ജി.എം.വി. എൽ.പി.എസ് വർക്കല/അക്ഷരവൃക്ഷം/മിന്നുവിന്റെ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:18, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മിന്നുവിന്റെ കൊറോണക്കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മിന്നുവിന്റെ കൊറോണക്കാലം

ടീച്ചറിന്റെ ഫോൺ വന്നപ്പോഴാണ് മിന്നുവിന്റെ അമ്മ ഉച്ചയുറക്കത്തിൽ നിന്ന് ഉണർന്നത്.' കൊറോണയെ തുടർന്ന് സ്ക്കൂളൊക്കെ അടയക്കുകയാണെന്ന് ടീച്ചർ പറഞ്ഞു. വേഗം ഒരുങ്ങി സ്കൂളിലെത്തി.. നമുക്കിനി പഠിത്തം ഇല്ല, കുട്ടികൾ ഒരുമിച്ച് പറയുന്നത് കേട്ടു.ടീച്ചറിന്റെ മുഖത്തും വിഷമം.വേഗം മിന്നു വിനെയും കൂട്ടി വീട്ടിലേക്ക് നടന്നു. വഴി നീളെ മിന്നു വി ന് സംശയമായിരുന്നു. പെട്ടെന്ന് അവൾ പറഞ്ഞു. നമുക്ക് കൊറോണ വരാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് സ്കൂളിൽ വീഡിയോ കണ്ടിരുന്നു. എനിക്ക് ഓർമയുണ്ട്. അമ്മ മിന്നു വിനെ നോക്കി ചിരിച്ചു. വീട്ടിലെത്തിയതും മിന്നു തുള്ളിച്ചാടി. എനിക്ക് സ്കൂൾ അടച്ചേ ഇനി കളി തന്നെ.. " അയൽവക്കത്ത് പോയുള്ള കളിയൊന്നും വേണ്ട "അമ്മ പറഞ്ഞതു കേട്ട് മിന്നു വിഷമത്തോടെ പറഞ്ഞു.ഓ. ഇത് കൊറോണക്കാലം അല്ലേ ".

കൃഷ്ണേന്ദു.
2 A ജി.എം.വി. എൽ.പി.എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ