എസ്. എൽ. പി. എസ്. പൊട്ടൻകാട്/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

 ആഹാ ഞാ‍നൊരു കേമൻ രാജ്യം
എന്നെ ജയിക്കാൻ ആളില്ല
ഞാനൊരു വമ്പൻ ഞാനൊരു ഭീമൻ
എന്നെ ജയിക്കാൻ ആളില്ല
ഭൂമിയിലിങ്ങനെ ഗർവ്വ് പിടിച്ച്
മാനവരാശി വാഴും നേരം
കൊറോണ എന്നൊരു വൈറസ് എത്തി
മാനവരാശിക്ക് ഭീഷണിയായ്
കണ്ടാൽ പേടി മിണ്ടാൻ പേടി
കൂട്ടം കൂടി നടക്കാൻ പേടി
ഗർവ്വ് പിടിച്ചു നടന്ന മനുഷ്യർ
വീടുകളിൽ തൻ അഭയം തേടി
നാടിനുവേണ്ടി വീടിനുവേണ്ടി
നമ്മുടെ നാടിൻ നന്മയ്ക്കുവേണ്ടി
രാവും പകലും കണ്ണു ചിമ്മാ
കാവലിരിക്കും മാലാഖ
നമ്മൾക്കെന്നും ശുചിയായിരിക്കാം
കൈകൾ രണ്ടും കഴുകീടാം
നമ്മുടെ നാടിൻ നന്മയ്ക്കായി
വ്യക്തിശുചിത്വം പാലിക്കാം
കൊറോണയെന്നൊരു മാരക രോഗം
ഭൂമിയെ വിട്ട് നശിക്കട്ടെ

അക്ഷയ സതീഷ്
4 B സെർവിന്ത്യാ എൽ പി സ്കൂൾ, ഇടുക്കി, അടിമാലി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത