സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/ ഉള്ളറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉള്ളറിവ് | color= 5 }} <center> <poem> മഴയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉള്ളറിവ്

മഴയെത്തി മാനത്ത്
കിളിയെത്തി പാടത്തും
മനസാകെ കുളിരെകി
കുയിലിന്റെ ഗാനത്തിൽ



ഇത്രനാളെങ്ങുപോയ്‌
ചിത്രശലഭങ്ങളെ?
നൃത്തവും നിർത്തി നീ
എന്റെ മയിൽ കിടങ്ങളേ?



മഞ്ഞാടികുരുവിന് നിറമില്ലെന്നോർത്തു
ഞാനിന്നാ ചുവന്ന-
മഞ്ഞാടിയും കണ്ടു ഞാൻ



കാറ്റെത്തി, കുളിരെത്തി,
നീലാകാശവും, വർണ്ണവും.
കളകളമൊഴുകുമാ- അരുവിയും, പുഴകളും



എങ്ങുപോയിത്രനാളിവ-യെന്നുഞാനാരായവേ
തന്നു സർവത്തിനുടയവൻ
മറുപടി -
"കണ്ടില്ല നീയിതുവരെ".



നിൻ മുന്നിലുണ്ടായിരുന്നി-
വയന്നുമിന്നെന്നപോൽ.
ഉള്ളറിവിനായ്യ് കാത്തിരുന്നുവോ



മഹാമാരിയാമൊരു-
കൊറേണ കാലത്തിനായി
വീണ്ടുമൊരു മഹാ-
വിപത്തിനായി.........

 

കൃപ എസ് ബിജു
5 B സെന്റ് ജോസഫ്‌സ് ഗേൾസ് ഹൈസ്കൂൾ മുണ്ടക്കയം
കാഞ്ഞിരപ്പള്ളി കോട്ടയം ഉപജില്ല
കാഞ്ഞിരപ്പള്ളി കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത