ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/ഒരു പ്രവാസിയുടെ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പ്രവാസിയുടെ നൊമ്പരം
കോവിഡ് വരുന്നതിന് മുമ്പ്, നമ്മുടെ വീട്ടിൽ ഒരു പ്രവാസി വന്നാൽ നമുക്ക് എന്ത് സന്തോഷമാണ് ! സ്ത്രീകൾക്ക് വീട്ടുസാധനങ്ങളും തുണികളും ആണുങ്ങൾക്ക് തുണികളും കുട്ടികൾക്ക് മധുരമുള്ള മിഠായികളും പുത്തനുടുപ്പുകളും തരും. അവർക്കും നമുക്കും സന്തോഷം. എന്നാൽ ഇന്നത്തെ സ്ഥിതി ഇങ്ങനെയാണോ? ഇന്ന് പ്രവാസികൾ വന്നാൽ നമുക്ക് പേടി ..... ഇന്ന് അവർ കൊണ്ടുവരുന്ന മിഠായികളും മറ്റ് സാധനങ്ങളും വേണ്ടാ ---

പ്രവാസികൾ നമ്മുടെ വീട്ടിൽ വന്നാൽ അവരോട് വരണ്ട എന്ന് പറയാൻ നമുക്ക് മടിയാണ്. അതുകൊണ്ട് അവർ വരുമ്പോൾ നാം ഇല്ലാത്ത സന്തോഷം പ്രകടിപ്പിക്കുന്നു. അവർ തരുന്ന സാധനങ്ങൾ മനസ്സില്ലാമനസ്സോടെ വാങ്ങുന്നു. അവർ ഇറങ്ങിയാൽ ഈ സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞ് സോപ്പുപയോഗിച്ച് കൈ കഴുകുന്നു. ഇത് പ്രവാസി കണ്ടാൽ എന്തായിരിക്കും അവസ്ഥ ? ഇങ്ങനെ ചെയ്യുന്നതിന് മുമ്പ് ഒരു നിമിഷം ആലോചിക്കുക, അവർ സ്വന്തം നാടും വീടും വിട്ട് ആ മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് അവയെല്ലാം . കുറച്ച് വർഷങ്ങൾക്ക് ശേഷം സന്തോഷത്തോടെയാണ് അവർ നമ്മെ കാണാൻ വരുന്നത്. അവരുടെ കഷ്ടപ്പാടുകൾ നാമൊരു നിമിഷം ആലോചിച്ചാൽ അവരെ തള്ളിപ്പറയാൻ നമുക്ക് ഒരിക്കലും കഴിയില്ല.

അലീന
8C ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം