Schoolwiki സംരംഭത്തിൽ നിന്ന്
കണികൊന്നയും ഞാനും
കൊന്നപ്പൂവും ഞാനും
വിഷുക്കാലമായല്ലോ,കണിക്കൊന്ന പൂത്തല്ലോ,
കണികാണാൻ വന്നില്ലല്ലോ ആരുമിന്ന് ?
വഴിയരുകിൽ നിൽക്കുന്ന കാഞ്ചന കണിക്കൊന്നേ
പിണങ്ങരുതേ ,നീ പിണങ്ങരുതേ.
പരിഭവം ചൊല്ലുന്ന കേരളകുസുമമേ-
അറിയുന്നില്ലേ നീ ഈ നാടിൻ വാർത്തകൾ?
കാലമറിയാതെ എവിടുന്നോ വന്നൊരു
കൊവിഡിന്നേവരേയും ഭയപ്പെടുത്തി.
സാമൂഹ്യ നൻമയ്ക്കായ് സാമൂഹികാകലം പാലിച്ചു
ആളുകൾ പുറത്തിറങ്ങാതിരിക്കുന്നു,
സർക്കാരിൻ നയമിന്നേവരും നടപ്പിലാക്കി
വിജനമായ് വീഥിയും വഴിയരികും.
ആർഭാടമില്ലാതെ ആഘോഷമില്ലാതെ
ആരാധനാലയങ്ങളും അടഞ്ഞുവല്ലോ,
വാഹനമില്ലാതെ പുകമറയില്ലാതെ
വായുമാലിന്യവും മാഞ്ഞുവല്ലോ?
സ്വശ്ചമാം വീഥിയിൽ പൂത്തുലഞ്ഞ് നീ മാത്രം
സ്വർണ്ണപ്പീങ്കുലകളേ,പിണങ്ങരുതേ.
ആൾക്കൂട്ടം മാറ്റുവാൻ പോലീസിൻ സൈന്യവും
ആരോഗ്യം കാക്കുവാൻ ആരോഗ്യ സേനയും,ആഹാരം നൽകുവാൻ സാമൂഹ്യ കലവറയും ,
സാന്ത്വനം നൽകുവാൻ സർക്കാരും ഒപ്പമുണ്ട് .
പലവട്ടം കൈകഴുകി സാനിറ്റൈസറും തേച്ച് ,
അണുവിമുക്തമാക്കിയെന്റെ ഹസ്തങ്ങൾ ഞാൻ
തൂവാലത്തുമ്പുകൊണ്ട് മൂക്കും വായും മൂടി,
കൊവിഡ് വ്യാപനം ഞാനും തടഞ്ഞുവല്ലോ.
അമ്മയോടൊപ്പം ചേർന്ന് പാചകവും ചെയ്തു ഞാൻ;
പലതരം കൃഷികളും ചെയ്തീടുന്നു.
പഠനവും പാട്ടും പടംവരയുമായ് -
പലരേയും പോലെ ഞാനും തനിച്ചിരുന്നു.
കാലം പോയിടും ;കൊവിഡും മാറിടും,
വീണ്ടും വിഷുവെത്തും ;പൂക്കാലം വരവാകും,
പൂക്കളിറുക്കുവാൻ കൂട്ടരുമൊത്തു ഞാൻ
വന്നിടും കൊന്നേ നീ പിണങ്ങരുതേ.
|