സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധനം

വർത്തമാനകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണല്ലോ പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നിവ.
പരിസ്ഥിതി:-
ഞാൻ ഭൂമിയാണ്, നീ ഭൂമിയാണ്, ഭൂമി മരിക്കുന്നു നമ്മളാണ് കൊലപാതികൾ. നമ്മുടെ ജീവൻ പ്രകൃതിയുടെ വരദാനമാണ്. ആ പ്രകൃതിയെ സംരക്ഷിക്കാനും പരിപാലിക്കാനും നമ്മുക്ക് കടമയുണ്ട്. എന്നാൽ നാം ഇന്ന് പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഉപയോഗം കഴിഞ്ഞ് നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കവറുകൾ, രാക്ഷസയന്ത്രങ്ങളാൽ വിഴുങ്ങപ്പെടുന്ന കുന്നുകളും മലകളും, മഴ നിലച്ച ആകാശം, ഭൂമിയുടെ ചോര പോലെ മെലിഞ്ഞൊഴുകുന്ന നദികൾ ഇതൊക്കെയാണ് ഇന്നിന്റെ യാഥാർത്ഥ്യങ്ങൾ. പ്രകൃതി നമ്മുടെ അമ്മയാണ് എന്നന സത്യം നാം മറന്നു പോകരുത്. പ്രകൃതിയുടെ താളം തെറ്റിയാൽ മഹാമാരീയായും പകർച്ച വ്യാധിയായും കൊടുങ്കാറ്റായും ജലക്ഷാമമായും പ്രകൃതി പ്രതികരിക്കുന്നതിന്റെ വിപഷിത്തുകൾ നാം അനുഭവിക്കേണ്ടി വരും. “ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ.” എന്ന ഇഞ്ചക്കാട് ബാലചന്ദ്രന്റെ കവിത ജനഹൃദയങ്ങളിൽ കുലം കുത്തിയൊഴുകാൻ തുടങ്ങിയിട്ട് വർഷം പലതു കഴിഞ്ഞു. ഈ കഴിഞ്ഞ രണ്ടു വർഷങ്ങളിലെ പ്രണയത്തിന് കാരണം ഇതൊക്കെ തന്നെയാണ്. പ്രളയം നമ്മെ വിഴുങ്ങിയപ്പോഴാണ് നാം അതിനുവേണ്ട പോംവഴി കണ്ടത്. പ്രകൃതിയുമായി ബന്ധപ്പെട്ട് കർശന നിയമങ്ങൾ എടുക്കുകയും അശാസ്ത്രീയമായ വികസനം നിർത്തലാക്കുകയും വേണം. എന്നാൽ മാത്രമേ പ്രകൃതി സൗന്ദര്യവും ജീവനും നിലനിർത്താനാവൂ. ‘കാവു തീണ്ടല്ലേ കുളം വറ്റും’ എന്ന പഴമക്കാരുടെ വാക്കുകൾ നാം ഉൾക്കൊണ്ടേ മതിയാവൂ. വികസനം പ്രകൃതിയ്ക്കുമേലുള്ള കടന്നു കയറ്റമാകരുത് എന്നതാണ് ഇതിന്റെ അർത്ഥം. എല്ലാം പ്രകൃതിയുടെ വരദാനമാണ്.
ശുചിത്വം:-
ഇന്ന് മലിനമാകുന്നത് പ്രകൃതി മാത്രമല്ല, പഞ്ചഭൂതങ്ങളൊന്നാകെ നെഞ്ചുപൊട്ടിയൊഴുകുകയാണ്. പൃഥീ, ആപ്, തേജസ്, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങൾ തങ്ങളുടെ പിഞ്ചോമനകളായി വളർന്ന മനുഷ്യമക്കൾ ബോധപൂ‍വ്വവും ബോധമില്ലാതെയും ചെയ്യുന്ന ക്രൂരതകളോ‍ർത്ത് തക‍ർന്നടിയുന്നു. ഭുമിയിൽ ഇന്ന് മലിനമാകാത്തതായി ഒന്നുമില്ലാതായിരിക്കുന്നു. വീടും, നാടും മലിനമാണ്. തൊടിയും, ചെടിയും പൂവും മണവും മലിനമാണ്. പ‍‍ഞ്ചഭൂതങ്ങൾ മാത്രമല്ല ഇന്ന് നമ്മുടെ നെഞ്ചിനുള്ളവും മലിനമാണ്. അറപ്പുണർത്തുന്ന സെെബർ വേയസ്സുകൊണ്ട് പല ബാലമനസ്സുകളും നിറ‍‍ഞ്ഞുകഴിഞ്ഞു. ഉപഭോഗ സംസ്കാരത്തിന്റെ ഭോഗത്യഷ്ണ നമ്മുടെ ഇന്ദ്രിയങ്ങളെ മലിനമാക്കുന്നു. നമ്മുടെ ബന്ധങ്ങൾ പലതും ഇന്ന് മലിനമാണ്. കണ്ണും കാഴ്ചയും നാവും നാദവും വാക്കും അർത്ഥവും ഇന്ന് മലിനമാണ്. ആധുനിക ജനതയുടെ ജീവിതരീതിക്കനുസരിച്ച് ഒാരോ പിരോഗതി കെെവരുമ്പോഴും അതനുസരിച്ച് രോഗങ്ങളുടെ ആധിക്യവും കൂടുന്നുണ്ട്. ഇതിനു പ്രധാന കാരണം ചുറ്റുപാടുകളിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കവറുകൾ കുടാതെ നമ്മുടെ അവശ്യം കഴിങ്ങ് നമ്മൾ വലിച്ചെറിയ്യുന്ന പാഴ്വസ്തുക്കളും അവിടെ കിടന്ന് ചീഞ്ഞുനാറി രോഗാണുവാഹരായ പല ജീവികളും പെറ്റുപെരുകാൻ ഇടം നൽകുന്നു. കെട്ടികിടക്കുന്ന അഴുക്കുവെള്ളം മുതലായവയിൽ കൂടി മറ്റും ഈച്ച, കൊതുക് ഇവ പെരുകി പലതരത്തിലുള്ള രോഗങ്ങളും ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇന്ധനം തീർന്നാൽ വാഹനം നിശ്ചലമാകുന്നതുപോലെ ഭൂമിയുടെ ജൈവവ്യവസ്ഥ നശിച്ചാൽ ജീവനും നിശ്ചലമാകും. ഈ തിരിച്ചറിവ് ഓരോ വ്യക്തിക്കും ആവശ്യമാണ്. അതിന്റെ ജൈവവ്യവസ്ഥയെ പരിപാലിക്കാനും സംരക്ഷിക്കാനുമുള്ള കടമ എന്റേതു കൂടിയാണെന്ന ബോധ്യം നമ്മുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. നാളത്തെ എന്റെ ജീവിതം സുന്ദരമാകട്ടെ. മാലിന്യമില്ലാത്ത സുന്ദര ഭൂമി അതായിരിക്കട്ടെ എന്റെ മുദ്രാവാക്യം.
രോഗപ്രതിരോധനം:-
'നീ എന്ത് ഭക്ഷിക്കുന്നുവോ അതാണ് നീ' എന്ന ജിം ഡേവിഡിന്റെ വാക്കുകൾ ഓർക്കാം. 'കുറച്ചു ഭക്ഷിക്കുക, നന്നായി ഉറങ്ങുക, നന്നായി വ്യായാമം ചെയ്യുക' നിന്റെ ആരോഗ്യത്തെ നീ സംരക്ഷിക്കുക. സ്വർണമോ വെള്ളിയോ അല്ല നല്ല ആരോഗ്യമാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് എന്ന ഗാന്ധിജിയുടെ വാക്കുകൾ ഓരോ വ്യക്തിയും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രോഗം വരുന്നത് കുതിരപ്പുറത്ത് വായുവേഗത്തിൽ ആണ്. എന്നാൽ മടങ്ങി പോകുന്നത് കാൽനടയായും. അതിനാൽ എന്റെ ശരീരത്തിന്റെ കാവൽക്കാരൻ ഞാൻ മാത്രമാണ് എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണം. ഭക്ഷണക്രമവും ഫാസ്റ്റ് ഫുഡിന്റെ ആവിർഭാവവും ഇന്ന് രോഗികളെയും ആശുപത്രികളെയും വളർത്താൻ ഇടം നൽകി. ഹോർമോണുകൾ കുത്തിവെച്ച് ഉണ്ടാക്കുന്ന ഇറച്ചിക്കോഴികളുടെ പലതരത്തിലുള്ള വിഭവങ്ങളും ആടുമാടുകളുടെ വിഭവങ്ങളും വിളമ്പുന്ന ഹോട്ടലുകളുടെ എണ്ണത്തിനനുസരിച്ച് ആശുപത്രികളുടെ എണ്ണവും കൂടിവരുന്നു. അങ്ങനെ മനുഷ്യർ തങ്ങളുടെ സമ്പത്തിന്റെ നല്ലൊരുഭാഗം ആശുപത്രിക്കാരും ഹോട്ടലുകാരും ബേക്കറിക്കാരും തട്ടിയെടുക്കുന്നു. ലോകം ഇന്ന് നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ്. ചൈനയിൽ രൂപമെടുത്ത ഈ വൈറസ് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. സമ്പന്ന രാജ്യം എന്ന് അഹങ്കരിച്ചിരുന്ന പല രാജ്യങ്ങളും ഇന്ന് കൊറോണയ്ക്കു മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. മണിക്കൂറുകൾക്കുള്ളിൽ ആയിരങ്ങൾ മരിക്കുകയും പതിനായിരങ്ങൾക്ക് കൊറോണ പടർന്നു പിടിക്കുകയും ചെയ്യുന്നു. കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്ന ഒരു വൈറസ് ആണ്. ശരീരസ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത്. ഈ പ്രത്യേക വൈറസിന് മാത്രമായി ചികിത്സയില്ല. ഈ രോഗം മൂലമുണ്ടാകുന്ന രോഗങ്ങൾക്കു മാത്രമാണ് ചികിത്സ ഉള്ളത്.

   • ജനസമ്പർക്കം ഒഴിവാക്കുക എന്നതാണ് ഇതിന് ഏറ്റവും വലിയ പ്രതിരോധനം.
   • പരിസരശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുക.
   • കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക.
   • കൈകൾ നമ്മുടെ മുഖത്തെ സ്പർശിക്കാതെ ഇരിക്കുക.
   • പനി ജലദോഷം എന്നിവ ഉള്ളവരിൽ നിന്നും അകലം പാലിക്കുക.
   • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൈകൊണ്ട് വയ്ക്കുക.
   • പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക
 ഇതൊക്കെയാണ് കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ.

സ്നേഹമുള്ളവരെ " ആരോഗ്യമുള്ളവന് പ്രതീക്ഷയുണ്ട്, പ്രതീക്ഷയുള്ളവന് എല്ലാമുണ്ട് " എന്ന അറബിക് നമുക്ക് ഓർക്കാം. ശരിയായ ജീവിത രീതി നമുക്ക് ശീലിക്കാം. നമ്മുടെ തെറ്റായ ജീവിതരീതി സ്പോൺസർ ചെയ്യുന്ന രോഗങ്ങളെ പടിക്കുപുറത്ത് നിർത്തിക്കൊണ്ട് എന്റെ ശരീരത്തിന്റെ ആരോഗ്യം ഞാൻ സംരക്ഷിക്കും എന്ന ഉറച്ച തീരുമാനം നമ്മുക്ക് എടുക്കാം. " ഒരു വ്യക്തിയുടെ ആരോഗ്യം ഒരു കുടുംബത്തിൻറെ ആരോഗ്യമാണ്, ഒരു കുടുംബത്തിൻറെ ആരോഗ്യം ഒരു നാടിൻറെ ആരോഗ്യമാണ് " എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടായിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.


റോസ് മരിയ സോണി
8 F സെന്റ് മേരീസ് എച്ച്. എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം