ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വെള്ളനാട്/അക്ഷരവൃക്ഷം/രചനയുടെ പേര്/പരിസ്‌ഥിതി സംരക്ഷണം നമ്മുടെ കടമ
പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ
പ്രകൃതി അമ്മയാണ്, അമ്മയെ സംരക്ഷിക്കേണ്ടത് മക്കളുടെ കടമയും... പരിസ്‌ഥിതിക്കു ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു തന്നെ കാരണമാകും. പരിസ്‌ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാൻ ഉള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാ ജീവ ജാലങ്ങൾക്കും ശുദ്ധമായ വായുവും വെള്ളവും കിട്ടുന്നതിനുള്ള അവകാശത്തിനു വേണ്ടി പ്രവർത്തിക്കുക എന്നതാണ് ലോക പരിസ്ഥിതി ദിനം കൊണ്ടു ലക്ഷ്യം വയ്ക്കുന്നത്. നാമോരോരുത്തരും അത് നമ്മുടെ കടമയായി കണ്ടു അതിനു വേണ്ടി പ്രവർത്തിക്കണം. മലിനീകരണത്തിനും വനനശീകരണത്തിനും എതിരെ ശബ്ദമുയർത്തുകയാണ് ഇതിനായി ആദ്യം നാം ചെയ്യേണ്ടത്. നാം നമുക്ക് വേണ്ടി അല്ല, മറിച്ച് നമ്മുടെ വരും തലമുറയ്ക്ക് വേണ്ടിയാണ് ഭൂമിയെ സംരക്ഷിക്കേണ്ടത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ