എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
കിങ്ങിണി പുഴ

ഒരിടത്തു ഒരിടത്തു ഒരു കിങ്ങിണി പുഴ ഉണ്ടായിരുന്നു .പച്ച വിരിച്ച വന്മരങ്ങൾ തിങ്ങിനിൽകുന്ന മനോഹരമായ ഒരു കിങ്ങിണി പുഴ .മൃഗങ്ങൾക്കും പക്ഷികൾക്കും കിങ്ങിണി പുഴയെ വളരെ ഇഷ്ടമായിരുന്നു .അങ്ങനെ ഇരിക്കെ കുറെ ആളുകൾ കൂടി മരങ്ങൾ എല്ലാം വെട്ടി നശിപ്പിച്ചു .കെട്ടിടങ്ങളും വീടുകളും ഉയരാൻ തുടങ്ങി .കിങ്ങിണി പുഴയുടെ വലിപ്പം കുറഞ്ഞു വന്നു .കിങ്ങിണി പുഴക്ക് ആകെ സങ്കടമായി . <
കെട്ടിടത്തിൽ നിന്നും മലിനമായ വെള്ളവും മറ്റും കിങ്ങിണി പുഴയിൽ തള്ളുവാൻ തുടങ്ങി .അങ്ങനെ വെള്ളം മലിനമാവാൻ തുടങ്ങി .മൃഗങ്ങൾക്കും പക്ഷികൾക്കും മലിനമായ വെള്ളം കുടിക്കേണ്ടി വന്നതിൽ പാവം പുഴക്ക് സങ്കടമായി .വീടുകളിൽനിന്നുള്ള ചപ്പു ചവറുകളും മലിനജലവും കിങ്ങിണി പുഴയിൽ തള്ളി .മനോഹരമായ കിങ്ങിണി പുഴ ആകെ മലിനമായി . നമ്മൾ മനുഷ്യർ തന്നെ പ്രകൃതിയെ നശിപ്പിക്കുന്നു .

ദീപ്തി .കെ
4 എ എ.എം.എൽ.പി.എസ്._പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ