സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം/അക്ഷരവൃക്ഷം/പ്രതീക്ഷിക്കാത്ത അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
18:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nraj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷിക്കാത്ത അതിഥി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷിക്കാത്ത അതിഥി

സുഖമാണോ ദു:ഖമാണോ എന്തെന്നറിയാതെ കൂട്ടിലകപ്പെട്ട മനുഷ്യർ
വീട്ടുമുറ്റത്തോടികളിക്കുന്ന കുട്ടികൾ
വീട്ടിന്നകത്തളത്തിലായി
ലക്ഷ്യബോധത്തോടിയ മനുഷ്യൻ
ലക്ഷ്യമില്ലാതലഞ്ഞ് പോയി അയ്യോ
ഇത് എന്തൊരു മഹാമാരി ?
ദൈവകോപമോ പ്രകൃതി ശാപമോ
വൈദ്യശാസ്ത്രത്തെ തോൽപ്പിച്ച മഹാമാരിയേ
എങ്കിലും പ്രതീക്ഷയായി ദൈവദൂതരെപ്പോലെ കാക്കി കുപ്പായക്കാർ വെള്ളയണിഞ്ഞ മാലാഖമാർ
എല്ലാറ്റിനുമുപരിയായി മുന്നിൽ
ചൂരലുമായി ടീച്ചറമ്മയും
തലശ്ശേരി മുഖ്യനും
വികസിത രാജ്യങ്ങൾക്ക് പോലും
മാതൃകയായി ഈ കൊച്ചു കേരളം
ഇത് അഭിമാനത്തിന്റെ നിമിഷം
ദൈവത്തിന്റെ സ്വന്തം നാട്
നന്മയുള്ള കേരളം

 

റിൻസ മേരി
+1 Bio Maths സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം, എറണാകുളം, തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത