ്വന്തം നാടും വീടും വിട്ട് ആ മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് അവയെല്ലാം . കുറച്ച് വർഷങ്ങൾക്ക് ശേഷം സന്തോഷത്തോടെയാണ് അവർ നമ്മെ കാണാൻ വരുന്നത്. അവരുടെ കഷ്ടപ്പാടുകൾ നാമൊരു നിമിഷം ആലോചിച്ചാൽ അവരെ തള്ളിപ്പറയാൻ നമുക്ക് ഒരിക്കലും കഴിയില്ല.

അലീന
8C ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം