സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധനം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധനം
വർത്തമാനകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണല്ലോ പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നിവ.
പ്രകൃതി നമ്മുടെ അമ്മയാണ് എന്നന സത്യം നാം മറന്നു പോകരുത്. പ്രകൃതിയുടെ താളം തെറ്റിയാൽ മഹാമാരീയായും പകർച്ച വ്യാധിയായും കൊടുങ്കാറ്റായും ജലക്ഷാമമായും പ്രകൃതി പ്രതികരിക്കുന്നതിന്റെ വിപഷിത്തുകൾ നാം അനുഭവിക്കേണ്ടി വരും. “ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ.” എന്ന ഇഞ്ചക്കാട് ബാലചന്ദ്രന്റെ കവിത ജനഹൃദയങ്ങളിൽ കുലം കുത്തിയൊഴുകാൻ തുടങ്ങിയിട്ട് വർഷം പലതു കഴിഞ്ഞു. ഈ കഴിഞ്ഞ രണ്ടു വർഷങ്ങളിലെ പ്രണയത്തിന് കാരണം ഇതൊക്കെ തന്നെയാണ്. പ്രളയം നമ്മെ വിഴുങ്ങിയപ്പോഴാണ് നാം അതിനുവേണ്ട പോംവഴി കണ്ടത്. പ്രകൃതിയുമായി ബന്ധപ്പെട്ട് കർശന നിയമങ്ങൾ എടുക്കുകയും അശാസ്ത്രീയമായ വികസനം നിർത്തലാക്കുകയും വേണം. എന്നാൽ മാത്രമേ പ്രകൃതി സൗന്ദര്യവും ജീവനും നിലനിർത്താനാവൂ. ‘കാവു തീണ്ടല്ലേ കുളം വറ്റും’ എന്ന പഴമക്കാരുടെ വാക്കുകൾ നാം ഉൾക്കൊണ്ടേ മതിയാവൂ. വികസനം പ്രകൃതിയ്ക്കുമേലുള്ള കടന്നു കയറ്റമാകരുത് എന്നതാണ് ഇതിന്റെ അർത്ഥം. എല്ലാം പ്രകൃതിയുടെ വരദാനമാണ്.
ലോകം ഇന്ന് നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ്. ചൈനയിൽ രൂപമെടുത്ത ഈ വൈറസ് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. സമ്പന്ന രാജ്യം എന്ന് അഹങ്കരിച്ചിരുന്ന പല രാജ്യങ്ങളും ഇന്ന് കൊറോണയ്ക്കു മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങൾ മരിക്കുകയും പതിനായിരങ്ങൾക്ക് കൊറോണ പടർന്നു പിടിക്കുകയും ചെയ്യുന്നു. കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്ന ഒരു വൈറസ് ആണ്. ശരീരസ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത്. ഈ പ്രത്യേക വൈറസിന് മാത്രമായി ചികിത്സയില്ല. ഈ രോഗം മൂലമുണ്ടാകുന്ന രോഗങ്ങൾക്കു മാത്രമാണ് ചികിത്സ ഉള്ളത്. • ജനസമ്പർക്കം ഒഴിവാക്കുക എന്നതാണ് ഇതിന് ഏറ്റവും വലിയ പ്രതിരോധനം. • പരിസരശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുക. • കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക. • കൈകൾ നമ്മുടെ മുഖത്തെ സ്പർശിക്കാതെ ഇരിക്കുക. • പനി ജലദോഷം എന്നിവ ഉള്ളവരിൽ നിന്നും അകലം പാലിക്കുക. • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൈകൊണ്ട് വയ്ക്കുക. • പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ഇതൊക്കെയാണ് കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ. സ്നേഹമുള്ളവരെ " ആരോഗ്യമുള്ളവന് പ്രതീക്ഷയുണ്ട്, പ്രതീക്ഷയുള്ളവന് എല്ലാമുണ്ട് " എന്ന അറബിക് നമുക്ക് ഓർക്കാം. ശരിയായ ജീവിത രീതി നമുക്ക് ശീലിക്കാം. നമ്മുടെ തെറ്റായ ജീവിതരീതി സ്പോൺസർ ചെയ്യുന്ന രോഗങ്ങളെ പടിക്കുപുറത്ത് നിർത്തിക്കൊണ്ട് എന്റെ ശരീരത്തിന്റെ ആരോഗ്യം ഞാൻ സംരക്ഷിക്കും എന്ന ഉറച്ച തീരുമാനം നമ്മുക്ക് എടുക്കാം. " ഒരു വ്യക്തിയുടെ ആരോഗ്യം ഒരു കുടുംബത്തിൻറെ ആരോഗ്യമാണ്, ഒരു കുടുംബത്തിൻറെ ആരോഗ്യം ഒരു നാടിൻറെ ആരോഗ്യമാണ് " എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടായിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ