സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/ ഉള്ളറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
ഉള്ളറിവ്

മഴയെത്തി മാനത്ത്
കിളിയെത്തി പാടത്തും
മനസാകെ കുളിരെകി
കുയിലിന്റെ ഗാനത്തിൽ

ഇത്രനാളെങ്ങുപോയ്‌
ചിത്രശലഭങ്ങളെ?
നൃത്തവും നിർത്തി നീ
എന്റെ മയിൽ കിടങ്ങളേ?

മഞ്ഞാടികുരുവിന് നിറമില്ലെന്നോർത്തു
ഞാനിന്നാ ചുവന്ന-
മഞ്ഞാടിയും കണ്ടു ഞാൻ

കാറ്റെത്തി, കുളിരെത്തി,
നീലാകാശവും, വർണ്ണവും.
കളകളമൊഴുകുമാ- അരുവിയും, പുഴകളും

എങ്ങുപോയിത്രനാളിവ-യെന്നുഞാനാരായവേ
തന്നു സർവത്തിനുടയവൻ
മറുപടി -
"കണ്ടില്ല നീയിതുവരെ"

നിൻ മുന്നിലുണ്ടായിരുന്നി-
വയന്നുമിന്നെന്നപോൽ.
ഉള്ളറിവിനായ്യ് കാത്തിരുന്നുവോ

മഹാമാരിയാമൊരു-
കൊറേണ കാലത്തിനായി
വീണ്ടുമൊരു മഹാ-
വിപത്തിനായി.........
 

കൃപ എസ് ബിജു
5 B സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത