എസ്.റ്റി.എച്ച്.എസ് പുന്നയാർ/അക്ഷരവൃക്ഷം/ ഉരിയാടുക

Schoolwiki സംരംഭത്തിൽ നിന്ന്
16:20, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29055 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഉരിയാടുക <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉരിയാടുക

മുഖം നഷ്ടപ്പെട്ടവരെ കാണാൻ കണ്ണുപോരാ,
കാലത്തിൻ്റെ കണ്ണാടി വേണം.
കണ്ണാടിയും പോര കരളിൽ കനിവു വേണം.
നഷ്ടപ്പെട്ട മുഖത്തെ തിരികെ കിട്ടി ..
കണ്ണുണ്ടായിരുന്നില്ല..കാഴ്ച്ചകളും ...
കാതുണ്ടായിരുന്നില്ല..സ്വരങ്ങളും...
കാമഭ്രാന്തമാം കാലത്തെ കാണേണ്ട
കണ്ണീരുണങ്ങിയ വാക്കിനെ കേൾക്കേണ്ട..
പ്രകൃതിയെ നിന്നെ അമ്മയായി കണ്ടിരുന്ന
 ഒരു കാലം ഇന്ന് എവിടെ ?
പ്രകൃതി നീ കാതുകൾ അടക്കുക
കാലത്തിന്റെ ഈ കപടതക്ക് മുന്നിൽ
പകരം നീ കണ്ണുകൾ തുറക്കുക
നിന്നെ ഇല്ലാതെയാക്കുന്ന ഈ ലോകത്തിനു മുമ്പിൽ ....
  

ആഷിക് സണ്ണി
9 A സെന്റ് തോമസ് ഹൈസ്കൂൾ, പുന്നയാർ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത