Schoolwiki സംരംഭത്തിൽ നിന്ന്
ഇന്നിന്റെ ശത്രു
കൊറോണയാം
രാക്ഷസ കയ്യിലകപ്പെട്ട
രാജ്യത്തെ ഓർത്ത് ഞാൻ കേണിടുന്നു
നീ മാത്രമല്ലല്ലോ എല്ലാ രാജ്യങ്ങളും കോവിഡെന്നോർത്ത് ഭയന്നു നിൽക്കേ
ഇല്ലില്ല തകരില്ല ഒരുനാളും
നീ മൂലം തകരുവാനുള്ളവരല്ല ഞങ്ങൾ
തൽക്കാലം നിന്റെ നീരാളികൈകളെ തല്ലിതകർക്കുവാൻ കഴിയാതെ പോയാലും
ഒട്ടും താമസമില്ലാതെ നിൻ ഹുങ്കാരത്തെ തച്ചുതകർക്കും ഞങ്ങളെന്നോർക്കുക
രാജ്യങ്ങൾ തമ്മിലെ വന്മതിൽ വീണുപോയ്...
ജാതിയും മതവും വർഗ്ഗവുമില്ലാതായ്...
ഭാഷയും വേഷവും സംസ്കാരമൊക്കെയും
ഒന്നായ് തിരിയുന്നു നിന്നെത്തർക്കുവാൻ...
നിപ്പയും പ്രളയവും തീവ്രവാദത്തിന്റെ
കരാളഹസ്തവും
കണ്ടു വളർന്നവർ
തകരാത്ത മനമോടെ
തളരാത്ത വീര്യത്തിൽ
ഒരുമയായ് നിൽക്കുന്നു
നിന്നെ തകർക്കുവാൻ.
നിങ്ങളൊന്നോർക്കുക ഇതിനെ ചെറുക്കുവാൻ
ഇടവിട്ട് കൈകൾ കഴുകീടേണം
സോപ്പെന്നതാണ് കൊറോണ വൈറസിൻ
ശത്രുവെന്നോർക്കേണം നമ്മളെല്ലാം
അകലത്തിൽ നിൽക്കേണം തൽക്കാല നാളിലായ് കൊറോണയാം ശത്രുവെ തോൽപ്പിക്കുവാൻ
എങ്കിലോ മനമതിൽ
അകലം വരാതെ
കാക്കണം പ്രിയരേ നമ്മളെല്ലാം
വീട്ടിലിരിക്കുന്ന നമ്മളെ കാക്കുവാൻ
വീട്ടിലിരിക്കാത്തോർ ഏറെയുണ്ട്
ഒപ്പം ചരിക്കുന്ന അവരുടെ വാക്കുകൾ
ഒക്കെ പാലിക്കണേ കൂട്ടുകാരെ..
|