എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിൻ്റെ പ്രാധാന്യം
                                  ശുചിത്വത്തിൻ്റെ പ്രാധാന്യം 

മനുഷ്യജീവിതത്തിൽ അത്യാവശ്യമായ ഘടകങ്ങളിൽ ഒന്നാണ് ശുചിത്വം. എന്നാൽ ഇന്നത്തെ മനുഷ്യരിൽ പലരും പാലിക്കാതെ പോകുന്നതും ശുചിത്വം തന്നെ. ശുചിത്വത്തിന് ദൈവത്തിനടുത്ത സ്ഥാനമുണ്ട്. അതുകൊണ്ടുതന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. നമ്മുടെ ശുചിത്വം നമ്മുടെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ട് ശുചിത്വം നമുക്ക് അനിവാര്യമാണ്. ഇന്ന് കൊറോണക്കാലത്തും പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഒന്നും ശുചിത്വം തന്നെ. സമയമില്ലായ്മയുടെ പേരിൽ ശുചിത്വം പാലിക്കാതിരുന്ന മനുഷ്യന് ദൈവം ഇന്ന് ഒത്തിരി സമയം അനുവദിച്ചു തന്നിരിക്കുന്നു. ഈ സമയം വീടും പരിസരവും വൃത്തിയാക്കാനും ശുചിത്വം പാലിക്കാനും നാം സന്നദ്ധരാകേണ്ടതുണ്ട്. അങ്ങനെ ശുചിത്വമുള്ള ഒരു പരിസ്ഥിതിയെ മെനഞ്ഞെടുക്കാൻ നമുക്ക് സാധിക്കും. ഇന്ന് കൊറോണ വന്നപ്പോൾ നാം മനസ്സിലാക്കിയിരിക്കുന്നു ശുചിത്വത്തിന്റെ മാഹാത്മ്യം. എന്നാൽ ഇത് ഈ കാലത്ത് മാത്രമല്ല എല്ലാകാലത്തും നിലനിൽക്കാൻ നിലനിർത്താൻ മനുഷ്യർക്ക് സാധിക്കണം. അങ്ങനെ ലോകത്തിനു തന്നെ നാം മാതൃകയാകണം. വരും തലമുറകൾക്കും മാതൃകയാകണം. അല്ലെങ്കിൽ ശുദ്ധജലത്തിനും ഭക്ഷണത്തിനും മാത്രമല്ല പ്രാണവായുവും നാം വിലകൊടുത്തു വാങ്ങേണ്ടിവരും. നമ്മളിൽ ഒരാൾ ഇതിനായി നിന്ന് പ്രവർത്തിച്ചാൽ ഈ ലോകത്തെത്തന്നെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും. ഒരാളെ കൊണ്ട് എന്ത് എന്ന് നമ്മൾ ചിന്തിക്കും എന്നാൽ മരുഭൂമിയിൽ ഒരു മരമുണ്ടാകുന്നത് എത്രയോ വലിയ കാര്യമാണ്. സമൂഹത്തോട് നമുക്ക് കടപ്പാടുണ്ട് അതുകൊണ്ടുതന്നെ പൊതുസ്ഥലങ്ങളും മറ്റും വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ കടമ നിർവഹിക്കുന്നതിലൂടെ നമ്മുടെ ഉത്തരവാദിത്വം നാം കൃത്യമായി ചെയ്യുകയാണ്.

റന സൈൻ
9 c എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് പുതുപൊന്നാനി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mariyu p തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം