22:20, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39019(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= *മഴയുടെ ആത്മാവ്* <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൗന്ദര്യ രൂപമാം പ്രകൃതി സ്വരൂപമേ...നിന്നിൽ
അലിയുന്നു ഞാൻ മഴയാം
ഭാവത്തിൽ........
അഗാധമായ നിൻ ചാരുതയെ പ്രണയിച്ചിരുന്നുവെന്നാൽ ഈ ചാരുത
ഇന്നനാഥമാകുന്നു....
എന്നിലെ ജലകണങ്ങൾ
ഭൂമിയെ സ്പർശിക്കുമ്പോൾ ഓരോ
മണൽതരികളും രഹസ്യമായ് എന്നോട്
എന്തോ മന്ത്രിക്കും പ്പോൽ......
തൻ അഗാധമായ നൊമ്പരം ആകാം അത്
നിരാശയുടെ ഓരോ
പുൽനാളത്തേയും ഞാൻ
എന്റെ ജീവനാൽ പുളകിതരാക്കുന്നു....
ഈ കഴുക ജന്മങ്ങൾക്ക്
ഇടയിൽ എന്റെയും ജീവന്
ആശങ്ക ബാക്കി....
നിൻ അഴകിനെ വ്രണപ്പെടുത്തിയ ആ കണ്ണുകൾ അത്രമേൽ
തീവ്രമായിരുന്നു......