മഴയെത്തി മാനത്ത്
കിളിയെത്തി പാടത്തും
മനസാകെ കുളിരെകി
കുയിലിന്റെ ഗാനത്തിൽ
ഇത്രനാളെങ്ങുപോയ്
ചിത്രശലഭങ്ങളെ?
നൃത്തവും നിർത്തി നീ
എന്റെ മയിൽ കിടങ്ങളേ?
മഞ്ഞാടികുരുവിന് നിറമില്ലെന്നോർത്തു
ഞാനിന്നാ ചുവന്ന-
മഞ്ഞാടിയും കണ്ടു ഞാൻ
കാറ്റെത്തി, കുളിരെത്തി,
നീലാകാശവും, വർണ്ണവും.
കളകളമൊഴുകുമാ- അരുവിയും, പുഴകളും
എങ്ങുപോയിത്രനാളിവ-യെന്നുഞാനാരായവേ
തന്നു സർവത്തിനുടയവൻ
മറുപടി -
"കണ്ടില്ല നീയിതുവരെ"
നിൻ മുന്നിലുണ്ടായിരുന്നി-
വയന്നുമിന്നെന്നപോൽ.
ഉള്ളറിവിനായ്യ് കാത്തിരുന്നുവോ
മഹാമാരിയാമൊരു-
കൊറേണ കാലത്തിനായി
വീണ്ടുമൊരു മഹാ-
വിപത്തിനായി.........