ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം
ശുചിത്വം
ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി, വെടുപ്പ് ,ശുദ്ധി എന്നിവ വിവക്ഷിക്കുന്ന സന്ദർഭങ്ങളിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. വ്യക്തിശുചിത്വം, സാമൂഹികശുചിത്വം, രാഷ്ട്രീയശുചിത്വം, കൊതുകു നിവാരണം, മാലിന്യസംസ്കരണം എന്നിവയുമായി ഈ വാക്കിനെ ബന്ധിപ്പിക്കാം. ആരോഗ്യശുചിത്വപാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം. കൊറോണ പടർന്നുപിടിക്കുന്ന ഇന്നത്തെ അവസ്ഥയിൽ ഈ വാക്ക് ഏറെ പ്രാധാന്യമർഹിക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല ആവശ്യം. എക്കാലവും നമ്മുടെ നാടിനെയും തദ്വാരാ ലോകത്തെയും ശുചിത്വത്തിലേക്ക് നയിക്കുക എന്നത് ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വമാണ്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ കേരളസംസ്കാരത്തിന്റെ മുഖമുദ്രയായ ശുചിത്വത്തെ പുനരാവാഹിക്കാൻ കഴിയും എന്നത് നിസ്തർക്കമാണ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ