ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ യുദ്ധം -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
യുദ്ധം

യുദ്ധം....യുദ്ധം ഇത്
ലോകമഹായുദ്ധം.
കണ്ണീർച്ചാലുകൾ തീമഴ
പെയ്യുംയുദ്ധം.
യുദ്ധം യുദ്ധം ഇത്
ലോകമഹായുദ്ധം.
കൊറോണ കോവി‍ഡ്
പടവെട്ടുന്നൊരു കൊലവിളി യുദ്ധം.
ആയിരമായിരം മൈലുകൾതാണ്ടിയ
 അതിരില്ലാത്തൊരു യുദ്ധം.
പിടിച്ച്കെട്ടാൻ തുടച്ച്നീക്കാൻ
അഴിയാവള്ളികൾ കെട്ട്
പിണഞ്ഞൊരു യുദ്ധം.
പാത്ത് പതുങ്ങിയ വൈറസ്
പടയുടെ
നെഞ്ച് പിളർക്കേതല്ലാം
നമ്മുടെ വൃത്തികൾ ശുദ്ധികൾ
കൊണ്ട് മെതിക്കാം.

നമുക്ക് ജീവിക്കാം.......
നമുക്ക് ജീവിക്കാം......
 

ആകാശ്. പി
9B ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത