ആഹാ ഞാനൊരു കേമൻ രാജ്യം
എന്നെ ജയിക്കാൻ ആളില്ല
ഞാനൊരു വമ്പൻ ഞാനൊരു ഭീമൻ
എന്നെ ജയിക്കാൻ ആളില്ല
ഭൂമിയിലിങ്ങനെ ഗർവ്വ് പിടിച്ച്
മാനവരാശി വാഴും നേരം
കൊറോണ എന്നൊരു വൈറസ് എത്തി
മാനവരാശിക്ക് ഭീഷണിയായ്
കണ്ടാൽ പേടി മിണ്ടാൻ പേടി
കൂട്ടം കൂടി നടക്കാൻ പേടി
ഗർവ്വ് പിടിച്ചു നടന്ന മനുഷ്യർ
വീടുകളിൽ തൻ അഭയം തേടി
നാടിനുവേണ്ടി വീടിനുവേണ്ടി
നമ്മുടെ നാടിൻ നന്മയ്ക്കുവേണ്ടി
രാവും പകലും കണ്ണു ചിമ്മാ
കാവലിരിക്കും മാലാഖ
നമ്മൾക്കെന്നും ശുചിയായിരിക്കാം
കൈകൾ രണ്ടും കഴുകീടാം
നമ്മുടെ നാടിൻ നന്മയ്ക്കായി
വ്യക്തിശുചിത്വം പാലിക്കാം
കൊറോണയെന്നൊരു മാരക രോഗം
ഭൂമിയെ വിട്ട് നശിക്കട്ടെ