സുഖമാണോ ദു:ഖമാണോ എന്തെന്നറിയാതെ കൂട്ടിലകപ്പെട്ട മനുഷ്യർ
വീട്ടുമുറ്റത്തോടികളിക്കുന്ന കുട്ടികൾ
വീട്ടിന്നകത്തളത്തിലായി
ലക്ഷ്യബോധത്തോടിയ മനുഷ്യൻ
ലക്ഷ്യമില്ലാതലഞ്ഞ് പോയി അയ്യോ
ഇത് എന്തൊരു മഹാമാരി ?
ദൈവകോപമോ പ്രകൃതി ശാപമോ
വൈദ്യശാസ്ത്രത്തെ തോൽപ്പിച്ച മഹാമാരിയേ
എങ്കിലും പ്രതീക്ഷയായി ദൈവദൂതരെപ്പോലെ കാക്കി കുപ്പായക്കാർ വെള്ളയണിഞ്ഞ മാലാഖമാർ
എല്ലാറ്റിനുമുപരിയായി മുന്നിൽ
ചൂരലുമായി ടീച്ചറമ്മയും
തലശ്ശേരി മുഖ്യനും
വികസിത രാജ്യങ്ങൾക്ക് പോലും
മാതൃകയായി ഈ കൊച്ചു കേരളം
ഇത് അഭിമാനത്തിന്റെ നിമിഷം
ദൈവത്തിന്റെ സ്വന്തം നാട്
നന്മയുള്ള കേരളം