ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/എന്റെ കേരളം എത്ര സുന്ദരം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കേരളം എത്ര സുന്ദരം

എത്ര സുന്ദരമാണ് നമ്മുടെ കേരളം!കാടും, മാലയും, കുളവും, പുഴയും, വയലും, കായലും, അറബികടലും ഒക്കെ ചേർന്ന എത്ര മനോഹരം !പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച നമ്മുടെ കേരളത്തെ കൂടുതൽ സുന്ദരമാക്കിയാൽ എങ്ങനെ ആയിരിക്കും? അതിനായി നമ്മുക്ക് ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളുണ്ട് കൂടുതൽ മരങ്ങൾ വെച്ച് പിടിപ്പിക്കുക. കൂടുതൽ വായുവും മഴയും ലഭിക്കും. ചൂട് കുറയും. ഓസോൺ പാളിക്ക് സംരക്ഷണം ആകും. പക്ഷികൾക്ക് കൂടുകൂട്ടാൻ ഇടവും ആകും പ്ലാസ്റ്റിക് ഉപയോഗം നമ്മുക്ക് കുറക്കാം. കുപ്പികൾ, കവറുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയവ നമ്മുക്ക് വലിച്ചെറിയാതിരിക്കാം. അവ പ്രകൃതിക്ക് ദോഷം ചെയ്യും മറ്റു മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ ഇടാതിരിക്കു. നമ്മുക്ക് വൃത്തിയുള്ള ചുറ്റുപാടുകൾ സൃഷ്ടിക്കാം മലിനജലം കെട്ടിക്കിടന്ന് പകർച്ചവ്യാധികൾ പടരാതെ നോക്കാം. നമ്മുക്ക് വേണ്ട പച്ചക്കറികൾ നമ്മുക്ക് തന്നെ വിളയിച്ചു തുടങ്ങാം. പരമാവധി ജൈവവളം ഉപയോഗിക്കാം. അങ്ങനെ വിഷം കലർന്ന പച്ചക്കറിയിൽ നിന്ന് മോചനം നേടാം.നമ്മുടെ ആവശ്യങ്ങൾക്ക് മറ്റ്‌ സംസ്ഥാനനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാം. അടുത്ത് ജലം സംരക്ഷിക്കലാണ്. ജലസ്രോതസുകൾ ശുചീകരിക്കുന്നതിൽ മുൻകൈ എടുക്കാം നാളത്തെ തലമുറക്കുവേണ്ടി ജലാശയങ്ങളെ നന്നായി പരിപാലിക്കാം. ജലം ഒരുതുള്ളിപോലും പാഴാക്കില്ല എന്ന ഉറച്ച തീരുമാനം എടുക്കാം. ഒപ്പം, നല്ല ശീലങ്ങളിലൂടെ വളരാം.

അനിഖ എസ്.
4 സി ഗവ. യു. പി. എസ്. കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം