സെന്റ് .തോമസ്.എച്ച് .എസ്.കേളകം
സെന്റ് .തോമസ്.എച്ച് .എസ്.കേളകം | |
---|---|
വിലാസം | |
കേളകം കേളകം പി.ഒ, , കേളകം 670674 , കണ്ണുർ ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 04902413370 |
ഇമെയിൽ | stthomashsk@gmail.com |
വെബ്സൈറ്റ് | nil |
കോഡുകൾ | |
സ്കൂൾ കോഡ് | 14038 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണുർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗീവർഗ്ഗീസ് എൻ ഐ |
പ്രധാന അദ്ധ്യാപകൻ | എം വി മാത്യു |
അവസാനം തിരുത്തിയത് | |
20-04-2020 | Anoopsaranga |
കണ്ണൂർ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ചരിത്രം
പൗരസ്ത്യ സുവിശേഷസമാജത്തിന്റെ ഉടമസ്ഥതയിൽ 1964 ൽ കേളകത്ത് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തോമസ് ഹൈസ്കൂൾ. റവ. ഫാ. ഗീവർഗ്ഗീസ് കോർ എപ്പിസ്കോപ്പ ആത്തുങ്കലിന്റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലുമാണ് ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടിയത്. കൊട്ടിയൂർ കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂൾ ആയിരുന്നു ഇത്. ഇവിടെ അഭ്യസനം നടത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിലും നിരവധിയായ ഉദ്യോഗങ്ങൾ ചെയ്ത് പോരുന്നു എന്നത് അഭിമാനകരമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ലിറ്റിൽ കൈറ്റ്സ്.
- ജുനിയർ റെഡ്ക്രോസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പെരുമ്പാവൂർ ആസ്ഥാനമായ പൌരത്യസുവിശേഷ സമാജമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. HG. മാർക്കോസ് മാർ ക്രിസോസ്റ്റമോസ് പ്രസിഡണ്ട് ആയും റെവ. വർഗ്ഗീസ് കുറ്റിപ്പുഴ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ആയി എം വി മാത്യുയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഗീവർഗ്ഗീസ് എൻ ഐ യുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി ജെ തോമസ്,എ എം മാത്യു,അലക്സ്,ഈ പി മാത്യു,പീറ്റർ ആർ പൌലോസ്,പി ആർ ശങ്കരൻ,കെ എം ജോസഫ്,ഈ എസ് സ്കറിയ,എ പി സാറാമ്മ,വി ടി തങ്കമ്മ,വ്യസ്ഷാ പി പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മാത്യു റ്റി ഡി (ദേശിയ ഹൈജെമ്പ് താരം) വിജയൻ മനങ്ങാടൻ(ദേശിയ അത് ലറ്റ്) തേജസ്സ് കെ വി(400 M ദേശിയ അത് ലറ്റ്)
പ്രധാനവാർത്തകൾ
വഴികാട്ടി
- തലശ്ശേരിയിൽനിന്നു 60 km പേരാവൂർ വഴി കൊട്ടിയൂർ റൂട്ട്.
- ഇരിട്ടിയിനിന്നു 25 km പേരാവൂർ വഴി മാനന്തവാടി റൂട്ട്.