ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/ഒരു കോറൊണാവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കോറൊണാവധിക്കാലം      
       കൊല്ല പരീക്ഷകൾ ആരംഭിച്ചു. എല്ലാവരും പരീക്ഷകൾക്ക് തയാറെടുത്തപ്പോൾ ആ മഹാമാരി നമ്മുടെ കേരളത്തിലും വന്നു. ഒരുപാട് പ്രതീക്ഷവെച്ച മനസുകളെ തകർത്തുകൊണ്ട് കൊറോണ വൈറസ് വന്നു. അതുകൊണ്ട് എല്ലാം പൂട്ടി. ആവശ്യമുള്ള ഭക്ഷണസാധനങ്ങളും മരുന്നും മാത്രം. സ്കുളുകളും മറ്റു് സകലതും അടച്ചു. മാർച്ച് 22ണ്ടോടുകൂടി എല്ലാം കർശനമായി .  വിദേശരാജ്യങ്ങളും  ഈ നിലപാടിൽ തന്നെയാണ്. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെയ്കുകയും 1 മുതൽ 9 വരെ പരീക്ഷകൾ ഉപേക്ഷിക്കുകയും ചെയ്തു. പെട്ടന്നു പകരുന്ന ഒരു രോഗമായതുകൊണ്ട് സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുന്നവരോട് മാസ്കും വേണമെങ്കിൽ ഗ്ലൗസും ധരിക്കാൻ ഉത്തരവിട്ടു. അങ്ങനെ ഓരോ ദിവസവും കടന്നു പോയി. ഞങ്ങൾ കുട്ടികൾക്ക് ഇതു രോഗപ്രതിരോധത്തിന്റെ ദിനങ്ങളായി. വീട്ടിൽ നിന്ന് പുറത്തിറങ്ങുവാൻപോലും അനുവാദമില്ല. അങ്ങനെ തുടങ്ങിയ ലോക്ഡൗണാ!.  ഇനിയെന്നാ അവസാനിപ്പിക്കുകയെന്നത് ആർക്കറിയാം?.


അസീൽ മുഹമ്മദ്
8 C ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം