എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ/അക്ഷരവൃക്ഷം/കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39019 (സംവാദം | സംഭാവനകൾ) (തലക്കെട്ട് തിരിത്തി)
കാലം

മനസ്സു നന്നാവണം
ക്ഷമിച്ചു പഠിക്കണം
ഉയരത്തിലെത്തണം
പക്ഷെ പിന്നെയാവാം,
സുഖിച്ചു മടുത്തു
ഇരിന്നു മടുത്തു
വല്ലതും ചെയ്യണം
പക്ഷെ പിന്നെയാവാം,
അവനവനിൽ തന്നെ-
യൊതുങ്ങുന്ന കാലം
അയൽകൂട്ടം കൂടണം
അടുപ്പം കൂട്ടീടേണം
പക്ഷെ പിന്നെയാവാം,
അയൽ നാട്ടിൽ നിന്നെത്തും
വിഷം തിന്നു മടുത്തു
നാം കൃഷി ചെയ്യണം
പക്ഷെ പിന്നെയാവാം,
കൊഴുപ്പടിഞ്ഞൊരീ ദേഹം
കരിവീട്ടിപോലാക്കാം
പുലർകാലെ എഴുന്നേൽക്കാം
പക്ഷെ പിന്നെയാവാം,
തിന്നും കൊഴുത്തും
ചീർത്തൊരീ കായം
പലവിധ രോഗങ്ങൾ
ചേർന്നൊരീ കായം
എല്ലാമകറ്റണം
നാമാകെ മാറണം
പക്ഷെ പിന്നെയാവാം,
ഒടുവിൽ നാട്ടുകാർ
സഹജരോടോതി
വെച്ചിരുന്നാൽ ചീയും
പിന്നെയാക്കാൻ പറ്റില്ല
ഒട്ടും, പിന്നെയാക്കാൻ പറ്റില്ല,
ഒടുവിൽ മനുജനു
നൽകുന്ന പാഠം
ആർക്കുമായി കാത്തു നിൽക്കില്ല
കാലം, ആർക്കുമായി

കാത്തു നിൽക്കില്ല ......................
          



കൃഷ്ണേന്ദു .എ. എസ്
VIll എ.പി.പി.എം.വി.എച്ച്.എസ്.എസ്. ആവണീശ്വരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത